»   » ശ്രീദേവി കൂടെയില്ലാതെ ജാന്‍വിയുടെ ആദ്യ പിറന്നാള്‍, വേദനയോടെ താരകുടുംബം!

ശ്രീദേവി കൂടെയില്ലാതെ ജാന്‍വിയുടെ ആദ്യ പിറന്നാള്‍, വേദനയോടെ താരകുടുംബം!

Written By:
Subscribe to Filmibeat Malayalam

അപ്രതീക്ഷിതമായി വിട പറഞ്ഞ ശ്രീദേവിയുടെ വിയോഗത്തിന്റെ നടുക്കത്തില്‍ നിന്നും കുടുംബാംഗങ്ങള്‍ മോചിതരായി വരുന്നേയുള്ളൂ. ശ്രീദേവി എന്ന ഉപഗ്രഹത്തിന് ചുറ്റും കറങ്ങുന്ന കുടുംബമായിരുന്നു അത്. ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ശ്രീദേവി അമേരിക്കയിലേക്ക് പോയത്. ശ്രീദേവിയുടെ വിയോഗത്തോടെ കുടുംബത്തിലെ ആഘോഷങ്ങളെല്ലാം അവസാനിച്ചുവെന്ന് ബോണി കപൂര്‍ വ്യക്തമാക്കിയിരുന്നു.

ഹോളി ആഘോഷങ്ങളില്‍ നിന്ന് താരകുടുംബം വിട്ടുനിന്നിരുന്നു. അതിന് പിന്നാലെയാണ് ജാന്‍വിയുടെ പിറന്നാള്‍ എത്തിയത്. മാര്‍ച്ച് ആറിനാണ് ജാന്‍വിയുടെ പിറന്നാള്‍. 21 വയസ്സ് തികയുന്നതിനിടയില്‍ ഇതാദ്യമായാണ് അമ്മ ഒപ്പമില്ലാത്തൊരു പിറന്നാള്‍. ബോളിവുഡിലെ പ്രമുഖരടക്കം നിരവധി പേര്‍ താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.

മക്കള്‍ക്ക് വേണ്ടി ജീവിച്ച അമ്മ

ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രിയായിരുന്നിട്ട് കൂടി മക്കളുടെ ജനനത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ശ്രീദേവി. ബോണി കപൂറിന്റെയും മക്കളുടെയും കാര്യത്തിനായിരുന്നു ശ്രീദേവി പ്രഥമ പരിഗണന നല്‍കിയിരുന്നത്.

ബോണി കപൂറിന്റെ പ്രിയതമ

പ്രണയിച്ച് വിവാഹിതരായ ദമ്പതികളാണ് ബോണി കപൂറും ശ്രീദേവിയും. ബോളിവുഡിലെ മാതൃകാദമ്പതികളായിരുന്ന ഇരുവരെയും കുറിച്ച് നല്ലത് മാത്രമേ എല്ലാവര്‍ക്കു പറയാനുള്ളൂ.

മകളുടെ സിനിമാപ്രവേശത്തെക്കുറിച്ച്

തനിക്ക് പിന്നാലെ സിനിമയില്‍ തുടക്കം കുറിക്കുന്ന ജാന്‍വിക്ക് ശക്തമായ പിന്തുണ നല്‍കി ശ്രീദേവി ഒപ്പമുണ്ടായിരുന്നു. തന്റെ കാര്യത്തില്‍ അമ്മ കാണിച്ച അതേ പിന്തുണയും കരുതലുമാണ് ശ്രീദേവിയും മക്കള്‍ക്ക് നല്‍കിയിരുന്നത്.

ആദ്യ ഷെഡ്യൂളില്‍ മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നു

ജാന്‍വി നായികയായി അഭിനയിക്കുന്ന ധഡകിന്റെ ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂളില്‍ മുഴുവന്‍ സമയവും ശ്രീദേവിയും ജാന്‍വിക്കൊപ്പമുണ്ടായിരുന്നു.

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനായി താരം സമയം കണ്ടെത്തിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് സിനിമാപ്രവര്‍ത്തകര്‍ക്കും കൃത്യമായി അറിയാമായിരുന്നു.

ജാന്‍വിയുടെ പിറന്നാള്‍

അമ്മയുടെ അപ്രതീക്ഷിത വിയോഗത്തില്‍ നിന്നും മുക്തരാകുന്നതിനിടയിലാണ് ജാന്‍വിയുടെ പിറന്നാളെത്തിയത്. സിനിമാലോകത്തെ പ്രമുഖരടക്കം നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്.

ആദ്യ ചിത്രം കാണണം

മകളോടൊപ്പമിരുന്ന് അവളുടെ ആദ്യ സിനിമ കാണുകയെന്ന ആഗ്രഹം ബാക്കിവെച്ചാണ് ശ്രീദേവി യാത്രയായത്. ദുബായില്‍ വെച്ച് മകള്‍ക്കായി ഷോപ്പിംഗ് നടത്താനും അവര്‍ പ്ലാന്‍ ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ആഘോഷം

ജാന്‍വിയുടെ കഴിഞ്ഞ വര്‍ഷത്തെ പിറന്നാളാഘോഷം ശ്രീദേവി മനോഹരമാക്കിയിരുന്നു. കുട്ടിക്കാലത്തെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു താരം ആശംസ പോസ്റ്റ് ചെയ്തത്.

ജാന്‍വിയേയും ഖുഷിയേയും അപമാനിച്ചാല്‍ അര്‍ജുനും അന്‍ഷിലയും പ്രതികരിക്കും, കാണൂ!

രേഖ പറഞ്ഞ നോ ആയിരുന്നു ശ്രീദേവിക്ക് അനുഗ്രഹമായി മാറിയത്, ബോളിവുഡിലെ അധികമാരും അറിയാത്ത കഥ ഇങ്ങനെ!

English summary
Sridevi's Daughter Jhanvi Kapoor Turns 21! Sonam Kapoor Calls Her The Strongest Girl Ever.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam