For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാജ് കുന്ദ്രയുടെ വീട്ടില്‍ നിന്ന് മാറാന്‍ ശില്‍പ്പ ഷെട്ടിയും മക്കളും? കാരണം പുറത്ത്

  |

  ശില്‍പ്പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. നടിയുടെ കുടുംബ വിശേഷങ്ങള്‍ അറിയാന്‍ വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. 2009ല്‍ വിവാഹിതരായ ഇരുവരും വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് വര്‍ഷങ്ങളായി മുന്നോട്ടുപോയത്. എന്നാല്‍ അടുത്തിടെ നീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര അറസ്റ്റിലായത് ശില്‍പ്പ ഷെട്ടിക്ക് നാണക്കേടുണ്ടാക്കി. ബോളിവുഡില്‍ നടന്ന ഒരു അപ്രതീക്ഷിത സംഭവം കൂടിയായിരുന്നു രാജ് കുന്ദ്ര പോലീസ് കസ്റ്റഡിയിലായത്. ഭര്‍ത്താവ് കേസില്‍പ്പെട്ടതോടെ ശില്‍പ്പ ഷെട്ടിയ്ക്ക് മിനിസ്‌ക്രീനില്‍ നിന്നും സിനിമകളില്‍ നിന്നുമെല്ലാം വിട്ടുനില്‍ക്കേണ്ടി വന്നു.

  shilpa shetty

  ഈ സമയത്ത് സോഷ്യല്‍ മീഡിയയില്‍ പോലും ശില്‍പ്പ എത്തുന്നത് കുറവായിരുന്നു. ഒരിടവേളയ്ക്ക് ശേഷം അടുത്തിടെയാണ് നടി വീണ്ടും സൂപ്പര്‍ ഡാന്‍സര്‍ ഷോയില്‍ തിരിച്ചെത്തിയത്. ഡാന്‍സ് റിയാലിറ്റി ഷോയുടെ മൂന്ന് വിധികര്‍ത്താക്കളില്‍ ഒരാളാണ് ശില്‍പ്പ ഷെട്ടി. ശില്‍പ്പ ഷോയില്‍ ഇല്ലാത്തത് അണിയറ പ്രവര്‍ത്തകരില്‍ വിഷമമുണ്ടാക്കിയിരുന്നു. ഷോയുടെ ടീം ശില്‍പ്പയെ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ആഴ്ചകള്‍ക്ക് ശേഷം വീണ്ടും ഷോയില്‍ തിരിച്ചെത്തുകയായിരുന്നു നടി.

  രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ശില്‍പ്പ ഷെട്ടി തയ്യാറായിരുന്നില്ല. തന്‌റെ സ്വകാര്യ ജീവിതത്തില്‍ തന്നെ ഒതുങ്ങിനില്‍ക്കുകയായിരുന്നു താരം. ഇക്കഴിഞ്ഞ ജൂലായ് 19നാണ് രാജ് കുന്ദ്രയെ പോലീസ് കൊണ്ടുപോയത്. വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് ശില്‍പ്പ ഷെട്ടി എപ്പോഴും പറയാറുണ്ട്. അതേസമയം ശില്‍പ്പ ഷെട്ടിയെ സംബന്ധിച്ച് വന്ന പുതിയൊരു റിപ്പോര്‍ട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

  ബോളിവുഡ് ഹംഗാമയില്‍ വന്ന റിപ്പോര്‍ട്ടില്‍ രാജ് കുന്ദ്രയുടെ വീട്ടില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് താമസം മാറാന്‍ ശില്‍പ്പ പ്ലാന്‍ ചെയ്യുന്നതായാണ് അറിയുന്നത്. രാജ് കുന്ദ്രയുടെ കേസ് കൂടുതല്‍ കുഴപ്പത്തിലേക്കാണ് പോവുന്നത് എന്ന് ശില്‍പ്പക്ക് തോന്നുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെന്നും അറിയുന്നു. നടിയുടെ ഒരു സുഹൃത്താണ് ഇക്കാര്യം പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവിനെ കുറിച്ചുളള വെളിപ്പെടുത്തലുകള്‍ക്ക് ശേഷം ശില്‍പ്പ ഷെട്ടി വലിയ ഞെട്ടലിലാണെന്ന് ആണ് സുഹൃത്ത് പറയുന്നത്.

  കൂടാതെ ഇപ്പോള്‍ രാജിന്‌റെ സ്വത്തില്‍ നിന്ന് ഒരു രൂപ പോലും തൊടാന്‍ ശില്‍പ്പ ആഗ്രഹിക്കുന്നില്ലെന്ന് സുഹൃത്ത് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ശില്‍പ്പ ജോലി ചെയ്യുന്നുണ്ടെന്നും രണ്ട് മക്കളെയും നോക്കാന്‍ അവള്‍ക്കാവുമെന്നും സുഹൃത്ത് പറഞ്ഞു. ഹംഗാമ 2, നിക്കമ്മ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമാകാനായി നടി തയ്യാറെടുക്കുകയാണെന്നും അറിയുന്നു. ഇതേകുറിച്ച് സിനിമ പ്രവര്‍ത്തകരോട് സംസാരിച്ചിട്ടുണ്ട് താരം. അനുരാഗ് ബസു, പ്രിയദര്‍ശന്‍ ഉള്‍പ്പെടെയുളള സംവിധായകര്‍ ഇതിനോടകം ശില്‍പ്പയ്ക്ക് റോളുകള്‍ വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

  ആ പാട്ട് ഇനി പാടിയാല്‍ പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലെ എന്ന് ചോദിച്ച് ട്രോളും

  രാജ് കുന്ദ്രയുടെ കേസിന് പിന്നാലെ വന്ന ശില്‍പ്പ ഷെട്ടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ ഒരു പോസ്റ്റില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് നടി സംസാരിച്ചിരുന്നു. എന്നാല്‍ നടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളളത് കുറവാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹംഗാമ 2 ആണ് ശില്‍പ്പ ഷെട്ടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഒടിടി റിലീസായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. മലയാള ചിത്രം മിന്നാരത്തിന്‌റെ റീമേക്കാണ് ഹംഗാമ 2. സിനിമയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായാണ് ശില്‍പ്പ എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശില്‍പ്പ ഷെട്ടി ഒരു സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്.

  ഭർത്താവ് ജയിലിൽ, ഷൂട്ടിംഗ് സെറ്റിലെത്തി ശില്പഷെട്ടി

  മമ്മൂക്കയെ കുറിച്ച് തോന്നിയിട്ടുളളത് അങ്ങനെ, ദിലീപ് ഒരുപാട് എക്‌സ്പ്ളോര്‍ ചെയ്യപ്പെടാത്ത ആക്ടര്‍: മുരളി ഗോപി

  English summary
  Split In Shilpa Shetty And Raj Kundra Marriage? As Per The Buzz Shilpa And Kids To Leave Separately
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X