ഷാഹിദിന്റെ മൂന്നാമത്തെ കുഞ്ഞ്? കരീന വീണ്ടും അമ്മയാകുമ്പോൾ ഭാര്യ മിറയോട് ചോദ്യങ്ങളുമായി ആരാധകർ

അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് താരറാണി. നടിമാർ തന്നെയാണ് തങ്ങളുടെ വീട്ടിലെത്തുന്ന പുതിയ കുഞ്ഞതിഥികളെ കുറിച്ച് ആരാധകരോട് വെളിപ്പെടുത്തിയത്. താരങ്ങൾക്കൊപ്പം ഇവരുടെ സന്തോഷത്തിൽ പ്രേക്ഷകരും പങ്കുചേർന്നിരുന്നു. . ബോളിവുഡിന്റെ പുതിയ ജനറേഷന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

നടി കരീന കപൂർ ഖാൻ, അനുഷ്ക ശർമ എന്നിവരാണ് അമ്മയാകാൻ തയ്യാറെടുക്കുന്നത്. അനുഷ്ക ആദ്യത്തെ കൺമണിയെ പ്രതീക്ഷിക്കുമ്പോൾ കരീന രണ്ടമത്തെ കുഞ്ഞിനാണ് ജന്മം നൽകുന്നത്. ദിവസങ്ങളുടെ വ്യത്യാസത്തിലാണ് നടിമാർ തങ്ങളുടെ കുഞ്ഞ് സന്തോഷം പങ്കുവെച്ചത്. കരീനയും അനുഷ്കയും അമ്മയാകാൻ തയ്യാറെടുക്കുന്നു എന്നുള്ള വാർത്ത പുറം ലോകത്ത് എത്തിയതോടെ ബോളിവുഡിലെ റൊമാന്റിക് കപ്പിൾസായ പ്രിയങ്ക ചോപ്ര, ദീപിക പദുകോൺ, ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രജ്പുത്ത് എന്നിവരോട് വിശേഷം ആരാഞ്ഞ് പ്രേക്ഷകർ രംഗത്തെത്തുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് മുന്നാമത്തെ കുഞ്ഞിനെ കുറിച്ചുള്ള മിറയുടെ മറുപടിയാണ്.

 കരീനയ്ക്ക് പിന്നാലെ

ഒരു കാലത്തെ ബോളിവുഡിലെ റൊമാന്റിക് ജോഡിയായിരുന്നു നടി കരീന കപൂർ ഖാനും ഷാഹിദ് കപൂറും. ഇവരുടെ പ്രണയം ഗോസിപ്പ് കോളങ്ങൾ ആഘോഷമാക്കിയിരുന്നു. എന്നാൽ ഇവർ വേർപിരിയുകയായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഇവർ. കരീനയുമായുളള ബ്രേക്കപ്പ് തന്നെ തളർത്തിയിരുന്നു എന്ന് ഷാഹിദ് കപൂർ തുറന്നു പറഞ്ഞിരുന്നു. കരീന അമ്മയാകാൻ തയ്യാറെടുക്കുന്നതിന് പിന്നാലെയാണ് മിറയോട് ഇതേ ചോദ്യം അവർത്തിച്ച് പ്രേക്ഷകർ രംഗത്തെത്തിയത്.

   മൂന്നാമത്തെ  കുഞ്ഞ്

സോഷ്യൽ മീഡിയയിൽ സജീവമാണ് മിറ രജ്പുത്ത്. തങ്ങളുടെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് താരപത്നി രംഗത്തെത്താറുണ്ട് .2016 ൽ ആയിരുന്നു ഷാഹിദ്-മിറ വിവാഹം. ഇവർക്ക് മിഷ, സെയ്ൻ കപൂർ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മികച്ച അഭിനേതാവ് മാത്രമല്ല നല്ലെരു കുടുംബനാഥനും കൂടിയാണ് ഷാഹിദ് സിനിമയിലെ തിരക്കുകൾക്കിടയിലും മിറക്കും മക്കൾക്കുമൊപ്പം സമയം ചെലവഴിക്കാറുണ്ട്.

Recommended Video

Sandra Thomas Exclusive Interview | FilmiBeat Malayalam
   മൂന്നാമത്തെ  കുഞ്ഞ്

ഇൻസ്റ്റഗ്രാമിൽ ക്യൂഎ സെക്ഷനിൽ എത്തിയപ്പോഴാണ് മിറയോട് മൂന്നാമത്തെ കുഞ്ഞിനെ കുറിച്ച് ആരാധകൻ ആരാഞ്ഞത്. ഇതിന് താരപത്നി നൽകിയ ഉത്തരം ബോളിവുഡ് കോളങ്ങളിൽ വൈറലാവുകയാണ്. നാം രണ്ട് നമുക്ക് രണ്ട് എന്നാണ് മിറ മറുപടി നൽകിയത്. ചിരിക്കുന്ന ഇമോജിയോടെയായിരുന്നു താരപത്നിയുടെ മറുപടി. അപ്രതീക്ഷിതമായി ലഭിച്ച അവധിക്കാലം ഭാര്യക്കും മക്കൾക്കുമൊപ്പം ആഘോഷമാക്കുകയാണ് ഷാഹിദ് കപൂർ. ഇപ്പോൾ ഭാര്യക്കും മക്കൾക്കുമൊപ്പം പഞ്ചാബിൽ ക്വാറന്റൈനിൽ കഴിയുകയാണ് താരം.

അവധിക്കാലം  ആഘോഷമാക്കി

മിറക്കും മക്കൾക്കുമൊപ്പം കുടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഷാഹിദ് കപൂർ. പാചകം ചെയ്യുന്നതിന്റേയും മറ്റും വീഡിയോകൾ മിറ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. പ്രത്യേകിച്ച് ഷാഹിദിന്റെ രസകരമായ വീഡിയോകളാണ് മിറ പങ്കുവെയ്ക്കാറുള്ളത്. ഭാര്യയെ ശല്യപ്പെടുത്തുന്ന വീഡിയേകൾ ഷാഹിദും പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X