വിവാഹം കഴിഞ്ഞിട്ട് 13 ദിവസം, ഹണിമൂണിനിടെ ഭര്‍ത്താവ് പീഡിപ്പിച്ചെന്ന പരാതിയുമായി നടി പൂനം പാണ്ഡെ
ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയും സുഹൃത്തും സംവിധായകനുമായ സാം ബോംബെയും തമ്മില്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് വിവാഹിതരായത്. വിവാഹത്തിനും ഏറെ കാലം മുന്‍പ് അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. പൂനത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ടുകളിലൊക്കെ സാം എത്താറുണ്ടായിരുന്നു. വിവാഹത്തിന് തൊട്ട് പിന്നാലെ ഹണിമൂണ്‍ ആഘോഷിക്കുന്നതിനെ കുറിച്ചായിരുന്നു നടി വെളിപ്പെടുത്തിയത്.
എന്നാല്‍ അധികം വൈകുന്നതിന് മുന്‍പ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു എന്നാണ് അറിയുന്നത്. ഭര്‍ത്താവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന് ചൂണ്ടി കാണിച്ച് പരാതിയുമായി എത്തിയിരിക്കുകയാണ് പൂനം പാണ്ഡെ ഇപ്പോള്‍. ഇതോടെ സാമിനെ പോലീസ് അറസ്റ്റ് ചെയ്‌തെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

പൂനം പാണ്ഡെ വിവാഹിതയായി
പൂനം പാണ്ഡെയും സാം ബോംബെയും തമ്മിലുള്ള വിവാഹത്തിന് മുന്‍പ് ഇരുവരും ചില വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് സെപ്റ്റംബര്‍ പത്തിനായിരുന്നു ഇരുവരും വിവാഹതിരാവുന്നത്. പരമ്പരാഗതമായ ആചാരപ്രകാരം കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടായിരുന്നു താരവിവാഹം നടന്നത്. വിവാഹ ചിത്രങ്ങള്‍ പൂനം തന്നെയായിരുന്നു പുറത്ത് വിട്ടത്. 'ഏഴ് ജന്മം നിങ്ങളോടൊപ്പം കഴിയുന്നതിനായി ഇവിടെ കാത്തിരിക്കുന്നു' എന്ന ക്യാപ്ഷനില്‍ സാമിനൊപ്പം വിവാഹത്തിനിടെ ചിത്രമായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പൂനം പങ്കുവെച്ചത്.

മധുവിധു ആഘോഷങ്ങളിലേക്ക്
വിവാഹം കഴിഞ്ഞതോടെ സാമും പൂനവും മധുവിധു ആഘോഷങ്ങളിലേക്ക് കടന്നു. ഭര്‍ത്താവിനൊപ്പം തെക്കന്‍ ഗോവയിലെ ക്യാനകോണ ഗ്രാമത്തിലായിരുന്നു ഇരുവരും ഹണിമൂണിന് വേണ്ടി തിരഞ്ഞെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ ഇവിടെ നിന്നുള്ള ഫോട്ടോസും വീഡിയോസുമെല്ലാം നടി പുറത്ത് വിട്ടു. 'ഏറ്റവും മികച്ച ഹണിമൂണ്‍ ആസ്വദിക്കുന്നു' എന്നായിരുന്നു മധുവിധു ആഘോഷ ചിത്രങ്ങള്‍ക്ക് പൂനം നല്‍കിയ ക്യാപ്ഷന്‍. ഇത് വൈറലാവുകയും ചെയ്തിരുന്നു.

മധുവിധു കലഹത്തിലേക്ക്?
എന്നാല്‍ ഹണിമൂണ്‍ ആഘോഷങ്ങള്‍ കലഹത്തിലേക്ക് വഴി മാറിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭര്‍ത്താവ് സാം തന്നെ ലൈംഗിക പീഡിനത്തിന് ഇരയാക്കിയതായും ഭീഷണിപ്പെടുത്തിയതായും ചൂണ്ടിക്കാട്ടി പരാതിയുമായിട്ടാണ് പൂനമിപ്പോള്‍ എത്തിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ പുറത്തറിയിച്ചാല്‍ ഗുരുതര പ്രത്യാഘതങ്ങള്‍ ഉണ്ടാകുമെന്ന് കൂടി അദ്ദേഹം പറഞ്ഞതായി നടി വെളിപ്പെടുത്തുന്നു. നിലവില്‍ ഗോവയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകളിലാണ് പൂനം. അവിടെ നിന്നാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്ന് പോലീസില്‍ പരാതി നല്‍കിയത്. പൂനത്തിന്റെ പരാതിയോടെ ചൊവ്വാഴ്ച സാമിനെ ക്യാനകോണ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് അറിയുന്നത്.
Recommended Video

വിവാഹം കഴിഞ്ഞിട്ട് 13 ദിവസങ്ങള്‍
സിനിമാ താരങ്ങള്‍ക്കിടയില്‍ ഒരുപാട് വിവാഹങ്ങളും വേര്‍പിരിയലുകളുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊന്ന് ഇല്ലെന്ന് പറയുകയാണ് ആരാധകര്‍. വലിയ ആഘോഷത്തോടെ നടത്തിയ സാമിന്റെയും പൂനത്തിന്റെയും വിവാഹം കഴിഞ്ഞിട്ട് കൃത്യം പതിനൊന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ പരാതി ഉയര്‍ന്ന് വന്നിരിക്കുന്നത്. വൈകാതെ കൂടുതല്‍ വിവരങ്ങള്‍ വരുമെന്ന് കരുതുന്നു.


Click it and Unblock the Notifications











