സോനം കപൂര്‍ ഷേവ് ചെയ്യുന്നു
ബോളിവുഡിലെ ഇപ്പോഴത്തെ സ്‌റ്റൈലിഷ് നടിയാരാണെന്ന് ചോദിച്ചാല്‍ ഉടന്‍ വരും മറുപടി, സോനം കപൂര്‍. അടുത്തിടെ സോനം കപൂറിനുണ്ടായ മാറ്റം ഞെട്ടിക്കുന്നതാണ്. ബേവക്കൂഫിനിലെ ബിക്കിനി പ്രകടനത്തിലൂടെയും ലിപ് ലോക്കിലൂടെയും മറ്റുമല്ലാമായി സോനം ബോളിവുഡില്‍ തിളങ്ങുന്നുണ്ട്.
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സിനിമകളില്‍ മാത്രമല്ല പൊതുചടങ്ങുകളില്‍ വസ്ത്രധാരണം കൊണ്ടും ഫോട്ടോ ഷൂട്ടുകളില്‍ സൗന്ദര്യം കൊണ്ടും സോനം കപൂര്‍ വ്യത്യസ്തയാകാറുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം സോനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ആരാധകര്‍ ഒന്ന് ഞെട്ടി. മുഖത്ത് മുഴുവന്‍ ഷേവിങ് ക്രീം തേച്ച് ബ്ലേഡ് ഉപയോഗിച്ച് സോനം കപൂര്‍ ഷേവ് ചെയ്യുന്ന ദൃശ്യം. മുകളിലൊരു ക്യാപ്ഷനില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും കാണുന്നവര്‍ തെറ്റിധരിച്ചേനേ.
സംഭവം പുതിയ ഫോട്ടോ ഷൂട്ടിനായി പ്രശസ്ത ഫോട്ടോ ഗ്രാഫര്‍ റോഷന്‍ ശ്രേഷ്ട എടുത്ത ചിത്രമായിരുന്നു അതെന്ന് പിന്നീടാണ് പിടികിട്ടിയത്. എന്തായാലും സോനത്തിന്റെ ഈ ഒരു ഫോട്ടോ പോസ്റ്റിന് കിട്ടിയ ലൈക്ക് അമ്പത്തിയെട്ടായിരത്തിനും മുകളിലാണ്. രണ്ടായിരത്തിലധികം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. മൂവായിരത്തിനടുത്ത് കമന്റുകളും.
പോസ്റ്റിന് മുകളില്‍ ക്ലിക്കഡ് ബൈ റോഷന്‍ ശ്രേഷ്ട എന്ന തലക്കെട്ട് മാത്രമേയുള്ളൂ. കാണുന്നവര്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല, എന്തിനാണെന്ന്. സോനത്തിന്റെ സൗന്ദര്യ രഹസ്യം ഇതാണെന്ന് പ്രചരിപ്പിക്കുന്നവരുമുണ്ട്.


Click it and Unblock the Notifications