For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൗരവ് ഗാംഗുലി ബയോപിക്കില്‍ ദാദയായി രണ്‍ബീര്‍ കപൂര്‍? ആകാംക്ഷകളോടെ ആരാധകര്‍

  |

  ബയോപിക്ക് ചിത്രങ്ങള്‍ക്ക് എല്ലാകാലത്തും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ബോളിവുഡില്‍ ലഭിച്ചത്. സിനിമാ കായിക താരങ്ങളുടെ നിരവധി ബയോപിക്ക് ചിത്രങ്ങള്‍ ഹിന്ദിയില്‍ വന്നിട്ടുണ്ട്. മിക്ക സിനിമകളും ബോക്‌സോഫീസില്‍ വലിയ വിജയമാണ് നേടിയത്. ക്രിക്കറ്റ് താരങ്ങളില്‍ എംഎസ് ധോണിയുടെ ജീവിതം ആസ്പദമാക്കിയുളള സിനിമ ബോക്‌സോഫീസില്‍ വലിയ വിജയം നേടിയിരുന്നു. സുശാന്ത് സിംഗ് രജ്പുത്താണ് ധോണിയുടെ വേഷത്തില്‍ എത്തിയത്. ധോണി ബയോപിക്കിന് പുറമെ പ്രശസ്ത അത്‌ലറ്റിക്‌സ് താരം മില്‍ഖാ സിംഗിന്‌റെ ജീവിതം ആസ്പദമാക്കിയും സിനിമ വന്നു.

  കിടിലന്‍ ലുക്കില്‍ പ്രിയാമണി, സ്റ്റൈലിഷ് ചിത്രങ്ങളുമായി നടി

  ഫര്‍ഹാന്‍ അക്തര്‍ നായകനായ ചിത്രം ഭാഗ് മില്‍ഖ ഭാഗ് എന്ന പേരിലാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയുടെ ജീവിതം ആസ്പദമാക്കിയും സിനിമ വരികയാണ്. ഗാംഗുലി തന്നെയാണ് തന്‌റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഈ വിവരം അറിയിച്ചത്.

  ലവ് ഫിലിംസ് ആണ് സൗരവ് ഗാംഗുലിയുടെ ജീവിത കഥ വെളളിത്തിരയില്‍ എത്തിക്കുന്നത്. ബയോപിക്ക് ചിത്രത്തെ കുറിച്ചുളള മറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇക്കഴിഞ്ഞ ജുലായ് മാസത്തില്‍ താന്‍ ബയോപിക്ക് ചിത്രത്തിന് അനുവാദം നല്‍കിയതായി ഗാംഗുലി അറിയിച്ചിരുന്നു.
  സിനിമ ഹിന്ദിയിലാവും നിര്‍മ്മിക്കുകയെന്നും ദാദ പറഞ്ഞു. അതേസമയം ഗാംഗുലി ബയോപിക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍താരം രണ്‍ബീര്‍ കപൂറാണ് ദാദയായി സ്‌ക്രീനില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  മുന്‍പ് നടന്‍ സഞ്ജയ് ദത്തിന്‌റെ ജീവിതം ആസ്പദമാക്കിയുളള സഞ്ജുവില്‍ രണ്‍ബീറാണ് നായകവേഷത്തില്‍ എത്തിയത്. ഈ ചിത്രത്തിലെ പ്രകടനം നടന്റെ കരിയറില്‍ വഴിത്തിരിവായിരുന്നു. സഞ്ജുവിന് പിന്നാലെയാണ് ഇപ്പോള്‍ സൗരവ് ഗാംഗുലി ബയോപിക്ക് ചിത്രത്തിലും നായകന്‍ രണ്‍ബീറാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥീരികരണം നടന്നിട്ടില്ല.

  200-250 കോടി രൂപ ബഡ്ജറ്റിലാവും സിനിമ എടുക്കുന്നതെന്നും അറിയുന്നു. ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായതുമുതല്‍ ബിസിസിഐ പ്രസിഡണ്ട് ആയതുവരെയുളള യാത്രയാണ് ബയോപിക്ക് ചിത്രത്തില്‍ കാണിക്കുക. ബയോപിക്ക് സിനിമയെ കുറിച്ച് ദാദ ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. 'ക്രിക്കറ്റ് എന്റെ ജീവിതമാണ്. അത് എനിക്ക് ആത്മവിശ്വാസവും, തല ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകാനുളള കഴിവും നല്‍കി. വിലമതിക്കപ്പെടേണ്ട ഒരു യാത്ര. ലവ് ഫിലിംസ് എന്റെ യാത്രയില്‍ ഒരു ജീവചരിത്രം നിര്‍മ്മിക്കുന്നതിലും ബിഗ് സ്‌ക്രീനില്‍ ഇത് ജീവന്‍ നല്‍കുകയും ചെയ്യുമെന്നതില്‍ സന്തോഷമുണ്ട്, സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തു.

  സാമന്ത-നാഗചൈതന്യ ഡിവോഴ്‌സ് അഭ്യൂഹങ്ങള്‍ക്ക് മുന്‍പ് തെന്നിന്ത്യയെ ഞെട്ടിച്ച വിവാഹ മോചനങ്ങള്‍

  അതേസമയം ക്രിക്കറ്റ് താരങ്ങളില്‍ എംഎസ് ധോണിക്ക് പുറമെ മുഹമ്മദ് അസഹറുദ്ദീന്റെ ബയോപിക്ക് ചിത്രവും വന്നിരുന്നു. കൂടാതെ സച്ചിന്‍ ടെണ്ടുല്‍ക്കറിന്‌റെ ജീവിതം ആസ്പദമാക്കി ഡോക്യൂമെന്ററിയും പുറത്തിറങ്ങി. ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്‌റെ പേരിലും ബയോപിക്ക് ചിത്രം വരുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ എറ്റവും കൂടുതല്‍ ആരാധകരുളള താരങ്ങളില്‍ ഒരാളാണ് സൗരവ് ഗാംഗുലി.

  ഏകദിനത്തില്‍ പതിനായിരം റണ്‍സ് തികച്ച മൂന്നാമത്തെ താരം ഗാംഗുലി ആണ്. കൂടാതെ ക്യാപ്റ്റനായ ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്‌റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചതും ദാദ ആയിരുന്നു. ഇന്ത്യയുടെ എറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായാണ് സൗരവ് ഗാംഗുലി അറിയപ്പെടുന്നത്. എംഎസ് ധോണി ഉള്‍പ്പെടെയുളള താരങ്ങള്‍ ദാദയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് തുടങ്ങിയത്. വിദേശത്ത് എറ്റവും കൂടുതല്‍ ടെസ്റ്റ് മല്‍സരങ്ങള്‍ ജയിച്ച ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡ് ഗാംഗുലിയുടെ പേരിലാണ് ഉളളത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  കുഞ്ഞ് ലൂക്കയുടെ മാമോദീസ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ, മനോഹര ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  Read more about: ranbir kapoor
  English summary
  sourav ganguly announced his biopic movie, will ranbir kapoor plays the lead role
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X