ചില ശരീരഭാഗങ്ങൾ കൃത്രിമമായി വർധിപ്പിക്കാൻ പറഞ്ഞു!! ദുരനുഭവം വെളിപ്പെടുത്തി നടി..

താരങ്ങൾ ഏറ്റവും അധികം ശ്രദ്ധിക്കുന്ന ഒന്നാണ് തങ്ങളുടെ ശരീര സൗന്ദര്യം. ശരീര സൗന്ദര്യ വർധനവിനായി താരങ്ങൾ എന്ത് ചെയ്യാൻ തയ്യാറാകുന്നു. ബോഡി ഫിറ്റ്നസിന്റെ ഭാഗമായി കഠിനമായി വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോസും സമൂഹമാധ്യമങ്ങളിലും മറ്റും വൈറലാകാറുണ്ട്. അതേസമയം താരങ്ങൾ സൗന്ദര്യം നിലനിർത്തുന്നതിനായി ശരീര ഭാഗങ്ങൾ ഓപ്പറേഷൻ നടത്തി മാറ്റി വയ്ക്കുന്നുണ്ടെന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്.

ബോളിവുഡ് താരങ്ങളാണ് ഇത്തരത്തിലുള്ള ഓപ്പേറേഷൻസിനെ ആശ്രയിക്കുന്നത്രേ. ബോളിവുഡിലെ മുതിർന്ന പല നടിമാരും ഇത്തരത്തിൽ ശരീരഭാഗങ്ങൾ ശസ്ത്രക്രീയയിലൂടെ മാറ്റി വയ്ക്കാറുണ്ടത്രേ. എന്നാൽ ഭൂരിഭാഗം താരങ്ങളും ഇത് സമ്മതിച്ചു തരാറില്ല. ശരീര ഭാഗം ഓപ്പറേഷൻ ചെയ്യാത്തതിന്റെ പേരിൽ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് താരം സൊനാലി സെയ്ഗൽ.

  കാസ്റ്റിങ് ഡയറക്ടറിൽ നിന്ന് മോശം അനുഭവം

കാസ്റ്റിങ് ഡയറക്ടറിൽ നിന്ന് മോശം അനുഭവം

ശരീര ഭാഗം ഓപ്പറേഷൻ നടത്തി മാറ്റി വയ്ക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ മികച്ച റോളുകൾ നഷ്ടപ്പെട്ടെന്ന് ബോളിവുഡ് താരം സൊനാലി സെയ്ഗൽ. ബോളിവുഡിലെ അറിയപ്പെടുന്ന കാസ്റ്റിങ് ഡയറക്ടറിൽ നിന്നുമാണ് തനിയ്ക്ക് ഇത്തരത്തിലുള്ള മോശമായ അനുഭവം നേരിടേണ്ടി വന്നതെന്നും താരം പറഞ്ഞു. ആ ചിത്രത്തിൽ അവസരം ലഭിച്ചപ്പോൾ സിനിമയ്ക്കായി ഒരുപാട് തയ്യാറെടുപ്പു നടത്തിയിരുന്നു. എന്നാൽ ഇതെല്ലാം വെറുതെയാവുകയായിരുന്നെന്നും താരം പറഞ്ഞു.

ശരീരംഭാഗം  ഓപ്പറേഷൻ ചെയ്യണം

ശരീരംഭാഗം ഓപ്പറേഷൻ ചെയ്യണം

ഈ ചിത്രത്തിൽ അവസരം ലഭിച്ചപ്പോൾ താൻ ഏറെ സന്തോഷവതിയായിരുന്നു. എന്നാൽ സംവിധായകനെ കണ്ടപ്പോഴാണ് ശരീര ഭാഗം ഒപ്പറേഷൻ ചെയ്ത മാറ്റുന്നതിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. എന്നാൽ അതിന് താൻ തയ്യാറായില്ലായിരുന്നു. ചിത്രത്തിനോട് നോ പറയാൻ തനിയ്ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ലെന്നും നടി വെളിപ്പെടുത്തി. എന്നാൽ അവസരം നഷ്ടപ്പെട്ടപ്പോൾ ഹൃദയം തകരുന്ന വേദനയുണ്ടായി. എന്തിനു വേണ്ടിയായാലും ശരീരത്തെ കീറിമുറിയ്ക്കാൻ താൻ തയ്യാറല്ലായിരുന്നെന്നും താരം പറഞ്ഞു.

സിനിമയിലെ ദുരനുഭവങ്ങൾ

സിനിമയിലെ ദുരനുഭവങ്ങൾ

സിനിമയിൽ എത്തിയ കാലം മുതൽ തന്നെ ഇത്തരത്തിലുളള മോശമായ അനുഭവങ്ങൾ തനിയ്ക്ക് നേരിടേണ്ടി വന്നിരുന്നെന്ന് താരം പറഞ്ഞു. മെലിഞ്ഞ ശരീരമാണ് തന്റേത്. ശരീരം വണ്ണം വയ്ക്കാൻ ചിലർ തന്നോട് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ ചില ഭാഗങ്ങൾ കൃത്യമ രീതിയിലൂടെ വലിപ്പം കൂട്ടാൻ തനിയ്ക്ക് ആകില്ല. നന്നായി ഭക്ഷണം കഴിച്ചും വർക്കൗട്ട് ചെയ്തു മാത്രമേ ശരീരം മികച്ചതാക്കാൻ കഴിയുകയുള്ളൂവെന്നും സൊനാലി പറഞ്ഞു.
പ്യാർ പൻച്മ എന്ന ചിത്രത്തിലൂടെയാണ് സൊനാലി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. കൂടാതെ നിരവധി ബോളിവുഡ് ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

 താരങ്ങൾക്ക് കേൾക്കേണ്ടു വരുന്നത്

താരങ്ങൾക്ക് കേൾക്കേണ്ടു വരുന്നത്

ശരീര സൗന്ദര്യം വർധിപ്പിക്കുന്നതിനായി സ്റ്റിറോയിഡും ശസ്ത്രക്രീയകളും ഉപയോഗിക്കുന്നു എന്നു തരത്തിലുളള വാർത്തകൾ പ്രചരിക്കാറുണ്ട്. ബോളിവുഡ് താരങ്ങളെ ചുറ്റിപ്പറ്റിയാണ് ഇത്തരത്തിലുളള വാർത്തകൾ കൂടുതലായി പ്രചരിക്കുന്നത്. ബോഡി സ്ട്രച്ചറിനു ആകാര വടിവിനും വേണ്ടിയാണ് താരങ്ങൾ ഇത്തരത്തിലുള്ള ശസ്ത്രക്രീയകളെ സമീപിക്കുന്നത്. അന്തരിച്ച ബോളിവുഡ് നടി ശ്രീദേവി ഇത്തരത്തിലുളള ശസ്ത്രക്രീയ നടത്താറുണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X