സോനം സുമംഗലിയായി!! കപൂർ കുടുംബത്തിലെ അടുത്ത വധുവാരാണെന്ന് അറിയാമോ? ഇതു ഒന്നു കണ്ടു നോക്കൂ...

നീണ്ട കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇവർ രണ്ടും വിവാഹിതരായത്.

ബോളിവുഡ് ഒന്നടങ്കം സംസാരിക്കുന്നത് സോനം കപൂറിന്റെ വിവാഹത്തെ കുറിച്ചാണ്. ബോളിവുഡിലെ പ്രധാന കുടുംബങ്ങളിലൊന്നാണ് കപൂർ കുടുംബം. കുടുംബത്തിലെ ആദ്യത്തെ പെൺകുട്ടിയാണ് സോനം കപൂർ. അതിനാൽ തന്നെ താരത്തിന്റെ വിവാഹം അതി ഗംഭീരമായിട്ടാണ് കപൂർ കടുംബം ആഘോഷിച്ചത്. ബോളിവുഡ് ഇതിനോടകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വിവാഹമായിരുന്നു സോനം കപൂറിന്റേയും വ്യവസായിയുമായ ആനന്ദ് അഹൂജയുടേയും.

നീണ്ട കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇവർ രണ്ടും വിവാഹിതരായത്. മെഹന്ദി മുതൽ വിവാഹത്തിനു ശേഷമുള്ള സൽക്കാര ചടങ്ങ് വരെ പുതിയൊരു അനുഭവമായിരുന്നു. ബോളിവുഡിലെ പ്രമുഖ നിർമ്മാതാവ് സുരീന്ദർ കപൂറിന്റെ രണ്ടാമത്തെ മകൻ അനിൽ കപൂറിന്റെ മൂത്തമകളുമാണ് സോനം.

അഞ്ച് പെൺകൊടികൾ

അഞ്ച് പെൺകൊടികൾ

കപൂർ കുടുംബത്തിലെ അഞ്ച് പെൺകൊടികളിൽ ഏറ്റവും മൂത്തതാണ് സോനം. സോനത്തിന് ഇനി അവിവാഹിതരായ നാല് സഹോദരിമാരുണ്ട്. ബോണി കപൂർ- മോണ ബന്ധത്തിലുള്ള അൻഷുലി, ശ്രീദേവിയുടെ മക്കൾ ജാൻവി, ഖുഷി, സഞ്ജയ് കപൂറിന്റെ മകൾ ഷന എന്നിവരായിരുന്നു ഇന്നലത്തെ വിവാഹത്തെ പ്രധാന താരങ്ങൾ. ക്യാമറ കണ്ണുകൾ ഇവർക്ക് പിന്നാലെയായിരുന്നു എന്നു വേണം പറയാൻ‍. അതീവ സുന്ദരിമാരായിട്ടായിരുന്നു നാലു പേരും വിവാഹത്തിനും മറ്റ് ചടങ്ങുകൾക്കും എത്തിയത്.

 കപൂർ കുടുംബത്തിലെ അടുത്ത വധു

കപൂർ കുടുംബത്തിലെ അടുത്ത വധു

ഇപ്പോൾ ബോളിവുഡിലെ സംസാര വിഷയം ഈ നാലു കസിൻസിനെ കുറിച്ചാണ്. അടുത്തത് ആരുടെ വിവാഹമാണ് ഇനി നടക്കാൻ സാധ്യതയുള്ളതെന്നാണ് ഗോസിപ്പ് കോളത്തിലെ ചൂടേറിയ ചർച്ച വിഷയം. അർജുൻ കപൂറിന്റെ സഹോദരി ആൻഷുലയിലേയ്ക്കും ജാൻവിയിലേയ്ക്കുമാണ് പാപ്പരാസികൾ വിരൽ ചൂണ്ടുന്നത്. എന്നാൽ 'കലീജ' ചടങ്ങ് കഴിഞ്ഞതോടെ ഇവരുടെ ഇടയിലേയ്ക്ക് മറ്റൊരു പേരു കൂടി കടന്നു വന്നിട്ടുണ്ട്.

