കല്യാണത്തിന് മുൻപ് ഗർഭിണിയായി, കാമുകൻ ഉപേക്ഷിച്ചു, നേരിട്ട പ്രതിസന്ധിയെ കുറിച്ച് താരം അൻമോൽ
കാലം മാറിയെങ്കിലും സിംഗിൾ മദർ എന്ന ആശയം ഇന്നും നമ്മുടെ സമൂഹത്തിന് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. വിവാഹത്തിന് മുൻപ് ഒരു സ്ത്രീ ഗർഭം ധരിച്ചാൽ അവരെ വളരെ മോശപ്പെട്ട സ്ത്രീയായിട്ടാണ് സമൂഹം കാണുന്നത്. കാലം മാറി എങ്കിലും സിംഗർ മദർ എന്ന രീതിയെ ഇന്നും നെറ്റിചുളിച്ചാണ് പലരും നോക്കുന്നത്. ഇപ്പോഴിത വിവാഹത്തിന് മുൻപ് അമ്മയായപ്പോൾ നേരിടേണ്ടി വന്ന പ്രതിസന്ധിയെ കുറിച്ച് അൻമോൽ ചൗധരി. വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും നിരവധി അവഗണന നേരിടേണ്ടി വന്നുവെന്നും താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ജീവൻ അവസാനിപ്പിക്കാൻ ആഗ്രഹിച്ചിരുന്ന സമയത്താണ് താൻ അമ്മയാകാൻ പോകുന്ന വിവരം അറിഞ്ഞതെന്നും അതോടെ കുഞ്ഞിന് വേണ്ടി ജീവിക്കാൻ തീരിമാനിക്കുകയായിരുന്നു. വിവാഹത്തിന് മുൻപ് ഗർഭം ധരിച്ചത് അമ്മയ്ക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഗർഭഛിദ്രത്തിനായി നിർബന്ധിച്ചതായും അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

ഗർഭകാലത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ... 2020 ജനുവരിയിലാണ് താൻ അമ്മയാകാൻ പോകുന്നു എന്നുള്ള വിവരം അറിയുന്നത്. കാമുകനുമായി ബ്രേക്കപ്പായ സമയമായിരുന്നു അത്. ജീവിതം ആകെ കൈ വിട്ട് നിൽക്കുന്ന സമയത്താണ് ഗർഭിണിയാണെന്നുള്ള വിവരം അറിഞ്ഞത്. സുഹൃത്തുക്കൾ ഉൾപ്പടെ പലരും കുഞ്ഞിനെ ഉപേക്ഷിക്കാൻ പറഞ്ഞിരുന്നു. എന്നാൽ തനിക്ക് അതിന് മനസ് വന്നിരുന്നില്ല. പിന്നീട് മകന് വേണ്ടി ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.

വളരെ യാഥാസ്ഥിതിക കുടുംബമായിരുന്നു എന്റേത്. അതിനാൽ തന്നെ അവർക്ക് ഇത് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. വീട്ടിൽ പറയാനുള്ള ധൈര്യം ആദ്യം ഉണ്ടായിരുന്നില്ല. എന്നാൽ അമ്മയെ അക്കാര്യം അറിയിക്കുകയായിരുന്നു. അച്ഛനോട് ഈ വിവരം പറഞ്ഞിരുന്നില്ല. വളരെ ഞെട്ടലോടെയാണ് ഇത് കേട്ടത്. തുടർന്ന് കുട്ടിയെ ഒഴിവാക്കാനും അമ്മ തന്നോട് പറഞ്ഞു. എന്നാൽ അതിന് കഴിയില്ലെന്ന് അമ്മയോട് പറയുകയും ചെയ്തിരുന്നു. അമ്മ ജീവിക്കുന്നതും വളർന്നു വന്ന സാഹചര്യവും തനിക്ക് അറിയാം. അതിനാൽ തന്നെ പിന്തുണക്കാത്തതിന് പരാതിയില്ലെന്നും താരം പറയുന്നു.

എന്നാൽ താന്റെ കുഞ്ഞിന്റെ അച്ഛൻ ആരാണെന്നും താരം വെളിപ്പെടുത്തിയിട്ടില്ല ഗർഭിണിയാണെന്നുള്ള വിവരം അയാളെ തുടക്കത്തിൽ തന്നെ അറിയിച്ചിരുന്നു. അബോഷനെ കുറിച്ചായിരുന്നു അയാളും പറഞ്ഞത്. എന്നാൽ കുട്ടിയെ നശിപ്പിക്കില്ലെന്നുള്ള തന്റെ തീരുമാനം അറിയിക്കുകയായിരുന്നു. ആദ്യം ഇത് വിശ്വസിക്കാൻ അയാൾ തയ്യാറായിരുന്നില്ല. കുട്ടിയിലൂടെ തന്നോട് പകരം വീട്ടുമെന്ന് അയാൾ വിശ്വസിച്ചിരുന്നു. എന്നാൽ പിന്നീട് ത്ന്റെ ഉദ്ദ്യേശം മനസ്സിലാക്കി കുഞ്ഞിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് വരുകയായിരുന്നു. കുഞ്ഞിന്റെ നല്ല ഭാവിക്ക് വേണ്ടി താനും അതിന് തയ്യാറായി. എന്നാൽ അത് അധികം മുന്നോട്ട് പോയില്ലെന്നും അൻമോൽ പറയുന്നു.
Recommended Video

2020 സെപ്റ്റംബർ 7 നാണ് മകൻ ജനിക്കുന്നത്. സഹോദരിയായിരുന്നു ഒപ്പം നിന്നതെന്നും അൻമോൽ അഭിമുഖത്തിൽ പറയുന്നു. കുഞ്ഞിനോടൊപ്പമുള്ള ഓരോ നിമിഷവും മനോഹരമാണ്. അവന്റെ കളിയും ചിരിയുമാണ് ഇപ്പോൾ തന്നെ മുന്നോട്ട് നയിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











