ഇതായിരുന്നു ആ കാരണം, ഒടുവില്‍ ശ്രീദേവി മൗനം വെടിഞ്ഞു!!! ശിവകാമിയെ എന്തിന് നിരസിച്ചു???
ശ്രീദേവിയുടെ പുതിയ ചിത്രം മോമിന്റെ പ്രചരണത്തിനിടെയായിരുന്നു ശ്രീദേവിയുടെ മറുപടി.
ബാഹുബലി ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായി മാറുമ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത് സിനിമയിലെ പ്രധാന വേഷങ്ങള്‍ക്കായി ആദ്യം സമീപിച്ചിട്ട് അത് ഒഴിവാക്കിയ താരങ്ങളേക്കുറിച്ചാണ്. അതില്‍ തന്നെ ഏറ്റവും അധികം സംസാരിക്കുന്നത് സിനിമയിലെ ശ്രദ്ധേയ കഥാപാത്രമായ ശിവകാമിയെ അവതരിപ്പിക്കാനുള്ള ക്ഷണം നിരസിച്ച ശ്രീദേവിയേക്കുറിച്ചാണ്.
ശിവകാമിയായി ആദ്യം ബാഹുബലിയുടെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത് ബോളിവുഡ് നായിക ശ്രീദേവിയെയായിരുന്നു. എന്നാല്‍ ശ്രീദേവി ആ വേഷം നിരസിച്ചു. അങ്ങനെയായിരുന്നു തെന്നിന്ത്യന്‍ താരം രമ്യാ കൃഷ്ണനെ ആ വേഷം തേടിയെത്തുന്നത്. ശിവകാമിയെ നിരസിക്കാനുള്ള കാരണത്തെക്കുറിച്ച് പലതവണ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴും ശ്രീദേവി പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ അതിന്റെ കാരണം ശ്രീദേവി തുറന്ന് പറയുകയാണ്.
ഗള്‍ഫ് മേഖലയിലെ പുതിയ പ്രതിസന്ധി, അറിയേണ്ട കാര്യങ്ങള്‍...

പലരും കുറ്റപ്പെടുത്തി
രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ബാഹുബലിയിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരുന്നു രമ്യാകൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി. ആ കഥാപാത്രത്തെ നഷ്ടപ്പെടുത്തിയതിന്റെ പേരില്‍ രാംഗോപാല്‍ വര്‍മ്മ ഉള്‍പ്പെടെയുള്ളവര്‍ ശ്രീദേവിയെ കുറ്റപ്പെടുത്തിയിരുന്നു. ശ്രീദേവി ആ വേഷം നിരസിച്ചത് തങ്ങളുടെ ഭാഗ്യമായി എന്ന സംവിധായകന്‍ എസ്എസ് രാജമൗലിയും പറഞ്ഞിരുന്നു.

മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം
ശ്രീദേവി നായികയായി എത്തുന്ന മോം എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്‍ ശ്രീദേവിയോട് ഈ ചോദ്യം ചോദിച്ചത്. ബാഹുബലി പുറത്തിറങ്ങിയപ്പോള്‍ മുതല്‍ കേള്‍ക്കുന്ന ചോദ്യത്തിന് വളരെ രസകരമായിട്ടായിരുന്നു ശ്രീദേവിയുടെ മറുപടി.

ശ്രീദേവിയുടെ മറുപടി
ബാഹുബലി വന്നു, അത് പോയി. മാത്രമല്ല മറ്റാരോ ആ വേഷം ചെയ്യുകയും ചെയ്തുയ അതിന്റെ രണ്ടാം ഭാഗം വന്നു. അത് നന്നായി ഓടുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ താന്‍ ബാഹുബലയില്‍ ഉണ്ടോ ഇല്ലയോ എന്ന് പറഞ്ഞിട്ട് എന്ത് നേട്ടം, എന്നായിരുന്നു ശ്രീദേവിയുടെ മറുപടി.

പശ്ചാത്തപമില്ല
ബാഹുബലി വന്‍വിജയമായതിന് ശേഷം ശ്രീദേവിയെ വിടാതെ പിന്തുടരുന്ന ചോദ്യമായിരുന്നു ഇത്. എന്നാല്‍ ഇക്കാര്യത്തില്‍ അവര്‍ പ്രതികരിക്കാതെ ഇരിക്കുകയായിരുന്നു. ശിവകാമിയുടെ വേഷം നിഷേധിച്ചതില്‍ തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്നാണ് ഈ ഉത്തരത്തില്‍ വ്യക്തമാകുന്നതെന്നാണ് ബോളിവുഡ് സംസാരം.

പുലി അകത്ത് ശിവകാമി പുറത്ത്
ശിവകാമിയുടെ വേഷം ശ്രീദേവി നിരസിച്ചതിന് പിന്നില്‍ നിരവധി കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചിരുന്നത്. വിജയ് ചിത്രം പുലിയില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് ശ്രീദേവി വേഷം നിരസിച്ചതെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതല്ല ശ്രീദേവി ആവശ്യപ്പെട്ട പ്രതിഫലം ഏറെ കൂടുതലായിരുന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു.

മോം റിലീസിന്
ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ശ്രീദേവി വീണ്ടും നായികയായി എത്തുന്ന ചിത്രമാണ് മോം. രവി ഉദ്യാവാര്‍ സംവിധാനം ചെയ്ത സസ്‌പെന്‍സ് ത്രില്ലര്‍ ജൂലൈ 14ന് തിയറ്ററുകളിലെത്തും. നവാസുദ്ദീന്‍ സിദ്ദിഖിയും അക്ഷയ് ഖന്നയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ശ്രീദേവിയുടെ പ്രതികരണത്തിന്റെ വീഡിയോ കാണാം...


Click it and Unblock the Notifications