കലീജ ചടങ്ങ്

കലീജ ചടങ്ങ്

സിഖ് മതപ്രകാരണമായികരുന്നു സോനത്തിന്റെ വിവാഹം നടന്നത്. പഞ്ചാബി വിവാഹങ്ങളിലെ പ്രധാന ചടങ്ങുകളിലെന്നാണ് 'കലീജ'. വളരെ രസകരമായ ഒരു ചടങ്ങാണിത്. നവവധുവിന്റെ കൈയ്യിൽ മാല പോലെയുള്ള അലുക്കുകൾ കെട്ടും. എന്നിട്ട് കുടുംബത്തിലെ മറ്റ് വിവാഹിതരല്ലാത്ത് പെൺകുട്ടികളുടെ മേൽ അത് കുലുക്കി വീഴ്ത്തും. അതിലെ കിലുക്ക് അരുടെ മേൽ വീഴുന്നുവോ അടുത്തത് അവരുടെ വിവാഹമാണ് നടക്കാൻ സാധ്യതയുണ്ടെന്നാണ് പഞ്ചാബി സങ്കൽപം.

ജാൻവിയാണോ വധു

ജാൻവിയാണോ വധു

സോഷ്യൽ മീഡിയയിൽ ഇപ്പാൾ വൈറലായിരിക്കുന്നത് സോനത്തിന്റെ കലീജ വീഡിയോയാണ്. ആദ്യം ജാൻവി കപൂറിനെയാണ് ചടങ്ങിനായി സോനം വിളിക്കുന്നത്. എന്നാൽ ജാൻവി ആദ്യം വരാൻ മടി കാണിക്കുന്നുണ്ട്. പിന്നീട് സോനത്തിന്റെ നിർബന്ധത്തിൽ വഴങ്ങി ജാൻവി ചടങ്ങിനായി എത്തുകയും കൈകൂപ്പി പ്രാർ‌ഥിച്ച് കസേരയിൽ കലിജിനായി ഇരിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ജാൻവിയുടെ പുറത്ത് കലീജ് വീണില്ലായിരുന്നു.

 ഇളയ കുട്ടിയുടെ വിവാഹം

ഇളയ കുട്ടിയുടെ വിവാഹം

കലിജ വീണില്ലാത്തതിനാൽ വളരെ ആസ്വാസത്തോടെയായിരുന്നു ജാൻവി സ്ഥലം വിട്ടത്. കുടുംബത്തിലെ ബാക്കി എല്ലാ പെൺകുട്ടികളിലും ഇത് പരീക്ഷിച്ചിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ ചാൻസ് വീണത് സഞ്ജയ് കപൂറിന്റെ മകൾ ഷ‌നയുടെ മേലായിരുന്നു. കപൂർ കുടുംബത്തിലെ ഏറ്റവും പുത്രിയാണ് ഷന. പാപ്പരാസികൾക്ക് പുതിയ കഥ മെനയാൻ ഇതു ഒരു കാരണമായിട്ടുണ്ട്.

 പാപ്പരാസികൾക്ക്  വിരുന്നു

പാപ്പരാസികൾക്ക് വിരുന്നു

സോന കപൂറിന്റെ വിവാഹം കൊണ്ട് ഏറ്റവും കൂടുതൽ കോളടിച്ചത് പാപ്പരികൾക്കായിരുന്നു. ഇവരുടെ കണ്ണുകൾ കപൂർ കസിൻസിന്റെ പിന്നാലെയായിരുന്നു. ദി ബിഗ് ഇന്ത്യൻ വെഡിങ് എന്നായിരുന്നു സോനത്തിന്റെ വിവാഹത്തെ ബോളിവുഡ് വിളിച്ചത്. പെൺസുന്ദരികൾ മാത്രമല്ല. കപൂർ കുടുംബത്തിലെ ആൺതരികളും വിരുന്നുകാരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X