ദുരനുഭവങ്ങള്‍ തുറന്നുപറയുന്ന സ്ത്രീകളെ വിശ്വസിക്കാന്‍ തയ്യാറാകണം! മീ ടുവിന് പിന്തുണയുമായി സോനം
സിനിമാ രംഗത്തുനിന്നുമുളള മീ ടു വെളിപ്പെടുത്തലുകള്‍ നേരത്തെ തരംഗമായി മാറിയിരുന്നു. സിനിമാം രംഗത്തുനിന്നുമുളള ആരുമറിയാത്ത രഹസ്യങ്ങളായിരുന്നു പുറത്തുവന്നിരുന്നത്. ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമാ ലോകത്തുനിന്നുമുളള മീ ടു വെളിപ്പെടുത്തലുകള്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്.
നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷമായിരുന്നു ഇന്ത്യയില്‍ മീ ടൂ ക്യാംപെയ്ന്‍ ഒന്നുകൂടി സജീവമായിരുന്നത്. തനുശ്രീ ദത്തയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നേരത്തെ ബോളിവുഡിലെ യുവതാരങ്ങളെല്ലാം തന്നെ രംഗത്തെത്തിയിരുന്നു. മീ ടു മൂവ്‌മെന്റിന് പിന്തുണ പ്രഖ്യാപിച്ച് നടി സോനം കപൂറും കഴിഞ്ഞ ദിവസം എത്തിയിരുന്നു. ദുരനുഭവങ്ങളെ തുറന്നുപറയുന്ന സ്ത്രീകളെ വിശ്വസിക്കാന്‍ തയ്യാറാകണമെന്നാണ് സോനം കപൂര്‍ പറയുന്നത്.

മീ ടുവിനെക്കുറിച്ച് സോനം
തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറയുന്നവരെ സമൂഹം വിശ്വസിക്കാന്‍ തയ്യാറാകണമെന്ന് സോനം കപൂര്‍ പറയുന്നു. സ്ത്രീ വിദ്വേഷികളും അധികാരം ദുരുപയോഗം ചെയ്യുന്നവരുമായ പുരുഷന്മാര്‍ ആരോപണമുന്നയിക്കുന്ന സ്ത്രീകളെ കുറ്റപ്പെടുത്തും. ചിലര്‍ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കായി ഈ ക്യാംപെയ്‌നെ ദുരുപയോഗം ചെയ്യും. കുറ്റം തെളിയുന്നതുവരെ ആരോപണ വിധേയരെ നിഷ്‌കളങ്കരായി കാണാന്‍ കഴിയുന്നവര്‍ അപ്പുറത്തുളള സ്ത്രീകളെപ്പറ്റി ചിന്തിക്കുന്നില്ല. സോനം പറയുന്നു.

നാം അവര്‍ക്കൊപ്പം നില്‍ക്കണം
വ്യക്തിപരമായി വലിയ റിസ്‌ക് എടുത്തുകൊണ്ടാണ് അവര്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നത്. വിശ്വാസം കൊണ്ടും പിന്തുണ കൊണ്ടുമെങ്കിലും നാം അവര്‍ക്കൊപ്പം നില്‍ക്കണം, സോനം കപൂര്‍ പറയുന്നു. അടുത്തിടെ മീ ടു ക്യാംപെയ്‌നുമായി ബന്ധപ്പെട്ട് തന്നെ ഞെട്ടിച്ച ഒരു സംഭവത്തെക്കുറിച്ചും നടി തുറന്നുപറഞ്ഞിരുന്നു. മീ ടു വെളിപ്പെടുത്തലുമായി എത്തിയ ഒരു നടി പറഞ്ഞ കാര്യങ്ങളാണ് സോനം കപൂര്‍ പറഞ്ഞത്.

ആ സ്ത്രീയുടെ പ്രതികരണം
അയാള്‍ കാണാന്‍ എത്ര സുന്ദരനാണ്. അയാള്‍ക്കെന്താണ് അങ്ങനെ ചെയ്യേണ്ട ആവശ്യം എന്നായിരുന്നു ആ നടി പറഞ്ഞത്. ആ സ്ത്രീയുടെ പ്രതികരണം തന്നെ ഞെട്ടിച്ചതായി സോനം കപൂര്‍ പറയുന്നു. മോശം അനുഭവത്തെ അതിജീവിച്ച ഒരാളോട് സമൂഹത്തിന്റെ മനോഭാവം ഇതാണല്ലോയെന്ന് വളരെ വേദനയോടെ ആണ് തിരിച്ചറിഞ്ഞതെന്നും സോനം കപൂര്‍ പറഞ്ഞു.

സോനം മുന്‍പ് പറഞ്ഞത്
മുന്‍പ് തനുശ്രീ ദത്തയെ പിന്തുണച്ച് കൊണ്ട് എത്തിയ താരങ്ങളില്‍ ഒരാളായിരുന്നു സോനം കപൂര്‍. തനുശ്രീ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് പറഞ്ഞെത്തിയ സഹസംവിധായികയുടെ പോസ്റ്റിന് താഴെയായിരുന്നു സോനം കമന്റ് ചെയ്തിരുന്നത്. ജാനിസ് തന്റെ സുഹൃത്താണെന്നും തനുശ്രീ പറയുന്നത് ഞാന്‍ വിശ്വസിക്കുന്നുണ്ടെന്നുമാണ് സോനം കപൂര്‍ പറഞ്ഞത്. ജാനിസ് ഒരിക്കലും നുണ പറയുകയോ കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കുകയോ ചെയ്യില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സോനം കപൂര്‍ തന്റെ ട്വിറ്ററില്‍ നേരത്തെ കുറിച്ചിരുന്നു.


Click it and Unblock the Notifications











