നടൻ സോനു സൂദിന് കൊവിഡ് ബാധ, ആരോഗ്യം ശ്രദ്ധിക്കണമെന്ന് ആരാധകർ
നടൻ സോനു സൂദിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. പ്രതിരോധ മുൻകരുതൽ എന്ന നിലയിൽ സെൽഫ് ക്വാറന്‍റീനിലാണെന്നും കാര്യങ്ങൾ കൃത്യമായി തന്നെ പിന്തുടരുന്നുണ്ടെന്നും സോഷ്യൽമീഡിയയി കുറിച്ചു. നടന് രോഗശാന്തി നേർന്ന് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

നടന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ... ഇന്ന് രാവിലെയാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. മുൻകരുതല്‍ നടപടി എന്ന നിലയ്ക്ക് നേരത്തെ തന്നെ ക്വറന്‍റീനിലായിരുന്നു. നിർദേശങ്ങൾ കൃത്യമായി പാലിച്ച് പോരുന്നുമുണ്ട്. വിഷമിക്കേണ്ട കാര്യമില്ല. നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ധാരാളം സമയം ഇത് മൂലം ലഭിക്കുന്നുണ്ട്. നിങ്ങൾക്കു വേണ്ടി ഞാനെപ്പോഴും ഉണ്ടാകുമെന്ന് ഓർക്കുക. സോനു സൂദ് കുറിച്ചു.
പഞ്ചാബ് കൊവിഡ് വാക്സിനേഷൻ ദൗത്യത്തിന്‍റെ ബ്രാൻഡ് അംബാസഡറാണ് സോനു സൂദ്. ഈ മാസം ആദ്യമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദിവസങ്ങൾക്ക് മുമ്പാണ് നടൻ കൊവിഡ് വാക്സിൻ എടുത്തത്.
Recommended Video
ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരായിരുന്നു നടന്റേത്. കൊവിഡ് കാലത്തെ സഹായപ്രവർത്തനങ്ങളിലൂടെയാണ് നടൻ ജനശ്രദ്ധ നേടിയത്. വിവിധയിടങ്ങളിൽ കുടുങ്ങിയപ്പോയ അഭയാർഥികളെ സ്വന്തം നാട്ടിലേയ്ക്ക് തിരികെ എത്തിക്കാൻ നടൻ മുൻകൈ എടുത്തിരുന്നു. പാവപ്പെട്ടവരെയും അന്യസംസ്ഥാന തൊഴിലാളികളെയും സഹായിക്കുന്നതിനായി മുംബൈയിലുള്ള തന്‍റെ കടകളും ഫ്ലാറ്റുകളും വിറ്റ് 10 കോടി രൂപയാണ് അദ്ദേഹം സമാഹരിച്ചത്. കൂടാതെ സോനുവിനെ ആദരിക്കുന്നതിനായി സോനുവിന്‍റെ ചിത്രം ആലേഖനം ചെയ്ത ബോയിങ് 737 വിമാനങ്ങൾ സ്പൈസ്ജെറ്റ് പുറത്തിറക്കിയതും വാർത്താ പ്രാധാന്യം നേടിയിരുന്നു.


Click it and Unblock the Notifications











