കുഞ്ഞ് വയറ്റിലുണ്ടെന്ന് അറിയാതെ ഒത്തിരി സിഗററ്റ് വലിച്ചു; ആലിയയെ ഗര്‍ഭിണിയായ സമയത്തെ കുറിച്ച് സോണി റസ്ദാന്‍

ബോളിവുഡില്‍ ഒരു കാലത്ത് സജീവ സാന്നിധ്യമായി നിറഞ്ഞ് നിന്ന താരസുന്ദരിയാണ് സോണി റസ്ദാന്‍. സംവിധായകനും നിര്‍മാതാവുമായ മഹേഷ് ഭട്ടുമായിട്ടുള്ള വിവാഹത്തോടെയാണ് സോണി അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുക്കുന്നത്. ഇതിനിടയില്‍ മകള്‍ ആലിയ ഭട്ടിന് ജന്മം കൊടുക്കുകയും ചെയ്തു. ഗര്‍ഭിണിയാണെന്ന് അറിയുന്നത് വരെ സോണി അഭിനയിച്ചിരുന്നു.

1993 ല്‍ പുറത്തിറങ്ങിയ ഗുമ്ര എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്താണ് സോണി ഗര്‍ഭിണിയാവുന്നത്. ആലിയ തന്റെ വയറ്റില്‍ വളരുന്നുണ്ടെന്ന് അറിയാതെ അന്നൊക്കെ പല അബദ്ധങ്ങളും താന്‍ കാണിച്ചിട്ടുണ്ടെന്നാണ് സോണി വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെ മുന്‍പൊരിക്കല്‍ നടി പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

ആലിയയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ താന്‍ ഒത്തിരി സിഗററ്റ് വലിച്ചുവെന്നും നടി പറയുന്നു

സോണിയുടെ ഭര്‍ത്താവായ മഹേഷ് ഭട്ടാണ് ഗുമ്ര എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ശ്രീദേവിയും സഞ്ജയ് ദത്തുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച പോസ്റ്റിന് പങ്കുവെച്ച് കൊണ്ടാണ് തന്റെ അനുഭവങ്ങളും മുന്‍പൊരിക്കല്‍ സോണി ട്വിറ്ററിലൂടെ കുറിച്ചത്. അതില്‍ ആലിയയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ താന്‍ ഒത്തിരി സിഗററ്റ് വലിച്ചുവെന്നും നടി പറയുന്നുണ്ട്.

ആ സമയത്ത് ഞാന്‍ ആലിയ എന്റെ വയറ്റിലുണ്ട്

'എന്റെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണിത്. എനിക്ക് വളരെയധികം അഭിനന്ദനം ലഭിച്ച വേഷം. ആ സമയത്ത് ഞാന്‍ ആലിയ എന്റെ വയറ്റിലുണ്ട്. അതുവരെ ഞാന്‍ ഗര്‍ഭിണിയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. മാത്രമല്ല സിനിമയിലെ ഒരു സീനില്‍ ഞാന്‍ ഒരുപാട് സിഗററ്റ് വലിക്കുന്നതായി അഭിനയിച്ചിരുന്നു' എന്നുമാണ് സോണി റസ്ദാന്‍ പറഞ്ഞത്. അങ്ങനെ സിനിമയില്‍ സോണിയുടെ പ്രധാനപ്പെട്ട രംഗങ്ങളൊക്കെ ചിത്രീകരിച്ചതിന് ശേഷമാണ് വയറ്റിലൊരാള്‍ വളരുന്നുണ്ടെന്ന കാര്യം അറിയുന്നത്.

മണ്ടത്തരം കാണിച്ചെങ്കിലും അതൊന്നും വയറ്റിലുണ്ടായിരുന്ന കുഞ്ഞിനെ ബാധിച്ചില്ല

ശ്രീദേവിയുടെ കൂടെയുള്ള അഭിനയ ജീവിതത്തെ കുറിച്ചും നടി സൂചിപ്പിച്ചിരുന്നു. 'അവിശ്വസനീയായ ശ്രീദേവിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. വളരെ പ്രിയപ്പെട്ട ഓര്‍മ്മകളാണ് അതെന്ന്' സോണി കൂട്ടിച്ചേര്‍ത്തു. 1993 ഓഗസ്റ്റ് മൂന്നിനാണ് 'ഗുമ്ര' റിലീസ് ചെയ്യുന്നത്. അതിനും ഏറെ മുന്‍പ് മാര്‍ച്ച് മാസത്തില്‍ ആലിയ ജനിച്ചു. ഗര്‍ഭിണിയാണെന്ന് അറിയാതെ ചില മണ്ടത്തരം കാണിച്ചെങ്കിലും അതൊന്നും വയറ്റിലുണ്ടായിരുന്ന കുഞ്ഞിനെ ബാധിച്ചില്ല.

വര്‍ഷങ്ങള്‍ക്കിപ്പുറം സോണിയുടെ മകള്‍ ആലിയ ഭട്ടും അമ്മയാവാന്‍ ഒരുങ്ങുകയാണ്

വര്‍ഷങ്ങള്‍ക്കിപ്പുറം സോണിയുടെ മകള്‍ ആലിയ ഭട്ടും അമ്മയാവാന്‍ ഒരുങ്ങുകയാണ്. നടന്‍ രണ്‍ബീറുമായിട്ടുള്ള വിവാഹം കഴിഞ്ഞ് ആദ്യ മാസത്തില്‍ തന്നെ ആലിയ ഗര്‍ഭിണിയായി. ആദ്യകണ്മണി വൈകാതെ വരുമെന്ന് നടി തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. ഇപ്പോള്‍ നിറവയറില്‍ പൊതുപരിപാടികളിലൊക്കെ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ് താരപുത്രി. വൈകാതെ താരകുടുംബത്തിലേക്ക് പുതിയൊരു അംഗം കൂടി എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X