»   » തല മൊട്ടയടിക്കാമോന്ന് സംവിധായകന്‍ ചോദിച്ചു, സോനം കപൂര്‍ അതും സമ്മതിച്ചു

തല മൊട്ടയടിക്കാമോന്ന് സംവിധായകന്‍ ചോദിച്ചു, സോനം കപൂര്‍ അതും സമ്മതിച്ചു

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം സോനം കപൂര്‍ തല മൊട്ടയടിക്കുന്നു. വീരെ ദി വെഡ്ഡിങ് എന്ന ചിത്രത്തിന് വേണ്ടിയാണ് സോനം തല മൊട്ടയടിക്കാന്‍ പോകുന്നത്. നേരത്തെ ഓം പ്രകാശ് മെഹറയും സഞ്ജയ് ലീല ബന്‍സാലിയും ചിത്രത്തിന് വേണ്ടി തല മൊട്ടയടിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് പലകാരണങ്ങളും ചിത്രം നടക്കാതെ വരികയായിരുന്നു.

പുതിയ ചിത്രത്തിലേക്ക് സംവിധായകന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ താരം തല മൊട്ടയടിക്കാന്‍ സമ്മതിക്കുകയായിരുന്നു. തല മുണ്ഡനം ചെയ്താല്‍ താന്‍ കൂടുതല്‍ സുന്ദരിയാകുമെന്നും തനിക്ക് അതില്‍ സന്തോഷമുള്ളൂവെന്നും താരം പറയുന്നു.

sonam-kapoor

റാം മാധവനി സംവിധാനം ചെയ്ത നീരജ് ചിത്രത്തിലാണ് സോനം ഒടുവിലായി അഭിനയിച്ചത്. സോനം കപൂറിനൊപ്പം ഷബാന ആസ്മി, യോഗേന്ദ്ര തികു, ശേഖര്‍ രാവ്ജിയാനി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary
Sonam Kapoor would love to go 'bald' on big screen someday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam