ജീവിതത്തിൽ ലഭിച്ച ഏറ്റവും മികച്ചത്! പ്രിയതമന് ആശംസ നേർന്ന് താരസുന്ദരി, ഹൃദയ സ്പർശിയായ കുറിപ്പ്
ബോളിവുഡ് ആഘോഷമാക്കി വിവാഹമായിരുന്നു ബോളിവുഡ് താര സോനം കപൂറിന്റേയും ആനന്ദ് അഹൂജയുടേയും . നാല് വർഷത്തെ പ്രണയത്തിലൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. കഴിഞ്ഞ വർഷം മെയ് 8 നാണ് സോനത്തിന്റെ മുംബൈയിലുള്ള വസതിയിൽവെച്ചാണ് ഇവരുടെയും വിവാഹം നടന്നത്. ബോളിവുഡ് ഗംഭീരമായി ആഘോഷച്ച ഒരു വിവാഹമായിരുന്നു ഇവരുടേത്.
വിവാഹത്തിനിനു മുൻപ് തന്നെ സോനത്തിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമായിരുന്നു ആനന്ദിന്. ആനന്ദ് അഹൂജയുടെ 36 ാം ജന്മദിനമാണ്. പിറന്നാൾ ആശംസ നേർന്ന് സോനം കപൂറും കപൂർ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. ആനന്ദിന് ഹൃദയ സ്പർശിയായ പിറന്നാൾ ആശംസകളാണ് സോനവും കുടുംബവും നേർന്നിരിക്കുന്നത്.

എന്റെ ജീവിതത്തിലെ പ്രണയത്തിന് പിറന്നാൾ ആശംസകൾ നേരുന്നു. എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും മികച്ചത് നീയാണ്. നീ കാണുന്ന സ്വപ്നം നിനക്ക് കിട്ടട്ടെ എന്ന് പ്രത്യാശിക്കുന്നു. നീയാണ് മറ്റുളളവരെക്കാലും മികച്ചത്. വിവാഹ ചടങ്ങുമായി ബന്ധപ്പെട്ടുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രിയതമന് താരം പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.

മരുമകന് ആശംസ നേർന്ന് നടൻ അനിൽ കപൂറും രംഗത്തെത്തിയിട്ടുണ്ട്. നീ ഞങ്ങുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്ന നിമിഷം മുതൽ ഞങ്ങളുടെ വീടും മനസ്സും ജീവിതവും സുരക്ഷിതമായി. സുനിതയ്ക്കും എനിയ്ക്കും നിന്നെ കുറിച്ചോർത്ത് അഭിമാനിക്കാനിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്.. അതിന് അവസരം ഒരുക്കി നന്നതിന് ഒരുപാട് നന്ദി. ജന്മാദിനാശംസകൾ മകനെ. ഞങ്ങൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നു.

ആനന്ദ് അഹൂജ നീ എങ്ങനെയാണ് ഇത് കൈകാര്യം ചെയ്തതെന്ന് എനിയ്ക്ക് അറിയില്ല. പക്ഷെ നീ കപൂർ കുടുംബത്തിലെ ഭ്രാന്തിലേയ്ക്ക് സ്വാഭാവികമായി ഇഴുകി ചേർന്നു. ഇന്ന് നീയില്ലാതെ ഞങ്ങൾക്ക് അതേ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. ഇത്രയും നാൾ നീ ഉണ്ടായിരുന്നില്ല എന്ന ചിന്ത തന്നെ ഭ്രാന്തമാണ്.. ഭൂമിയിലെ ഏറ്റവും മികച്ച മനസ്സിന്റെ ഉടമയ്ക്ക് ജന്മദിനാശംസകൾ. ആനന്ദിന് ആശംസ നേര്‍ന്നു കൊണ്ട് സോനത്തിന്റെ സഹോദരി റിയ കപൂര്‍ കുറിച്ചു.

സുഹൃത്തുക്കൾ വഴിയാണ് ആനന്ദ് അഹൂജയും സോനം കപൂറും പരിചയപ്പെടുന്നത്. സിനിമയെ കഥയെ വെല്ലുന്ന പ്രണയകഥയാണ് ഇവരുടേത്. ആനന്ദിന്റെ സുഹൃത്തിന് വേണ്ടി സോനത്തെ ആലോചിക്കുകയായിരുന്നു. എന്നാൽ താരത്തിന് താൽപര്യമില്ലായിരുന്നു. എന്നാൽ ആനന്ദും സോനവും പരിചയപ്പെടുകയായിരുന്നു. ആ പരിചയം പിന്നീട് പ്രണയമായി മായിമാറുകയായിരുന്നു.


Click it and Unblock the Notifications