വിരാട് കോലി ഹോട്ട് ആണെന്ന് സോനം കപൂര്‍
മുംബൈ: സുഹൃത്ത് അനുഷ്‌ക ശര്‍മയുടെ കാമുകനാണെങ്കിലും വിരാട് കോലിയെക്കുറിച്ച് ബോളിവുഡ്താരം സോനം കപൂറിന് തന്റെ മനസിലുള്ളത് അടക്കിവെക്കാനായില്ല. വിരാടിന്റെ വലിയ ഫാന്‍ ആയ സോനം പറയുന്നത് താരം വല്ലാതെ ഹോട്ട് ആണെന്നാണ്. ഒരു മുംബൈ മാധ്യമമാണ് സോനത്തിന്റെ വാക്കുകള്‍ ആരാധകരിലേക്കെത്തിച്ചത്.
ഫാറാ ഖാന്റെ അമ്പതാം പിറന്നാള്‍ ആഘോഷത്തിനിടെയായിരുന്നു സോനം വിരാടിനെ പ്രശംസകൊണ്ട് മൂടിയത്. മനസിലുള്ളത് തുറന്നു പറയാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലുമാണ് സോനം. തന്റെ ഇഷ്ട കളിക്കാരനാണ് വിരാട് കോലിയെന്നും അദ്ദേഹം വളരെ ഹോട്ട് ആണെന്നുമായിരുന്നു സോനത്തിന്റെ പ്രസ്താവന.

എന്തായാലും കൂട്ടുകാരി അനുഷ്‌ക കോലിയെ തട്ടിയെടുത്തതില്‍ ഏതെങ്കിലും തരത്തിലുള്ള അസന്തുഷ്ടിയൊന്നു സോനം പ്രകടിപ്പിച്ചില്ല. എന്നാല്‍, അനുഷ്‌ക എപ്പോഴെങ്കിലും പിരിയുകയാണെങ്കില്‍ ആ സ്ഥാനത്തേക്ക് ഒരാള്‍ ഉണ്ടെന്ന് കോലിക്കൊരു സൂചന കൊടുക്കാന്‍ സോനത്തിന് കഴിഞ്ഞതുതന്നെയാണ് വലിയകാര്യമെന്ന് ബോളിവുഡ് പാപ്പരാസികള്‍ പറയുന്നു.
വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും ഏതാണ്ട് രണ്ടുവര്‍ഷത്തോളമായി പ്രണയത്തിലാണ്. ക്രിക്കറ്റ് കളിയുടെ ഇടവേളകളില്‍ അനുഷ്‌കയുടെ ഫ് ളാറ്റിലെ നിത്യ സന്ദര്‍ശകനാണ് കോലി. കോലിയുടെ വിദേശ പര്യടങ്ങളില്‍ അനുഷ്‌കയും കൂട്ടിനെത്താറുണ്ട്. അടുത്തുതന്നെ ഇരുവരും വിവാഹിതരായേക്കുമെന്ന സൂചന നല്‍കി കോലിയുടെ മാതാവും ബന്ധുക്കളും ഈയിടെ അനുഷ്‌കയെ കാണാനെത്തിയത് വാര്‍ത്തയായിരുന്നു.


Click it and Unblock the Notifications