താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല, അന്ന് ഒത്തിരി സിഗരറ്റുകള്‍ വലിച്ചെന്ന് നടി സോണി

ഇന്ന് ബോളിവുഡ് സിനിമയിലെ യുവസുന്ദരിമാരില്‍ മികച്ച അവസരങ്ങളോടെ തിളങ്ങി നില്‍ക്കുന്ന താരമാണ് ആലിയ ഭട്ട്. പ്രശ്‌സത ഹിന്ദി സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും നടി സോണിയ റസ്ദാന്റെയും മകളാണ് ആലിയ. ആലിയയെ ഗര്‍ഭിണിയായിരുന്നപ്പോള്‍ താന്‍ സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞിരിക്കുകയാണ് സോണി. ട്വിറ്ററിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് സോണി രസകരമായ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

1993 ല്‍ പുറത്തിറങ്ങിയ ഗുമ്ര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ അനുഭവങ്ങളായിരുന്നു സോണി തുറന്ന് പറഞ്ഞത്. ശ്രീദേവിയും സോണിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയിലിലെ തടവുകാരികളായിട്ടാണ് ഇരുവരും അഭിനയിച്ചത്. ഈ രംഗത്തിന് വേണ്ടി നിരവധി സിഗരറ്റുകള്‍ വലിക്കേണ്ടി വന്നിരുന്നു. അന്ന് താന്‍ ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നെന്നും നടി പറയുന്നു.

aliamomi

സോണി റസ്ദാന്റെ വാക്കുകളിലേക്ക്...

എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ഏറ്റവുമധികം പ്രശംസകള്‍ ലഭിച്ചതുമായ കഥാപാത്രം. അത് ശ്രീദേവിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവതിയാണ് ഞാന്‍. ആ വേഷം അവതരിപ്പിക്കുമ്പോള്‍ എന്റെ വയറ്റില്‍ ആലിയ ഉണ്ടായിരുന്നു. ഞാന്‍ ഗര്‍ഭിണിയാണെന്ന കാര്യം അന്നേരം അറിയില്ലായിരുന്നു. ആ രംഗത്തില്‍ അഭിനയിക്കാന്‍ വേണ്ടി ഒത്തിരി സിഗരറ്റുകള്‍ വലിക്കേണ്ടി വന്നിരുന്നതായും സോണി റസ്ദാന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X