ഗാംഗുലിയാകാൻ ഋത്വിക് റോഷന് ക്രിക്കറ്റ് മാത്രം അറിഞ്ഞാൽ പോരാ, നിർദ്ദേശവുമായി ദാദ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായിരുന്നു സൗരവ് ഗാംഗുലി. സ്നേഹപൂർവം ദാദ എന്ന് വിളിക്കുന്ന ഇടം കയ്യൻ ബാറ്റ്മാനെ കുറിച്ച് പറയാൻ ആരാധകർ നൂറ് നാവാണ്. കടുത്ത ഫുട്ബോൾ പ്രേമിയായ ഗാംഗുലി പന്നീട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അഭിഭാജ്യഘടകമായി മാറുകയായിരുന്നു. കൊൽക്കത്തയുടെ പ്രിയപ്പെട്ട ദാദയുടെ കഥകൾ എന്നും ആരാധകർക്കിടയി ചർച്ച വിഷയമാമാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് വിരമിച്ച സൗരവ് ഗാംഗുലി ഇപ്പോൾ ബിബിസിഐ പ്രസിഡന്റാണ്.

സ്പോർട്സ് പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ വൻ വിജയമാണ്.ധോണിയുടെ ജീവിത പറഞ്ഞ ചിത്രത്തിന് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഗാംഗുലിയുടെ ബിയോ പിക്കിന് വേണ്ടിയാണ്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുകയാണ്. ചിത്രത്തിൽ ദാദയായി എത്തുന്നത് ബോളിവുഡിന്റെ പ്രിയപ്പെട്ട ഋത്വിക് റോഷനാണെന്നുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതേ സമയം ഋത്വിക് റോഷനോ സൗരവ് ഗാംഗുലിയോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇപ്പോഴിത ഇതാദ്യമായി ചിത്രത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സൗരവ് ഗാംഗുലി.
നടി നേഹ ദൂപിയ അവതരിപ്പിക്കുന്ന ചാറ്റ് ഷോയിലായിരുന്നു ചിത്രത്തെ കുറിച്ചുളള താരത്തിന്റെ പ്രതികരണം. ഗാംഗുലിയുടെ രസകരമായ വാക്കുകൾ ബോളിവുഡ് കോളങ്ങളിൽ വൈറലായിട്ടുണ്ട്. വെള്ളിത്തിരയിൽ ഗാംഗുലിയാകാൻ ആരാണ് പറ്റിയതെന്നുള്ള ചോദ്യത്തിന് ആരുടേയും മുഖം മനസ്സിൽ ഇല്ലെന്നായിരുന്നു താരത്തിന്റെ ആദ്യ പ്രതികരണം. എന്നാൽ ഋത്വിക് ചെയ്താൽ നന്നായിരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു ഗാംഗുലിയുടെ രസകരമായ പ്രതികരണം.
Recommended Video
ഋത്വിക് റോഷൻ തന്നെ ബിഗ് സ്ക്രീനിൽ അവതരിപ്പിക്കുന്നതിൽ തനിക്ക് സന്തോഷം മാത്രമാണെന്നും എന്നാൽ ഒരു കാര്യം ഋത്വിക് പാലിക്കണമെന്നും ഗാംഗുലി പറഞ്ഞു. ''എന്റെ പേലെ അദ്ദേഹം ശരീരം രൂപാന്തരപ്പെടുത്തേണ്ടി വരും. ഒരുപാട് പേർ അദ്ദേഹത്തിന‍്റെ ശരീര ഭംഗിയെ പ്രശംസിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്നുണ്ട്. , തന്നോട് ആളുകൾ ഋത്വിക്കിനെ പോലെ ശരീരം ബിൽഡ് ചെയ്യാൻ ആളുകൾ പറയും, അതിന് മുമ്പ് അദ്ദേഹം എന്നെ പോലെ ശരീരം മാറ്റട്ടെ". ദാദയും വാക്കുകൾ വൈറലായിട്ടുണ്ട്. അതേസമയം ബയോപ്പിക്ക് ഉണ്ടാകുമോ എന്നതിൽ വ്യക്തമായ ഉത്തരം ഗാംഗുലി നൽകിയിട്ടില്ല . സിനിമ എത്രയും വേഗം യാഥാർഥ്യമാകാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications











