സല്‍മാന്‍ ഖാനെ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ പറ്റില്ലെന്ന് നടി; ഗ്ലാസ് കൊണ്ട് അത് ചെയ്തുവെന്ന് സംവിധായകന്‍
സിനിമയിലെ ചുംബനരംഗങ്ങൾക്കിടയിൽ ഗ്ലാസ് വെച്ച് തുടങ്ങിയതിൻ്റെ കഥയാണ് സംവിധായകൻ പറയുന്നത്.
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന ഒത്തിരി നടിമാരുണ്ട്. എന്നാല്‍ സല്‍മാന്റെ കൂടെ അഭിനയിക്കാന്‍ ഇഷ്ടപ്പെടാത്തവരും ഇന്റിമേറ്റ് സീനുകളോട് നോ പറയുന്നവരും കൂട്ടത്തിലുണ്ട്. 'മേനെ പ്യാര്‍ കിയാ' എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ സല്‍മാന്‍ ഖാനും നടി ഭാഗ്യശ്രീയുമായി നായിക-നായകന്മാരായി അഭിനയിച്ചത്.
ഇന്നും ബോളിവുഡിലെ ഐക്കോണിക് ലവ് സ്‌റ്റോറികളില്‍ ഒന്നാണ് ഈ സിനിമയുടേത്. 'ഒരു പെണ്‍കുട്ടിയ്ക്കും ആണ്‍കുട്ടിയ്ക്കും എന്നും സുഹൃത്തുക്കളായിരിക്കാന്‍ സാധിക്കില്ല', എന്ന ഡയലോഗ് ഹിറ്റായത് ഈ സിനിമയിലൂടയൊയിരുന്നു. എന്നാല്‍ ചിത്രത്തില്‍ ഒരു ചുംബനരംഗം സംവിധായകന്‍ ഉള്‍പ്പെടുത്തിയത് നടിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഭാഗ്യശ്രീ അത് നിഷേധിക്കുകയും ചെയ്തിരുന്നു.

പ്രണയം പറയുന്ന തന്റെ സിനിമയില്‍ ഒരു ചുംബനരംഗം വേണമെന്നാണ് സംവിധായകന്‍ സൂരജ് ഭര്‍ജത്യ ആഗ്രഹിച്ചത്. എന്നാല്‍ സല്‍മാന്‍ ഖാനൊപ്പം അങ്ങനൊരു സീന്‍ ചെയ്യാന്‍ നടി വിസമ്മതിക്കുകയായിരുന്നു. പിന്നീട് ഏറെ ആലോചനകള്‍ക്ക് ശേഷമാണ് സിനിമയില്‍ അങ്ങനൊരു രംഗം ഉള്‍പ്പെടുത്തുന്നത്. പില്‍ക്കാലത്ത് ഭാഗ്യശ്രീയെ കൊണ്ട് താനതിന് സമ്മതിപ്പിച്ചതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ സൂരജ് വെളിപ്പെടുത്തിയിരുന്നു.
Also Read: മാമനെന്ന് വിളിക്കേണ്ടെന്ന് ലൂക്കയോട് ജിപി; മാമൻ തന്നെയാണെന്ന് മിയയും; സുഹൃത്തുക്കൾ കണ്ടുമുട്ടിയപ്പോൾ

ഒരു റോയല്‍ കുടുംബത്തില്‍ നിന്നും വന്നയാളാണ് ഭാഗ്യശ്രീ. മാത്രമല്ല ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അവര്‍ക്ക് പതിനെട്ട് വയസേയുള്ളു. നടിയുടെ ഭര്‍ത്താവായ ഹിമാലയ ദസാനിയുമായി അന്ന് നടി സീരിയസായ പ്രണയത്തിലുമാണ്. മാത്രമല്ല അന്ന് പുതുമുഖമായിട്ടുള്ള സല്‍മാന്‍ ഖാനെ സ്വീകരിക്കാനും നടി മടിച്ചു. കുടുംബത്തില്‍ നിന്നും നിയന്ത്രണം കൂടി ഉള്ളത് കൊണ്ടാണ് സല്‍മാനെ ചുംബിക്കാന്‍ പറ്റില്ലെന്ന് നടി തീരുമാനിച്ചതെന്നാണ് സൂരജ് വെളിപ്പെടുത്തിയത്.

'അതിലൊരു ചുംബനം ആവശ്യമായിരുന്നു. എന്നാല്‍ ഭാഗ്യശ്രീ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും വന്നതിനാല്‍ അതിന്റെ നിയന്ത്രണം അവര്‍ക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ നായികയുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി കൊണ്ടാണ് താന്‍ ആ രംഗം ചിത്രീകരിച്ചത്. എങ്ങനെ അതുപോലൊരു സീന്‍ ഷൂട്ട് ചെയ്യും എന്നതായിരുന്നു എന്റെ കണ്‍ഫ്യൂഷന്‍.
എന്നാല്‍ ചുംബനരംഗത്തിന്റെ ഫീല്‍ നഷ്ടപ്പെടാനും സാധിക്കില്ല. അങ്ങനെയാണ് ഒരു പൂവ് കൊണ്ട് ആ രംഗം മനോഹരമാക്കാന്‍ ശ്രമിച്ചത്. പക്ഷേ അത് റെഡിയായില്ലെന്നാണ്', സംവിധായകന്‍ പറഞ്ഞത്.

ആ ലൊക്കേഷനില്‍ ഒരു ഗ്ലാസ് ഡോര്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് കാണാതെ ഞാനതില്‍ പോയി തട്ടി. അങ്ങനെയാണ് മനസിലേക്ക് ഒരു ആശയം കടന്ന് വന്നത്. നായകന്റെയും നായികയുടെയും ഇടയില്‍ ഒരു ഗ്ലാസ് വന്നാല്‍ എങ്ങനെയുണ്ടാവുമെന്ന് ചിന്തിച്ചു. ഒടുവില്‍ അത് തന്നെയാണ് നല്ല ആശയമെന്ന് മനസിലാക്കി സിനിമയിലെ ചുംബനരംഗത്തില്‍ ഒരു ഗ്ലാസ് വച്ചു. ശേഷം രണ്ട് പേരെയും രണ്ടിടത്തായി നിര്‍ത്തിയിട്ടാണ് അന്ന് സിനിമയിലെ ചുംബനരംഗം ഷൂട്ട് ചെയ്തതെന്ന് സൂരജ് പറയുന്നു.

ഈ സിനിമയില്‍ സല്‍മാന്‍ ഖാനെ കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞതിന് താന്‍ കരഞ്ഞിട്ടുണ്ടെന്ന് പിന്നീട് ഭാഗ്യശ്രീയും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അന്ന് പതിനെട്ട് വയസേയുള്ളു. ഹിമാലയയുമായി വിവാഹം കഴിക്കണമെന്ന ആഗ്രഹത്തില്‍ ഇരിക്കുന്നതിനാല്‍ ഒരു നടനെ കെട്ടിപ്പിടിക്കുന്നതിനോട് പേടിയായിരുന്നു. അതാണ് കരഞ്ഞത്. അന്ന് സല്‍മാന്‍ വന്ന് വളരെ നിഷ്‌കളങ്കമായി എന്നോട് സംസാരിച്ചു. ഇതോടെ എനിക്ക് ആ രംഗം നിഷേധിക്കാന്‍ സാധിച്ചില്ലെന്നും അങ്ങനെയാണ് അഭിനയിച്ചതെന്നും ഭാഗ്യശ്രീ പറയുന്നു.


Click it and Unblock the Notifications











