ദുല്‍ഖറും ആനന്ദും ചേര്‍ന്ന് അന്ന് തന്നെ പുറത്താക്കിയെന്ന് സോനം കപൂര്‍! കാരണമുണ്ടെന്ന് താരങ്ങള്‍!
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് സോയ ഫാക്ടര്‍. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് ദുല്‍ഖര്‍ ബോളിവുഡില്‍ പ്രവേശിച്ചത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകരണമായിരുന്നു അദ്ദേഹം സ്വന്തമാക്കിയത്. താരപുത്രനെന്ന പദവിക്കും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്താണ് അദ്ദേഹം മുന്നേറുന്നത്. രണ്ടാമത്തെ ബോളിവുഡ് ചിത്രമായ സോയ ഫാക്ടര്‍ തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 20നാണ് സിനിമ റിലീസ് ചെയ്യുന്നത്. പ്രഖ്യാപനം മുതലേ തന്നെ ഈ സിനിമ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍
സിനിമയുടെ ചിത്രീകരണത്തിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചും ദുല്‍ഖര്‍ എത്തിയിരുന്നു. ബോളിവുഡിന്റെ സ്വന്തം താരമായ സോനം കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദുല്‍ഖറുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. സിനിമയുടെ പ്രമോഷനിടയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സോനവുമായി മാത്രമല്ല ഭര്‍ത്താവായ ആനന്ദ് അഹൂജയുമായും സൗഹൃദമുണ്ട് ദുല്‍ഖറിന്. മുന്‍പൊരിക്കല്‍ ഇരുവരും ചേര്‍ന്ന് തന്നെ വാട്‌സാപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ സ്വീകാര്യതയെക്കുറിച്ച് മലയാള താരങ്ങള്‍ക്ക് മാത്രമല്ല ബോളിവുഡിലെ അഭിനേതാക്കള്‍ക്കും കൃത്യമായ ബോധ്യമുണ്ട്. സോനം കപൂറും ഇക്കാര്യം തുറന്ന് സമ്മതിച്ചിരുന്നു. പെണ്‍കുട്ടികളായ ആരാധികമാര്‍ ഏറെയാണെന്നായിരുന്നു സോനം പറഞ്ഞത്. തന്റെ ഇന്‍സ്റ്റഗ്രാമിലെ കാര്യങ്ങളെക്കുറിച്ചായിരുന്നു താരം ഉദാഹരണമായി പറഞ്ഞത്. ദുല്‍ഖറിനൊപ്പമുള്ള ഒരു ഫോട്ടോ ഇട്ടാല്‍ പിന്നെ വരുന്ന കമന്റുകളെല്ലാം അദ്ദേഹത്തെക്കുറിച്ചാണ്. ഇത് ദുല്‍ഖറിന്റെ അക്കൗണ്ടാണോ എന്ന് പോലും തനിക്ക് സംശയം തോന്നിയതായും താരം പറഞ്ഞിരുന്നു.

ദുല്‍ഖര്‍ സല്‍മാനും ആനന്ദ് അഹൂജയും സോനം കപൂറും ചേര്‍ന്നൊരു വാട്‌സാപ് ഗ്രൂപ്പും തുടങ്ങിയിരുന്നു. സിനിമയിലെ വിശേഷങ്ങള്‍ മാത്രമല്ല മറ്റ് കാര്യങ്ങളെക്കുറിച്ചൊക്കെ ഇവര്‍ സംസാരിക്കാറുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ പങ്കുവെക്കുന്ന വിശേഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്. വാട്‌സാപില്‍ സജീവമാണ് താനെന്ന് നേരത്തെ ദുല്‍ഖര്‍ പറഞ്ഞിരുന്നു. സിനിമാസുഹൃത്തുക്കളും കുടുംബത്തിലുള്ളവരുമൊക്കെയായി നിരവധി ഗ്രൂപ്പുകളില്‍ താനുണ്ടെന്നും താരം പറഞ്ഞിരുന്നു.

മൂന്ന് പേര്‍ മാത്രമുള്ള ഗ്രൂപ്പില്‍ താനും സജീവമായിരുന്നുവെന്ന് സോനം കപൂര്‍ പറയുന്നു. എന്നാല്‍ മുന്‍പൊരിക്കല്‍ ഇവര്‍ ഇരുവരും ചേര്‍ന്ന് വാട്‌സാപ് ഗ്രൂപ്പില്‍ നിന്നും തന്നെ പുറത്താക്കിയിരുന്നതായും താരം പറയുന്നു. സോയ ഫാക്ടറിന്‍റെ പ്രമോഷനിടയില്‍ നല്‍കിയ അഭിമുഖത്തിനിടയിലാണ് സോനം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. തന്‍റെ ഭര്‍ത്താവുമായും അടുത്ത സൗഹൃദമാണ് ദുല്‍ഖറിനുള്ളതെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. ദുല്‍ഖറിനൊപ്പമുള്ള അഭിനയം രസകരമായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ആരാധകപിന്തുണ തന്നെ അത്ഭുതപ്പെടുത്തിയെന്നും സോനം പറഞ്ഞിരുന്നു.

സോനത്തിന്റെ പരിഭവം കേട്ട് ചിരിക്കുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. പിന്നീടാണ് അതിന് പിന്നിലെ കാരണത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. ആണുങ്ങളുടെ കാര്യങ്ങള്‍ സംസാരിക്കുന്നതിന് വേണ്ടിയായിരുന്നു സോനത്തെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയത്. കാര്‍, ഷൂ തുടങ്ങിയ കാര്യങ്ങള്‍ സംസാരിക്കുന്നതിന് വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. ആനന്ദ് നല്ല വ്യക്തിയും നന്നായി സംസാരിക്കുന്ന ആളുമാണെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. സോയ ഫാക്ടറിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇരുവരും സുഹൃത്തുക്കളായി മാറിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായാണ് ദുല്‍ഖര്‍ സല്‍മാന്‍ സോയ ഫാക്ടറില്‍ പ്രത്യക്ഷപ്പെടുന്നത്. ക്രിക്കറ്റ് താരത്തെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി പ്രത്യേക തയ്യാറെടുപ്പുകളായിരുന്നു താരം നടത്തിയത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സോയ ഫാക്ടര്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. റിലീസിന് മുന്നോടിയായുള്ള പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ദുല്‍ഖര്‍ ഇപ്പോള്‍.

അന്യഭാഷകളില്‍ സജീവമായി മാറിയതോടെ ദുല്‍ഖര്‍ സല്‍മാനെ മലയാളത്തിന് നഷ്ടമാവുന്നുയെന്ന തരത്തിലുള്ള ആശങ്കകള്‍ ആരാധകരെ അലട്ടിയിരുന്നു. ആദ്യ സിനിമയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പിലൂടെ വീണ്ടും അമ്പരപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. സിനിമയുടെ ചിത്രീകരണത്തില്‍ നിന്നും ഇടവേളയെടുത്താണ് താരം സോയ ഫാക്ടറിന്റെ പ്രമോഷനായി പോയത്.


Click it and Unblock the Notifications











