ആദ്യ ഭാര്യയോട് പറഞ്ഞിട്ടാണ് ശ്രീദേവിയുമായി പ്രണയത്തിലായത്! പിയതമയെ കുറിച്ച് ബോണി കപൂർ പറഞ്ഞ കഥ
ഇന്ത്യന്‍ സിനിമാലോകത്ത് വലിയ നഷ്ടമായിരുന്നു ശ്രീദേവിയുടെ വേര്‍പാടിലൂടെ ഉണ്ടായത്. 2018 ഫെബ്രുവരിയിലായിരുന്നു ദുബായിലെ ഹോട്ടലില്‍ വെച്ച് നടി അന്തരിക്കുന്നത്. അന്ന് മുതല്‍ ശ്രീദേവിയുടെ ഓര്‍മ്മകളുമായി കഴിയുകയാണ് ഭര്‍ത്താവും പ്രശസ്ത നിര്‍മാതാവുമായ ബോണി കപൂറും രണ്ട് പെണ്‍മക്കളും. ജീവിച്ചിരുന്നെങ്കില്‍ നടി ശ്രീദേവി ഇന്ന് തന്റെ 57-ാം ജന്മദിനം ആഘോഷിക്കുമായിരുന്നു.
1963 ആഗസ്റ്റ് പതിമൂന്നിനായിരുന്നു ശ്രീദേവി ജനിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ ശ്രീദേവിയുടെ ഓര്‍മകളുമായി ആരാധകരും താരങ്ങളുമൊക്കെ എത്തുകയാണ്. ഒപ്പം നടിയെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത കാര്യങ്ങള്‍ കൂടി പുറത്ത് വരികയാണ്. അതില്‍ പ്രധാനമായും ബോണി കപൂറുമായി ശ്രീദേവിയ്ക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും വര്‍ഷങ്ങളോളം ഇരുവരും സന്തോഷത്തോടെ നില നിര്‍ത്തി വന്നിരുന്ന ദാമ്പത്യ ജീവിതത്തെ കുറിച്ചുമാണ്.

ബോണി കപൂറുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങളൊക്കെ നോക്കി ഒരു സാധാരണ വീട്ടമ്മയായി ശ്രീദേവി മാറിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ശ്രീദേവിയും ബോണിയും മക്കളായ ജാന്‍വിയ്ക്കും ഖുഷിയ്ക്കുമൊപ്പം പൊതുവേദിയില്‍ പങ്കെടുക്കാന്‍ വന്നതോടെയാണ് ഇരുവരും തമ്മിലുള്ള സ്‌നേഹവും സൗഹൃദവും എത്രത്തോളം ആഴത്തിലുള്ളതാണെന്ന് പൊതുജനങ്ങള്‍ കണ്ടത്. ഇത്രയും വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷവും ഇരുവരും പരസ്പരം പ്രണയത്തിലായിരുന്നു എന്നതിന്റെ തെളിവായിരുന്നു അത്.
Recommended Video

ശ്രീദേവി തന്റെ ജീവിതത്തെ കുറിച്ച് ഒന്നും തുറന്ന് പറയാതെ മൗനമായി ഇരുന്നപ്പോള്‍ ബോണി കപൂറാണ് തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുള്ളത്. 2013 ല്‍ ഒരു പരിപാടിയ്ക്കിടെയാണ് ശ്രീദേവിയെ കുറിച്ച് ബോണി കപൂര്‍ വ്യക്തമാക്കിയത്. 1970 ല്‍ ഒരു തമിഴ് സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു ആദ്യമായി കണ്ടുമുട്ടുന്നത്. അക്കാലത്ത് തന്നെ വളരെ ആഴത്തിലുള്ള അടുപ്പം അവളോട് തോന്നിയിരുന്നു. തന്റെ അടുത്ത സിനിമയിലും നായികയാക്കാന്‍ ആഗ്രഹിക്കുന്നതായി ബോണി കപൂര്‍ പറഞ്ഞു.

റിഷി കപൂറിനെ നായകനാക്കാനായിരുന്നു തീരുമാനിച്ചത്. ഒടുവില്‍ ഇക്കാര്യം നേരില്‍ കണ്ട് പറയാനായി ബോണി ചെന്നൈയിലെത്തിയെങ്കിലും ശ്രീദേവി മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സിംഗപൂരിലായിരുന്നു. പിന്നീട് 'സെല്‍വ സാവന്‍' എന്ന സിനിമയിലൂടെയാണ് ഇരുവരും പിന്നീട് കാണുന്നത്. അന്നും ശ്രീദേവി ആഴത്തില്‍ സ്വാധീനിച്ചിരുന്നു. അന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായികയായിരുന്നു ശ്രീദേവി. ഏകദേശം 8-8.5 ലക്ഷത്തോളമായിരുന്നു പ്രതിഫലമെങ്കില്‍ ബോണിയുടെ പടത്തില്‍ അഭിനയിക്കാന്‍ പത്ത് ലക്ഷത്തോളം പ്രതിഫലം ശ്രീദേവിയുടെ അമ്മ ആവശ്യപ്പെട്ടു. ഒടുവില്‍ പതിനൊന്ന് ലക്ഷത്തോളം ബോണി കൊടുത്തിരുന്നു.

ശ്രീദേവിയോട് പ്രണയം തോന്നുന്ന കാര്യം ആദ്യഭാര്യയോട് തുറന്ന് പറഞ്ഞ ബോണി കപൂര്‍ ശ്രീദേവിയെ പിന്തുടര്‍ന്ന് ചാന്ദിനിയുടെ ഷൂട്ടിങ്ങിനായി സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പോയി. അത് യഷ് ചോപ്രയുടെ നിര്‍മാണത്തിലുള്ള ചിത്രമായിരുന്നു. അനില്‍ അവിടെ ഉള്ളതിനാല്‍ അതൊരു എക്‌സ്‌ക്യൂസായി കാണിച്ച് ബോണിയും അവിടെ എത്തുകയായിരുന്നു. ശ്രീദേവിയെ കാണുക എന്നതായിരുന്നു ബോണി കപൂറിന്റെ പ്രധാന ഉദ്ദേശം. പിന്നീട് ബോണി തന്നെ നോക്കി ലയിച്ചിരിക്കുന്നത് ശ്രീദേവി കണ്ടു. എന്നാല്‍ ശ്രീദേവിയുടെ പിതാവ് അന്തരിച്ചതോടെ ആ സമയത്ത് ഏറ്റവുമധികം പിന്തുണ നല്‍കിയൊരാള്‍ ബോണി ആയിരുന്നതിനാല്‍ അവരുടെ പ്രണയം അവിടെ തുടങ്ങുകയായിരുന്നു. ഒടുവില്‍ 1996 ല്‍ ഇരുവരും വിവാഹിതരായി.


Click it and Unblock the Notifications











