അനിലിന്റെ ചിത്രത്തില്‍ സോനം രാഷ്ട്രീയക്കാരി
ബോളിവുഡിന്റെ ഫാഷന്‍ റാണി സോനം കപൂര്‍ പിതാവ് അനില്‍ കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നു. ഹിന്ദിയിലെ പ്രശസ്തയായ എഴുത്തുകാരി അനുജ ചൗഹാന്റെ ബാറ്റില്‍ ഫോര്‍ ബിറ്റോര എന്ന കൃതിയെ ആധാരമാക്കിയെടുക്കുന്ന ചിത്രത്തിലാണ് സോനം അഭിനയിക്കുന്നത്. രാഷ്ട്രീയക്കാരിയുടെ വേഷത്തിലാണ് ഈ ചിത്രത്തില്‍ സോനം അഭിനയിക്കുന്നത്.
സരോജിനി, ജിനി എന്നീ പേരുകളില്‍ ഏതെങ്കിലും ഒന്നായിരിക്കും ചിത്രത്തില്‍ സോനത്തിന്റെ കഥാപാത്രത്തിന്റെ പേര്. യുവരാഷ്ട്രീയ പ്രക്ഷോഭകയായ ശക്തമായൊരു കഥാപാത്രമായിരിക്കും ഏതെന്നാണ് കേള്‍ക്കുന്നത്.

ഇതേപോലെതന്നെയുള്ള മറ്റൊരു നേതാവുമായുള്ള സോനത്തിന്റെ കഥാപാത്രത്തിന്റെ പ്രണയമാണ് ചിത്രത്തിന്റെ കഥാതന്തു. രാഷ്ട്രീയപ്രവര്‍ത്തനം, തിരഞ്ഞെടുപ്പ് രാഷ്ട്രീയം എല്ലാം ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്നാണ് കേള്‍ക്കുന്നത്. സോനത്തിന്റെ നായകനായി സിദ്ധാര്‍ത്ഥ് കപൂര്‍, ആദിത്യ റോയ് കപൂര്‍, ഇമ്രാന്‍ ഖാന്‍ എന്നിവരെയെല്ലാം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ആരായിരിക്കും നായകവേഷം ചെയ്യുകയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.


Click it and Unblock the Notifications











