»   » ചില സിനിമാ പേരുകള്‍ക്കു പിറകില്‍ ഇങ്ങനെയുമുണ്ട് ചില കഥകള്‍!

ചില സിനിമാ പേരുകള്‍ക്കു പിറകില്‍ ഇങ്ങനെയുമുണ്ട് ചില കഥകള്‍!

Posted By:
Subscribe to Filmibeat Malayalam

ന്യൂജനറേഷന്‍ സിനിമകളുടെ പേരുകള്‍ കേട്ടാല്‍ തന്നെ ചിലപ്പോള്‍ ഒന്നും മനസിലായെന്നു വരില്ല. ഒരു അന്തവും കുന്തവും ഇല്ലാത്ത പേരിലാണ് ഇപ്പോള്‍  മിക്ക ചിത്രങ്ങളും ഇറങ്ങുന്നത്. സിനിമ കണ്ടാല്‍ മാത്രമേ എന്താണീ പേരിലൂടെ അര്‍ത്ഥമാക്കുന്നതെന്ന് മനസിലാകുകയുള്ളൂ. ചില സിനിമകളുടെ പേരുകള്‍ എടുത്താല്‍ ഇങ്ങനെയൊക്കെ സിനിമകള്‍ക്ക് പേരിടാമോ എന്നു തോന്നിപ്പോകും.

ബോളിവുഡിലെ സിനിമാ പേരുകള്‍ ഇതിലും വിചിത്രമാണ്. പണ്ടെങ്ങോ കേട്ടു മറന്ന പല പേരുകളുമാണ് പിന്നീട് സിനിമാ പേരുകളായി മാറിയത്. പേരു കിട്ടാതെ വരുമ്പോള്‍ ബോളിവുഡ് ഇന്റസ്ട്രി തിരഞ്ഞെടുക്കുന്ന വഴിയാണോയിത്. സിനിമാ ഗാനങ്ങളിലെ വരികള്‍ മറ്റൊരു സിനിമയുടെ പേരായി മാറുന്ന അവസ്ഥയാണ് ബോളിവുഡില്‍ കാണുന്നത്. എന്താണിങ്ങനെ സംഭവിക്കാന്‍ കാരണം?

ചില സിനിമാ പേരുകള്‍ക്കു പിറകില്‍ ഇങ്ങനെയുമുണ്ട് ചില കഥകള്‍!

സിനിമാ ഗാനങ്ങളിലെ വരികള്‍ മറ്റൊരു സിനിമയുടെ പേരായി മാറുന്ന അവസ്ഥയാണ് ബോളിവുഡില്‍ കാണുന്നത്. ചിലപ്പോള്‍ ഹിറ്റ് പാട്ടില്‍ നിന്നും ലഭിക്കുന്ന പ്രചോദനമാകാം. അല്ലെങ്കില്‍ എന്തെങ്കിലുമൊരു പേര് ഇടണ്ടേയെന്നു വെച്ചിട്ടാണോ? അതും അല്ലെങ്കില്‍ വെറും യാദൃശ്ചികമാകാം.

ചില സിനിമാ പേരുകള്‍ക്കു പിറകില്‍ ഇങ്ങനെയുമുണ്ട് ചില കഥകള്‍!

1975ല്‍ പുറത്തിറങ്ങിയ ഷോലെ എന്ന ചിത്രത്തില്‍ ഒരു മനോഹരമായ പാട്ടുണ്ട്. ആവാം ജബ് തക് ഹേയ് ജാന്‍ എന്നു തുടങ്ങുന്ന പാട്ടിലെ വരിയാണ് 2012ല്‍ പുറത്തിറങ്ങിയ ജബ് തക് ഹേയ് ജാന്‍ എന്ന ചിത്രത്തിന്റെ പേരായി മാറിയത്.

ചില സിനിമാ പേരുകള്‍ക്കു പിറകില്‍ ഇങ്ങനെയുമുണ്ട് ചില കഥകള്‍!

കോയി മില്‍ ഗയാ എന്ന ചിത്രത്തിനു പിറകിലും ഒരു രഹസ്യമുണ്ട്. 1998ല്‍ ഇറങ്ങിയ ഷാരൂഖ് ഖാന്റെ കുച്ച് കുച്ച് ഹോതാ ഹേ എന്ന ഗാനത്തില്‍ ഇങ്ങനെയൊരു വരി ഉണ്ടായിരുന്നു. പിന്നീടത് ചിത്രത്തിന്റെ പേരായി മാറി.

ചില സിനിമാ പേരുകള്‍ക്കു പിറകില്‍ ഇങ്ങനെയുമുണ്ട് ചില കഥകള്‍!

1972ല്‍ പുറത്തിറങ്ങിയ പകീസ എന്ന ചിത്രത്തില്‍ ലതാ മങ്കേഷ്‌കര്‍ പാടിയ ഒരു ഗാനമുണ്ട്. ആ ഗാനത്തിലെ വരിയാകാം 2003ല്‍ പുറത്തിറങ്ങിയ ചല്‍തേ ചല്‍തേ എന്ന ചിത്രത്തിന്റെ പേരിനു പിന്നില്‍.

ചില സിനിമാ പേരുകള്‍ക്കു പിറകില്‍ ഇങ്ങനെയുമുണ്ട് ചില കഥകള്‍!

2008ല്‍ പുറത്തിറങ്ങിയ ബച്‌നാ ഏ ഹസീനോ എന്ന ചിത്രത്തിന്റെ പേര് കേട്ടു പരിചയമുള്ളതായിരുന്നു. 19977ല്‍ പുറത്തിറങ്ങിയ ഹം കിസീസെ കം നഹീന്‍ എന്ന ചിത്രത്തിലെ പാട്ടില്‍ അങ്ങനെയൊരു വരി ഉണ്ടായിരുന്നു.

ചില സിനിമാ പേരുകള്‍ക്കു പിറകില്‍ ഇങ്ങനെയുമുണ്ട് ചില കഥകള്‍!

1972ല്‍ പുറത്തിറങ്ങിയ ജവാനി ദിവാനി എന്ന ചിത്രത്തിലെ പാട്ടിലെ വരിയാണ് ഹേ ജവാനി ഹേ ദീവാനീ. പിന്നീടത് സിനിമാ പേരായി പ്രത്യക്ഷപ്പെട്ടു.

ചില സിനിമാ പേരുകള്‍ക്കു പിറകില്‍ ഇങ്ങനെയുമുണ്ട് ചില കഥകള്‍!

എ ആര്‍ റഹ്മാന് ഓസ്‌കാര്‍ അവാര്‍ഡ് നേടി കൊടുത്ത സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ ജെയ് ഹോ എന്ന ഗാനം പിന്നീട് മറ്റൊരു ചിത്രത്തിന്റെ പേരായി മാറി.

ചില സിനിമാ പേരുകള്‍ക്കു പിറകില്‍ ഇങ്ങനെയുമുണ്ട് ചില കഥകള്‍!

2011ല്‍ പുറത്തിറങ്ങിയ ദില്‍ തോ ബച്ചാ ഹേ ജി എന്ന ചിത്രത്തിന്റെ പേരിനു പിന്നില്‍ ഇഷ്‌കിയാ എന്ന ഗാനമാണ്.

ചില സിനിമാ പേരുകള്‍ക്കു പിറകില്‍ ഇങ്ങനെയുമുണ്ട് ചില കഥകള്‍!

2008ല്‍ പുറത്തിറക്കിയ ഗജനി എന്ന ചിത്രത്തില്‍ ഗുസാരിഷ് എന്ന ഗാനമുണ്ട്. 2010ല്‍ ഗുസാരിഷ് എന്ന സിനിമ പുറത്തിറങ്ങുകയും ചെയ്തു.

ചില സിനിമാ പേരുകള്‍ക്കു പിറകില്‍ ഇങ്ങനെയുമുണ്ട് ചില കഥകള്‍!

2000ല്‍ പുറത്തിറങ്ങിയ കഹാ നോ പ്യാര്‍ ഹെ എന്ന ചിത്രത്തിലെ മനോഹരമായ പാട്ടായിരുന്നു ന തും ജാനോനാ ഹം. പിന്നീടത് മറ്റൊരു ചിത്രത്തിന്റെ പേരായി പ്രത്യക്ഷപ്പെട്ടു.

ചില സിനിമാ പേരുകള്‍ക്കു പിറകില്‍ ഇങ്ങനെയുമുണ്ട് ചില കഥകള്‍!

2008ല്‍ പുറത്തിറങ്ങിയ റോക്ക് ഓണ്‍ എന്ന ചിത്രത്തിലെ ഗാനത്തിലെ വരിയാണ് സിന്ദഗി നാ മിലേഗി ദൊബാരാ.

ചില സിനിമാ പേരുകള്‍ക്കു പിറകില്‍ ഇങ്ങനെയുമുണ്ട് ചില കഥകള്‍!

സിന്ദഗി നാ മിലേഗി ദൊബാരാ എന്ന ചിത്രത്തിലെ വരികളാകാം ഹൃത്വിക് റോഷന്റെ ദില്‍ ധഡ്കനോ ദോ എന്ന ചിത്രത്തിന്റെ പേരിനു പിറകിലും. ചിലപ്പോള്‍ ഇതൊക്കെ യാദൃശ്ചികമാകാം. എങ്കിലും കേട്ടു പരിചിതമായ പേരുകളാണ് ബോളിവുഡ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടാറ്.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Film song lyrics became movie name

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam