For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം തിരുപ്പതിയിൽ വെച്ച്, വസ്ത്രം കാഞ്ചീവരം പട്ടു സാരി, വിവാഹത്തെ കുറിച്ച് ജാൻവി കപൂർ

  |

  ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീദേവിയുടേത്. നടിയുടെ വിയോഗത്തിന് ശേഷമാണ് താരകുടുംബം സോഷ്യൽ മീഡിയയിലും ആരാധകരുടെ ഇടയിലും കൂടുതൽ ചർച്ചയാകാൻ തുടങ്ങിയത്. ശ്രീദേവിയുടെ പാത പിന്തുടർന്ന് മൂത്ത മകൾ ജാൻവി കപൂർ സിനിമയിൽ എത്തിയിട്ടുണ്ട്. 2018 ൽ പുറത്ത് ഇറങ്ങിയ 'ദടക്' എന്ന ചിത്രത്തിലൂടെയാണ് ജാൻവി ബോളിവുഡിൽ എത്തിയത്. ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു ജാൻവിയുടെ സിനിമ പ്രവേശനം. എന്നാൽ അത് കാണാൻ താരറാണിക്ക് സാധിച്ചിരുന്നില്ല. മകളെ ബിഗ് സ്ക്രീനിൽ കാണുന്നതിന് മുമ്പ് തന്നെ ശ്രീദേവി വിടവാങ്ങുകയായിരുന്നു.

  സാരിയണിഞ്ഞ് കിടിലന്‍ ലുക്കില്‍ അഞ്ജു കൂര്യന്‍; വെക്കേഷന്‍ ചിത്രങ്ങള്‍ കാണാം

  നടി മേഘ്ന വിൻസൻറിൽ നിന്ന് വന്ദുജയ്ക്ക് ലഭിച്ച ഭാഗ്യം, ''തന്റെ ഐഡന്റിറ്റി സെറ്റായ വർക്കാണത്''...

  'ദടക്ക്' എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ജാൻവി ബോളിവുഡിലെ യുവതാരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു. ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും ഇവയെല്ലാം വൻ വിജയമായിരുന്നു. 2020 ൽ പുറത്ത് ഇറങ്ങിയ 'ഗുഞ്ചന്‍ സക്‌സേന'യിലെ ജാൻവിയുടെ പ്രകടനം വലിയ ചർച്ചയായിരുന്നു. അന്ന ബെൻ പ്രധാന കഥാപാത്രമായി എത്തിയ 'ഹെലന്റെ; ഹിന്ദി പതിപ്പായ 'മിലി'യാണ് അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.

  അച്ഛൻ എപ്പോഴും പറയാറുള്ളത് ഇതാണ്, പിതാവിന്റെ വാക്കുകളോർത്ത് വിതുമ്പി ഡിംപൽ ഭാൽ

  സോഷ്യൽ മീഡിയയിൽ സജീവമാണ് ജാൻവി കപൂർ. നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. നടിയുടെ വസ്ത്രധാരണം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവുന്നത് . ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിവാഹത്തെ കുറിച്ച് ജാൻവി കപൂർ പറഞ്ഞ വാക്കുകളാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ചും തയ്യാറെടുപ്പുകളെ കുറിച്ചുമൊക്കെ പറഞ്ഞത്. വളരെ ലഭിതമായിട്ടാകും തന്റെ വിവാഹം നടക്കുക എന്നാണ് ജാൻവി പറയുന്നത്. രണ്ട് ദിവസത്തെ വിവാഹ ചടങ്ങുകൾ മാത്രമേ കാണുകയുള്ളുവെന്നും താരം പറയുന്നുണ്ട്.

  വിവാഹത്തിന് ധരിക്കുന്ന വസ്ത്രങ്ങളെ കുറിച്ചുമൊക്കെ ജാൻവി പറയുന്നുണ്ട്. നടിയുടെ വാക്കുകൾ ഇങ്ങനെ... ''തിരുപ്പതിയിൽ വെച്ചാകും വിവാഹം നടക്കുക. കല്യാണത്തിന് കഞ്ചീവരം പട്ടുസാരി അല്ലെങ്കിൽ പട്ടുപാവാടയും സാരിയുമായിരിക്കും ധരിക്കുന്നത്. മെഹന്തി, സംഗീത് ചടങ്ങുകൾ അമ്മയുടെ തറവാട്ട് വീട്ടിൽ വെച്ചാകും നടക്കുക. വീടാക്കെ മെഴുകുതിരിയും പൂക്കളും കൊണ്ട് അലങ്കരിച്ചിരിക്കും. ഇതിന്റെ കാര്യങ്ങളൊക്കെ നോക്കി നടത്തുക സഹോദരി അൻഷുലി കപൂർ ആയിരിക്കും. കാരണം ആ സമയത്ത് അച്ഛൻ വളര സങ്കടത്തിലായിരിക്കും. അതുപോലെ തന്നെ വിവാഹത്തിന് ശേഷമുള്ള റിസപ്ഷൻ നടത്താൻ താൽപര്യമില്ലെന്നും ജാൻവി കപൂർ'' പറയുന്നു.

  ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മൂത്തമകളാണ് ജാൻവി കപൂർ. ഖുഷി എന്നൊരു മകളും കൂടിയുണ്ട്. സിനിമ താൽപര്യമുണ്ടെങ്കിലും ഇതുവരെ ബോളിവുഡിൽ ചുവട് വെച്ചിട്ടില്ല. നടൻ അർജുൻ കപൂർ ജാൻവിയുടെ അർധസഹോദരനാണ്. ബോണി കപൂറിന്റെ ആദ്യ ഭാര്യയായ മോന കപൂറിലുള്ള മകനാണ് അർജുൻ. അൻഷുലി എന്നൊരു സഹോദരിയുമുണ്ട്. ശ്രീദേവിയുടെ വിയോഗത്തിന് ശേഷമാണ് ഇരുവരും അച്ഛനും സഹോദരിമാരുമായി അടുപ്പത്തിലാവുന്നത്. നടിയുടെ വേർപാടിൽ ബോണി കപൂറിനും കുടുംബത്തിനും താങ്ങായി നിിന്നിരുന്നത് അർജുനും സഹോദരിയുമായിരുന്നു. നാല് സഹോദരങ്ങളും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാണ്.

  നടി ശ്രീദേവിയുടെ മരണം കൊലപാതകമോ? | filmibeat Malayalam

  2018 ഫെബ്രുവരി2‌4 നായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം. ഇന്നും ആരാധകർക്കും കുടുംബാംഗങ്ങൾക്കും ഇത് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. ദുബായിൽ വെച്ചായിരുന്നു വിയോഗം. കുടുംബസുഹത്തിന്റെ വിവാഹത്തിന് പങ്കെടുക്കാനായി കുടുംബസമേതം ദുബായിയിൽ എത്തിയതായിരുന്നു താരം. അന്ന് നടിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ തലപൊക്കിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 13 ന് ആയിരുന്നു ശ്രീദേവിയുടെ 58ാം പിറന്നാൾ. ശ്രീദേവിക്ക് ആശംസ അറിയിച്ച് ആരാധകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും രംഗത്ത് എത്തിയിരുന്നു.

  Read more about: sridevi
  English summary
  Sridevi Daughter Janhvi Kapoor Opens Up About Her Wedding Preparation And Venu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X