»   » ചൂടന്‍ സെല്‍ഫിയും പ്രതീക്ഷിച്ച് ആരും അങ്ങോട്ട് നോക്കണ്ട, ജാന്‍വി കപൂറിന് അന്ത്യശാസനം നല്‍കി ശ്രീദേവി

ചൂടന്‍ സെല്‍ഫിയും പ്രതീക്ഷിച്ച് ആരും അങ്ങോട്ട് നോക്കണ്ട, ജാന്‍വി കപൂറിന് അന്ത്യശാസനം നല്‍കി ശ്രീദേവി

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമേറെയാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കോടിക്കണക്കിന് ഫോളോവേഴ്‌സ് ഉമ്ടാകാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി നിരവധി പേരാണ് താരങ്ങളെ പിന്തുടരുന്നത്. സിനിമയ്ക്കു പുറത്തുള്ള വിശേഷങ്ങള്‍ അറിയാനുള്ള ഒരു ഉപാധിയായി ഇത്തരം അക്കൗണ്ടുകള്‍ മാറിയിട്ടുണ്ട്.

ബോളിവുഡ് താരറാണിയായ ശ്രീദേവി കപൂറിനും മക്കള്‍ക്കുമെല്ലാം നിരവധി ഫോളോവേഴ്‌സ് ഉണ്ട്. ഇടയ്ക്കിടയ്ക്ക് അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങളെല്ലാം നവമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്യാറുണ്ട്. ബോയ് ഫ്രണ്ടുമൊത്തുള്ള ചൂടന്‍ സെല്‍ഫികള്‍ മുന്‍പ് ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അന്നേ ശ്രീദേവി ജാന്‍വിയെ ഉപദേശിച്ചിരുന്നു. ഇപ്പോള്‍ സിനിമാ പ്രവേശത്തെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ചിരുന്നു.

ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ മാത്രം

ചൂടന്‍ സെല്‍ഫിയൊക്കെ നിര്‍ത്തി ജാന്‍വി നല്ല കുട്ടിയാവാനുള്ള തയ്യാറെടുപ്പിലാണ്. മുന്‍പ് പോസ്റ്റ് ചെയ്ത ചിത്രങ്ങളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. താരത്തിന്റെ കിടിലന്‍ സെല്‍ഫി മോഹിച്ച് ട്വിറ്ററിലെത്തിയവരൊക്കെ ആകെ നിരാശരായി.

സോഷ്യല്‍ മീഡിയയില്‍ സെല്‍ഫി വേണ്ട

സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കു വെയ്ക്കരുതെന്നുള്ള കര്‍ശന നിര്‍ദേശമാണ് ശ്രീദേവി കപൂര്‍ മക്കള്‍ക്കു മുന്നില്‍ വച്ചിരിക്കുന്നത്. ഇക്കാരണത്താലാണ് ജാന്‍വിയുടെ സെല്‍ഫി അപ്രത്യക്ഷമായത്. അതിരുവിട്ട രീതിയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ഇതെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

കരണ്‍ ജോഹര്‍ സിനിമയിലൂടെ ബോളിവുഡിലേക്ക്

കരണ്‍ ജോഹര്‍ സിനിമയിലൂടെ ബോളിവുഡ് ലോകത്തേക്ക് അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് ജാന്‍വി കപൂര്‍. മകളൂടെ സിനിമാ പ്രവേശനവും സ്വപ്‌നം കണ്ട് അത് യാഥാര്‍ത്ഥയമാക്കാനുള്ള തിരക്കിലാണ് ശ്രീദേവി കപൂര്‍.

സിനിമാ താരങ്ങളായി കണ്ടാല്‍ മതി

തന്റെ മക്കളെ സിനിമാ താരങ്ങളായി മാത്രം ലോകം അറിഞ്ഞാല്‍ മതിയെന്നാണ് ശ്രീദേവി കപൂര്‍ അടുപ്പമുള്ളവരോട് പറഞ്ഞിട്ടുള്ളത്. അതിന്റെ ഭാഗമായാണ് മക്കളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശന നിര്‍ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Sreedevi Kapoor warns her daughter for uploading selfie in twitter and instagram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam