»   » അച്ഛന്റെ തേസാബില്‍ അഭിനയിക്കണമെന്ന് സോനം

അച്ഛന്റെ തേസാബില്‍ അഭിനയിക്കണമെന്ന് സോനം

Posted By:
Subscribe to Filmibeat Malayalam
ഇപ്പോള്‍ റീമേക്കുകളുടെ കാലമാണ് എഴുപതുകളിലെയും എണ്‍പതുകളിലെയും ചിത്രങ്ങള്‍ റീമേക്ക് ചെയ്ത് പുതിയ കാലത്തിനനുസരിച്ച് അവതരിപ്പിക്കുകയന്നത് മലയാളത്തിലെന്നപോലെ ഹിന്ദിയിലും പതിവായിട്ടുണ്ട്. പഴയ സൂപ്പര്‍ ഹിറ്റുകളാണ് പലപ്പോഴും റീമേക്ക് ചെയ്യപ്പെടുന്നത്. ഇപ്പോഴത്തെ താരങ്ങളില്‍ പലര്‍ക്കും പഴയ കാല ഹിറ്റുകളുടെ റീമേക്കില്‍ അഭിനയിക്കാന്‍ വലിയ താല്‍പര്യവുമാണ്.

അനില്‍ കപൂറിന്റെ മകളായ സോനം കപൂര്‍ പറയുന്നത് എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും പടങ്ങളോട് തനിയ്ക്ക് അത്ര ആഭിമുഖ്യമില്ലെന്നാണ്. എന്നാല്‍ പിതാവും മാധുരി ദീക്ഷിതും അഭിനയിച്ച് ഹിറ്റാക്കിയ തേസാബില്‍ അഭിനയിക്കണമെന്നുണ്ടെന്നും സോനം പറഞ്ഞു.

നായകനെ കേന്ദ്രീകരിച്ചിറങ്ങിയിരുന്ന എണ്‍പതുകളിലെയും തൊണ്ണൂറികളിലെയും ചിത്രങ്ങള്‍ എനിയ്ക്കുവലിയ ഇഷ്ടമല്ല, ഞാനാണ് നായകകഥാപാത്രമാകുന്നതെങ്കില്‍ റീമേക്ക് ചിത്രങ്ങളില്‍ അഭിനയിക്കാം. അതായത് മിസ്റ്റര്‍ ഇന്ത്യയയെന്ന ചിത്രം മിസ് ഇന്ത്യയായി അതായത് നായികാ പ്രാധാന്യമുള്ള ചിത്രമായി റീമേക്ക് ചെയ്യാമെങ്കില്‍ അതില്‍ അഭിനയിക്കാം, പുരുഷ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എനിയ്ക്കിഷ്ടമാണ്- സോനം പറയുന്നു.

തേസാബ്, ബേട്ട, ലംഹേ, മിസ്റ്റര്‍ ഇന്ത്യ തുടങ്ങിയചിത്രങ്ങളെല്ലാം അനില്‍ കപൂറിന്റെ ഹിറ്റ്ചാര്‍ട്ടിലുള്ളവയാണ്. ഇപ്പോള്‍ യശ് രാജ് ഫിലിംസിന്റെ പേരിടാത്ത ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സോനം കപൂര്‍. ആയുഷ്മാന്‍ ഖുറാനയാണ് ചിത്രത്തില്‍ സോനത്തിന്റെ നായകന്‍. നൂപര്‍ അസ്താനയെന്ന സംവിധായകന്റെ പേരിടാത്ത ചിത്രത്തില്‍ സോനം ബിക്കിനി വേഷത്തില്‍ എത്തുന്നുണ്ട്.

മുമ്പ് എന്തുകൊണ്ട് ബിക്കിനിയിട്ട് അഭിനയിക്കാന്‍ തയ്യാറായില്ല എന്ന് ചോദിക്കുമ്പോള്‍ സോനം പറയുന്നത് ഇങ്ങനെ- എന്റെ ശരീരം സ്വിം സ്യൂട്ടിന് ഇണങ്ങുന്നതായിരുന്നില്ല, പക്ഷേ ഇപ്പോള്‍ ബിക്കിനിയിടാമെന്ന് തോന്നുന്നു. ബിക്കിനി ഇട്ടാലും ഇല്ലെങ്കിലും അതെന്റെ മാത്രം കാര്യമാണ്, ഞാന്‍ ബിക്കിനിയിടുന്നത് മറ്റുള്ളവര്‍ വലിയ കാര്യമായി കാണേണ്ടതുണ്ടോ

English summary
actress Sonam Kapoor says that she is not particularly fond of movies made in that period but would love to do Anil Kapoor Madhuri Dixit starrer 'Tezaab.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam