അച്ഛനമ്മാരാകാൻ തയ്യാറെടുത്ത് അനുഷ്കയും കോലിയും, നിലവിളിച്ച് കരീനയുടെ മകൻ തൈമൂർ അലിഖാൻ...

ബോളിവുഡ് കോളങ്ങളിലെ ചർച്ച വിഷയം നടിമാരായ കരീന കപൂർ ഖാനും അനുഷ്കയും അമ്മയാകാൻ തയ്യാറെടുക്കുന്നതിനെ ചുറ്റിപ്പറ്റിയാണ്. കരീന കപൂറായിരുന്നു രണ്ടാമതും അമ്മയാകാൻ പോകുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. ഇതിന്റെ ആഘോഷം സമൂഹമാധ്യമങ്ങളിൽ നടക്കവെയാണ് പുതിയ അതിഥിയെ കുറിച്ച് വെളിപ്പെടുത്തി അനുഷ്കയും രംഗത്തെത്തിയത്. പിന്നീട് വിരുഷ് ദമ്പതികൾ സോഷ്യൽ മീഡിയയിലെ ഹോട്ട് ടോപ്പിക്കാവുകയായിരുന്നു.

ചിത്രത്തിലെ അനുഷ്ക -കോലി പോസ് മുതൽ നടിയുടെ വസ്ത്രങ്ങൾ വരെ സിനിമ കോളങ്ങളിൽ വാർത്തയാവുകയാണ്. രസകരമായ നിരവധി ട്രോളുകളും മീമുമാണ് പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിൽ കരീനയുടേയും സെയ്ഫ് അലിഖാന്റേയും മകൻ തൈമൂർ അലിഖാനും ഉൾപ്പെട്ടിട്ടുണ്ട്. തൈമൂറിന്റെ മീമും ട്രോളും വലിയ ചർച്ചയായിട്ടുണ്ട്.

  താരമൂല്യമുള്ള  താരപുത്രൻ

ബോളിവുഡിൽ ഏറ്റവും താരമൂല്യുള്ള താരപുത്രൻ കരീന-സെയ്ഫ് ദമ്പതിമാരുടെ തൈമൂർ അലിഖാൻ ആണ് . മാതാപിതാക്കളുടെ താരമൂല്യം കൂടാതെ ജനിച്ചപ്പോൾ തൊട്ട് തൈമൂറും സോഷ്യൽ മീഡിയയിലെ താരമായി മാറുകയായിരുന്നു. ബോളിവുഡിലെ ക്യൂഡ് സ്റ്റാർ കിഡ് എന്നാണ് ടിമിനെ അറിയപ്പെടുന്നത്. കുഞ്ഞിന് ചുറ്റും ക്യാമറ കണ്ണുകളുമായി പാപ്പരാസികളും പായുന്നുണ്ട്.

തന്റെ സ്ഥാനം  പോയി

ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ ചിരി പടർത്തുന്നത് തന്റെ സ്ഥാനം പോയതിൽ ദുഃഖിച്ചിരിക്കുന്ന തൈമൂറിന്റെ ട്രോളും മീമുകളുമാണ്. കുഞ്ഞ് തൈമൂർ സങ്കടപ്പെട്ട് ഇരിക്കുന്നതിന്റേയും കരയുന്നതുമായ ചിത്രങ്ങളാണ് ട്രോളുകളിലൂടെ പുറത്തു വരുന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഇത്. കുഞ്ഞ് തൈമൂർ വളരെ ചെറുപ്പം മുതൽ തന്നെ പാപ്പരാസികളുടെ ഇരയായിരുന്നു. ഇതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് കരീനയും സെയ്ഫ് അലിഖാനും രംഗത്തെത്തിയിരുന്നു. എന്നാൽ വിരുഷ് അതിഥിയെ കുറിച്ചുള്ള വാർത്ത വന്നതിന് ശേഷം തൈമൂർ വീണ്ടും ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവുകയാണ്.

Recommended Video

വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍
 ബിഗ് ബ്രദർ

കുഞ്ഞ് തൈമൂർ ബിഗ് ബ്രദറാകാൻ തയ്യാറെടുക്കുകയാണ്. കരീനയുടെ പിതാവാണ് വീട്ടിൽ പുതിയ അതിഥി എത്തുന്നതിനെ കുറിച്ച് സൂചന നൽകിയത്. ഒരു വിനോദ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് കരീനയും സെയ്ഫും വാർത്ത ശരിവെച്ച് രംഗത്തെത്തുകയായിരുന്നു. പുതിയ അതിഥിയ്ക്കായി താര കുടുംബം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അച്ഛനും കരീനയ്ക്കും ആശംസയുമായി മകൾ സാറ. അലിഖാനും മകൻ ഇബ്രാഹിമും രംഗത്തെത്തുകയായിരുന്നു.

പുതുവർഷത്തിൽ

കുഞ്ഞു വയറിലുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പുതിയ അതിഥിയെ കുറിച്ച് വിരുഷ് ദമ്പതിമാർ വെളിപ്പെടുത്തി. ഞങ്ങളിനി മൂന്ന്, വരുന്നു 2021 ജനുവരിയിൽ എന്ന കുറിപ്പോടെയാണ് അച്ഛനമ്മമാരാകാൻ ഒരുങ്ങുന്ന സന്തോഷം ഇരുവരും പങ്കുവച്ചത്. രണ്ട് സ്റ്റാർ കിഡ്സുകളും 2020 ൽ ആകും എത്തുക.. മികച്ച ആരാധകരുള്ള താരങ്ങളാണ് നാല് പേരും. അതിൽ തന്നെ കുഞ്ഞുങ്ങളെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

More from Filmibeat

Read more about: anushka taimur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X