»   » ജാക്കിചാന്റെ കൂടെ അഭിനയിച്ചു, കോസ്റ്റ്യൂമും ഡിസൈന്‍ ചെയ്ത; സോനു സൂദ്

ജാക്കിചാന്റെ കൂടെ അഭിനയിച്ചു, കോസ്റ്റ്യൂമും ഡിസൈന്‍ ചെയ്ത; സോനു സൂദ്

By: Nihara
Subscribe to Filmibeat Malayalam

ഹോളിവുഡ് ഇതിഹാസമായ ജാക്കി ചാന്റെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത ത്രില്ലിലാണ് ബോളിവുഡ് നടന്‍ സോനു സൂദ്. ഇന്‍ഡോ- ചൈന സിനിമയിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. താരത്തിന്റെ ഡ്രസ് കണ്ട് ഇഷ്ടപ്പെട്ട ജാക്കിചാന്‍ സോനു സൂദിനോട് തനിക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതുകേട്ട് ത്രില്ലടിച്ച സോനു ഉടന്‍ തന്നെ സമ്മതിക്കുകയും ചെയ്തു. രാജസ്ഥാനില്‍ ചിത്രീകരിച്ച സ്റ്റണ്ട് രംഗങ്ങള്‍ക്കായി രണ്ടുതരം കോസ്റ്റിയൂം സോനു തയ്യാറാക്കി നല്‍കുകയും ചെയ്തു.

സ്റ്റാന്‍ലി ടോങ്ങ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ കോമഡി സിനിമയുടെ പേര് കുംഫു യോഗ എന്നാണ്. ചിത്രത്തിന്റെ അവസാന സംഘട്ടന രംഗങ്ങള്‍ രാജസ്ഥാനിലാണ് ചിത്രീകരിച്ചത്. സ്വന്തമായി വസ്ത്രം ഡിസൈന്‍ ചെയ്ത് ധരിക്കുന്ന പതിവ് തുടര്‍ന്ന താരത്തിന് ജാക്കി ചാന് ഡ്രസ് ഡിസൈന്‍ ചെയ്ത് കൊടുക്കാനും കഴിഞ്ഞു.

Jackie Chan

സിനിമയിലെ ഗാനരംഗത്തിനും ക്ലൈമാക്‌സ് രംഗത്തിലും ജാക്കി ചാന്‍ ഉപയോഗിച്ചത് സോനു സൂദ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ്. കുര്‍ത്തയും സ്യൂട്ടുമാണ് ജാക്കി ചാന് വേണ്ടി താരം ഡിസൈന്‍ ചെയ്തത്. സോനുവിന്റെ ഡിസൈനില്‍ഏറെ ആകൃഷ്ടനായ ഹോളിവുഡ് ഇതിഹാസം കൂടുതല്‍ ഡിസൈന്‍ ചെയ്ത് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ടത്രേ.

English summary
Bollywood actor Sonu Sood got a chance to design dress for renowned hollywood actor Jackie chan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam