»   » സോഫി ചൗധരിയും വിവാഹിതയാവുന്നു, വരന്‍ ആരെന്ന് വെളിപ്പെടുത്തിയില്ല!!!

സോഫി ചൗധരിയും വിവാഹിതയാവുന്നു, വരന്‍ ആരെന്ന് വെളിപ്പെടുത്തിയില്ല!!!

Posted By: Dhyuthi
Subscribe to Filmibeat Malayalam

ബോളിവുഡില്‍ താര വിവാഹങ്ങളുടെ കാലമാണിപ്പോള്‍.. ബിപാഷയ്ക്കും പ്രീതി സിന്റയ്ക്കും ഉര്‍മ്മിള മണ്ഡോത്കര്‍ക്കുമെല്ലാം പിന്നാലെ സോഫി ചൗധരിയും ഈ വര്‍ഷം വിവാഹിതയാവാനുള്ള തയ്യാറെടുപ്പിലാണ്. വിവാഹം കഴിക്കാനുള്ള തീരുമാനം സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയെങ്കിലും വരന്‍ ആരാണെന്നുള്ളത് താരം ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

Read also: സല്‍മാന്‍ ഖാന്‍ മെയില്‍ഷോവനിസ്റ്റ്, ഡാന്‍സ് ചെയ്യുന്നത് കുരങ്ങനെപ്പോലെയെന്നും

ബോളിവുഡ് നടിയും ഗായികയുമായ സോഫി ട്വിറ്ററിലൂടെയാണ് തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം അറിയിച്ചത്. പ്രതിശ്രുത വരനൊപ്പം എന്‍ഗേജ്‌മെന്റ് റിംഗ് അണിഞ്ഞു നില്‍ക്കുന്ന ചിത്രത്തോടൊപ്പം ആണ് ട്വിറ്ററില്‍ താരം വിവാഹിതയാവാന്‍ ഒരുങ്ങുന്നതായി അറിയിച്ചിട്ടുള്ളത്. എന്നാല്‍ പ്രതിശ്രുത വരന്റെ മുഖം സോഫിയ ചിത്രത്തില്‍ കാണിച്ചിട്ടില്ല.

sophie-23


സോഫിയുടെ ട്വീറ്റ് വന്നതോടെ ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും ട്വിറ്ററിലെത്തിയിട്ടുണ്ട്. സെലിബ്രിറ്റികളായ ബിപാഷ, നേഹ ധൂപിയ എന്നിവരാണ് ആദ്യം സോഫിയയ്ക്ക് ആശംസകളുമായെത്തിയത്. സനായ ഇറാനി - മോഹിത്ത് സേഗാള്‍, ബിപാഷ - കരണ്‍, ദിവ്യങ്ക - വിവേക് എന്നിവരാണ് ഇവര്‍ക്ക് പുറമേ ഈ വര്‍ഷം വിവാഹത്തിനൊരുങ്ങുന്നവര്‍.

English summary
Sophia Chaudhari going to tie knot, rumours in bollywood. Sophia posted photo wearing engagement ring with her guy on twitter make rumours.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam