മരിച്ചപ്പോൾ പോലും ശ്രീദേവിയുടെ സഹോദരിയെ കണ്ടില്ല; ശ്രീലതയും ശ്രീദേവിയും തമ്മിലുണ്ടായ പ്രശ്നം

ഇന്ത്യൻ സിനിമയ്ക്ക് മറക്കാനാകാത്ത നടിയാണ് ശ്രീ​ദേവി. ഹിറ്റുകളുടെ വലിയൊരു നിര തന്നെ സിനിമാ ലോകത്ത് സൃഷ്ടിച്ച ശ്രീദേവി ലേഡി സൂപ്പർസ്റ്റാർ എന്ന ഖ്യാതിയും സ്വന്തമാക്കി. തെന്നിന്ത്യയിൽ നിന്നും ഹിന്ദി സിനിമാ രം​ഗത്തേക്ക് കടന്ന ശ്രീദേവി വളരെ പെട്ടെന്ന് കരിയറിൽ സ്ഥാനം പിടിച്ചു. പൊതുവെ അധികം സംസാരിക്കാത്ത പ്രകൃതമാണ് ശ്രീദേവിക്ക്. ക്യാമറയ്ക്ക് മുന്നിൽ വിസ്മയം തീർക്കുന്ന ശ്രീദേവി അവസാന കാലം വരെയും ഉൾവലിഞ്ഞ പ്രകൃതക്കാരായിരുന്നു. അക്കാലത്ത് അമ്മയുടെ നിഴലിലായിരുന്നു എപ്പോഴും ശ്രീദേവി.

അമ്മ രാജേശ്വരി മകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകി. കുടുംബവുമായി വലിയ അടുപ്പം ശ്രീദേവിക്കുണ്ടായിരുന്നു. എന്നാൽ അമ്മയുടെ മരണം ശ്രീദേവിക്ക് വലിയ ആഘാതമായി. അക്കാലത്ത് സഹോദരി ശ്രീലതയുമായി ശ്രീദേവിക്കുണ്ടായ പ്രശ്നങ്ങളും ചർച്ചയായിട്ടുണ്ട്.

Sridevi, Srilaltha

ബ്രെയ്ൻ കാൻസർ ബാധിച്ച ശ്രീദേവിയുടെ അമ്മ ഒരു ആശുപത്രിയിൽ സർജറിക്ക് വിധേയയായി. ഓപ്പറേഷനിൽ വന്ന പിഴവ് മൂലം അമ്മയുടെ ഓർമ്മ നശിച്ചു. 1996 ൽ ഇവർ മരണപ്പെട്ടു. ഇതോടെ ആശുപത്രിക്കെതിരെ ശ്രീദേവി കേസ് കൊടുത്തു. കേസ് ജയിച്ച നടിക്ക് 7.2 കോടി രൂപ നഷ്ടപരിഹാരമായി ആശുപത്രിക്ക് നൽകേണ്ടി വന്നു. എന്നാൽ ഈ നഷ്ടപരിഹാര തുക സഹോദരി ശ്രീലതയുമായി പങ്കിടാൻ ശ്രീദേവി തയ്യാറായില്ല.

ശ്രീലത കോടതിയെ സമീപിച്ചു. അമ്മയുടെ ഓ‍ർമ്മ നശിച്ചപ്പോൾ എല്ലാ സ്വത്തും അവർ ശ്രീദേവിക്ക് എഴുതി നൽകിയതാണെന്ന വാദവും ശ്രീലത കോടതിയിൽ ഉന്നയിച്ചു. കേസിൽ ശ്രീലത വിജയിച്ചു. രണ്ട് കോടി രൂപ ശ്രീലതയ്ക്ക് നൽകാൻ കോടതി ഉത്തരവിട്ടു. ഈ പ്രശ്നങ്ങളോടെ ശ്രീലതയും ശ്രീദേവിയും തമ്മിൽ പരസ്പരം സംസാരിക്കാതെയായി.

Sridevi, Srilaltha

റിപ്പോർട്ടുകൾ പ്രകാരം ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ സഹോദരിമാരെ ഒരുമിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുറേ വർഷങ്ങൾക്കിപ്പുറം ശ്രീദേവിയും ശ്രീലതയും തമ്മിൽ രമ്യതയിൽ എത്തിയെന്നും റിപ്പോർട്ടുകൾ വന്നു. എന്നാൽ 2018 ൽ ശ്രീദേവി മരിച്ചപ്പോൾ ചെന്നെെയിൽ മൃത​ദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ പോലും ശ്രീലത എത്തിയില്ല. ഇതിന് കാരണം എന്തെന്ന് വ്യക്തമല്ല.

ഒരു കാലത്ത് ശ്രീദേവിയും ശ്രീലതയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. ശ്രീദേവിയെ പോലെ നടിയാകാനാണ് ശ്രീലത ആ​ഗ്രഹിച്ചത്. എന്നാൽ അഭിനയ രം​ഗത്ത് പരാജയപ്പെട്ടതോടെ ശ്രീദേവിയുടെ മാനേജരായി ശ്രീലത മാറി. ശ്രീലതയെക്കുറിച്ച് നടി കുട്ടി പത്മിനിയും മുമ്പൊരിക്കൽ സംസാരിക്കുകയുണ്ടായി. ശ്രീദേവി സമ്പാദിച്ച പണം തന്നെയല്ല, അതെന്തിനാണ് കൈക്കലാക്കുന്നതെന്ന് ശ്രീലതയോട് ഒരിക്കൽ താൻ ചോദിച്ചിരുന്നെന്ന് കുട്ടി പത്മിനി തുറന്ന് പറഞ്ഞു. അന്ന് ശ്രീലത നൽകിയ മറുപടിയും ഇവർ പങ്കുവെച്ചു.

ബോണി കപൂറിനെ വിശ്വസിച്ച് ശ്രീദേവി എല്ലാത്തിലും ഒപ്പിട്ട് നൽകുകയാണെന്നാണ് ശ്രീലത പറഞ്ഞത്. ഒരു തരത്തിൽ ശ്രീലത ചെയ്തത് ശരിയാണ്. സ്വത്തുക്കൾ നഷ്ടപ്പെട്ട് പോകരുതെന്നാണ് അവർ ആ​ഗ്രഹിച്ചതെന്നും അതിൽ തെറ്റ് പറയാൻ പറ്റില്ലെന്നും കുട്ടി പത്മിനി അന്ന് വ്യക്തമാക്കി. 2018 ലാണ് ശ്രീദേവി മരിച്ചത്. ഏറെക്കാലമായി ശ്രീലതയെ പൊതുവിടങ്ങളിൽ കാണാറില്ല.

ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇന്ന് സിനിമാ രം​ഗത്ത് സജീവമാണ്. ജാൻവിയും അമ്മയുടെ ഈ സഹോദരിയെക്കുറിച്ച് എവിടെയും സംസാരിച്ച് കേട്ടിട്ടില്ല. ശ്രീദേവിയുടെ ഇളയമകൾ ഖുശി കപൂറും സിനിമാ രം​ഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X