രാത്രി മുഴുവൻ അവർ വഴക്കിടും; ശ്രീദേവി-മിഥുൻ ചക്രബർത്തി ബന്ധത്തിൽ സംഭവിച്ചത്; സംവിധായകൻ പറയുന്നു

ഇന്ത്യൻ സിനിമാ ലോകം ആഘോഷിച്ച ശ്രീദേവി മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ആരാധകർ ഇവരെ മറന്നിട്ടില്ല. ഓൺസ്ക്രീനീൽ തിളങ്ങിയപ്പോഴും ഓഫ് സ്ക്രീനിൽ ശ്രീദേവി പല ഘട്ടങ്ങളിലൂടെ കടന്ന് പോയി. പ്രണയ ബന്ധങ്ങൾ തകർന്നത് നടിയെ ബാധിച്ചിരുന്നു. ബോണി കപൂറുമായുള്ള പ്രണയവും വിവാഹവും വിവാദ വിഷയവുമായി. ബോണിയുടെ ആ​ദ്യ വിവാഹ ബന്ധം നിലനിൽക്കുമ്പോഴാണ് ഇദ്ദേഹവുമായി ശ്രീദേവി അടുക്കുന്നത്. ബോണി കപൂറിന് മുമ്പ് നടൻ മിഥുൻ ചക്രബർത്തിയുമായി പ്രണയത്തിലായിരുന്നു ശ്രീദേവി. റിപ്പോർട്ടുകൾ പ്രകാരം ഇവർ രഹസ്യമായി വിവാഹവും ചെയ്തിരുന്നു. ഈ ബന്ധം തകർന്നതോടെയാണ് ബോണി കപൂറുമായി ശ്രീദേവി അടുക്കുന്നത്.

മിഥുൻ ചക്രബർത്തി-ശ്രീദേവി ബന്ധത്തെക്കുറിച്ച് നടനും സംവിധായകനുമായ കരൺ റസ്ദാൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അവർ തമ്മിൽ ഒരുപാട് വഴക്കുകളുണ്ടാകുമായിരുന്നു. മിഥുൻ വളരെ ഇമോഷണലായ വ്യക്തിയാണ്. രാത്രി മുഴുവൻ അവർ വഴക്കിടും. ശ്രീദേവി ഇപ്പോൾ ജീവിച്ചിരിപ്പില്ല. അത് കൊണ്ട് അവരെക്കുറിച്ച് അധികം സംസാരിക്കാൻ തനിക്ക് കഴിയില്ലെന്നും കരൺ റസ്ദാൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

Sridevi   Mithun Chakraborty

മിഥുൻ ചക്രബർത്തിക്കുള്ള ഊർജം മറ്റൊരാൾക്കും ഇല്ലായിരുന്നു. രാത്രി മുഴുവൻ ഉറങ്ങാതിരുന്നാലും രാവിലെ ഡാൻസ് റിഹേഴ്സൽ ചെയ്യും. രാത്രി മുഴുവൻ ഫോണിലൂടെ വഴക്കിട്ടാലും രാവിലെ കൃത്യസമയത്ത് എത്തും. വളരെ ഇമോഷണലായ വ്യക്തിയും ശുദ്ധ ഹൃദയനുമായിരുന്നു മിഥുൻ ചക്രബർത്തിയെന്നും കരൺ റസ്ദാൻ ഓർത്തു. അഭിനയ രം​ഗത്ത് പഴയത് പോലെ സജീവമല്ല 74 കാരനായ മിഥുൻ ചക്രബർത്തിയിപ്പോൾ. 2018 ലാണ് ശ്രീദേവി ലോകത്തോട് വിട പറഞ്ഞത്.

റിപ്പോർട്ടുകൾ പ്രകാരം ശ്രീദേവിയും മിഥുൻ ചക്രബർത്തിയും പ്രണയകാലത്ത് രഹസ്യമായി വിവാഹം ചെയ്തിരുന്നു. മിഥുൻ ആദ്യ വിവാഹ ബന്ധം പിരിഞ്ഞെന്ന ഉറപ്പിന് പുറത്തായിരുന്നു വിവാഹം. എന്നാൽ ആദ്യ ഭാര്യയെ ഉപേക്ഷിക്കാൻ മിഥുൻ തയ്യാറായില്ല. ഇതോടെയാണ് ശ്രീദേവി ബന്ധത്തിൽ നിന്ന് പിന്മാറിയത്. ശ്രീദേവിയെ മാനസികമായി ഏറെ വിഷമിപ്പിച്ച നാളുകളായിരുന്നു അത്. ഇതിനിടെയാണ് ബോണി കപൂറുമായി ശ്രീദേവി അടുക്കുന്നത്.

ശ്രീദേവിക്ക് വേണ്ടി ഭാര്യ മോണ ശൗരി കപൂറുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ബോണി കപൂർ തയ്യാറായി. മോണ കപൂറിൽ അർജുൻ കപൂർ, അൻഷുള കപൂർ എന്നീ രണ്ട് മക്കളും ബോണി കപൂറിനുണ്ട്. എന്നാൽ ശ്രീദേവിയുമായി അടുത്തതോടെ ബോണിയുടെ ആദ്യ വിവാഹബന്ധം തകർന്നു. ശ്രീദേവിയെക്കുറിച്ചുള്ള ഓർമകൾ ബോണി കപൂർ പങ്കുവെക്കാറുണ്ട്. അപ്രതീക്ഷിതമായാണ് ശ്രീദേവിയുടെ മരണ വാർത്ത ലോകമറിഞ്ഞത്. ദുബായിൽ ഒരു ബന്ധുവിന്റെ വിവാഹത്തിനെത്തിയതായിരുന്നു ശ്രീദേവി. ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ വീണ് മുങ്ങി മരിക്കുകയായിരുന്നു ന‌ടി.

മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം അക്കാലത്ത് വന്നു. എന്നാൽ പിന്നീടിവ കെട്ടടങ്ങി. ശ്രീദേവിയുടെ മക്കളായ ജാൻവി കപൂറും ഖുശി കപൂറും അഭിനയ രം​ഗത്ത് ഇന്ന് സജീവമാണ്. ബാലതാരമായി അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ശ്രീദേവി പിന്നീട് നായികയായി തരം​ഗം സൃഷ്ടിച്ചു. തെന്നിന്ത്യയിലെ താര റാണിയായിരിക്കെയാണ് ശ്രീദേവി ഹിന്ദി സിനിമാ രം​ഗത്തേക്ക് ക‌ടക്കുന്നത്. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമാകാൻ ശ്രീദേവിക്ക് സാധിച്ചു. ഹിന്ദ സിനിമാ രം​ഗത്തേക്ക് ക‌ടന്ന ശേഷമാണ് സൂപ്പർതാര പദവി ശ്രീദേവിക്ക് ലഭിച്ചത്.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X