ശ്രീദേവിയുടെ പ്രണയനായകന്‍ ആരാണ്? പ്രിയ വാര്യരുടെ ഭാവപ്പകര്‍ച്ചയുമായി പുതിയ ടീസര്‍! കാണൂ!

സിനിമാലോകവും പ്രേക്ഷകരുമെല്ലാം പ്രിയ വാര്യരുടെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.ആദ്യ സിനിമ ഇറങ്ങും മുന്‍പ് തന്നെ താരമായി മാറാനുള്ള ഭാഗ്യവും ഈ കണ്ണിറുക്കല്‍ സുന്ദരിക്ക് ലഭിച്ചിരുന്നു. വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെയായെത്തിയ അഡാര്‍ ലവിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ മുന്‍നിര സംവിധായകരെല്ലാം പ്രിയയ്ക്കായി കാത്തിരിക്കുകയായിരുന്നു. അഡാര്‍ ലവിന് ശേഷം മതി അടുത്ത സിനിമയെന്ന നിലപാടിലായിരുന്നു പ്രിയ. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവുമായാണ് ഇനി പ്രിയ എത്തുന്നത്.

സിനിമയുടെ രണ്ടാമത്തെ ടീസറാണ് കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ടീസര്‍ തരംഗമായി മാറിയിട്ടുമുണ്ട്. പതിവ് പോലെ തന്നെ ഇത്തവണയും ചില സംശയങ്ങള്‍ ബാക്കിവെച്ചാണ് ടീസര്‍ അവസാനിക്കുന്നത്. ശ്രീദേവിയുടെ പ്രണയനായകന്‍ ആരാണെന്ന സംശയവുമായാണ് പുതിയ ടീസര്‍ എത്തിയിട്ടുള്ളത്. ഔദ്യോഗികമായി പുറത്തുവിടുന്നതിന് മുന്‍പ് തന്നെ ടീസര്‍ ഓണ്‍ലൈനിലൂടെ ചോര്‍ന്നിരുന്നു. പൂര്‍ണ്ണമായും യുകെയില്‍ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 70 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.

Priya Warrier

ശ്രീദേവിയുടെ കഥ സിനിമയാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍ രംഗത്തെത്തിയിരുന്നു. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നോട്ടീസ് അയച്ചിരുന്നു. ശ്രീദേവി എന്ന അഭിനേത്രിയായാണ് പ്രിയയെത്തുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത് അവരുടെ കഥയാണോയെന്ന കാര്യത്തെക്കുറിച്ചുള്ള സംശയം ഇതുവരെയും നീങ്ങിയിട്ടില്ല. ശ്രീദേവി ബംഗ്ലാവിന്റെ പുതിയ ടീസര്‍ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X