»   » ശ്രീദേവിയുടെ മകളുടെ ലിപ് ലോക്ക് വൈറലാകുന്നു; കാമുകനൊപ്പമുള്ള ആഘോഷം കാണൂ...

ശ്രീദേവിയുടെ മകളുടെ ലിപ് ലോക്ക് വൈറലാകുന്നു; കാമുകനൊപ്പമുള്ള ആഘോഷം കാണൂ...

By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡിലെ സെലിബ്രിറ്റികളെക്കാള്‍ മുന്നെ നടക്കുന്നവരാണ് അവരുടെ മക്കള്‍. ഷാറൂഖ് ഖാന്റെ മക്കളുടെയും അമിതാഭ് ബച്ചന്റെ കൊച്ചുമകളുടെയുമൊക്കെ വാര്‍ത്തകള്‍ ഇതിനോടകം ചര്‍ച്ചയായതാണ്. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും രണ്ട് പെണ്‍മക്കളും വാര്‍ത്തകള്‍ക്ക് ഒട്ടും പഞ്ഞം നല്‍കാറില്ല.

ദുല്‍ഖറിനൊപ്പം എന്റെ മകള്‍ വരുന്നില്ല; വാര്‍ത്ത നിഷേധിച്ച് ശ്രീദേവി

ഇപ്പോഴിതാ ശ്രീദേവിയുടെ മൂത്ത മകള്‍ ജാന്‍വി കപൂറിന്റെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറലാകുന്നു. കാമുകന്‍ ശിഖര്‍ പഹാരിയ്‌ക്കൊപ്പമുള്ള ലിപ് ലോക്കാണ് ചിത്രത്തില്‍. ജാന്‍വി കപൂറിനെ കുറിച്ചും, കാമുകന്‍ ശിഖര്‍ പഹാരിയെ കുറിച്ചും കൂടുതലറിയാം, ഇരുവരും ഒന്നിച്ചെത്തിയ ചില പാര്‍ട്ടി ആഘോഷത്തിന്റെയും മറ്റും ചിത്രങ്ങളിലൂടെ. കാണൂ...

കണ്ടാല്‍ അറിയില്ലേ ഇരുവരും പ്രണയത്തിലാണെന്ന്

ഇതാണ് ശ്രീദേവിയുടെ മകളുടെ ലിപ് ലോക്ക്. കൂട്ടുകാര്‍ക്കൊപ്പമുള്ള പാര്‍ട്ടി ആഘോഷത്തിനിടെ പുറത്തുവന്ന ചിത്രമാണിത്.

ജാന്‍വിയുടെ കാമുകന്‍ ചെറിയ പുള്ളിയല്ല

മുന്‍ കേന്ദ്രമന്ത്രി ഷിന്‍ഡേയുടെ പേരക്കുട്ടിയാണ് ശിഖര്‍ പഹാരി. ശിഖറിന്റെ സഹോദരന്‍ വീര്‍ പഹാരിയായണ് സെയ്ഫ് അലി ഖാന്റെ മകള്‍ സാറയുടെ ആണ്‍സുഹൃത്ത്.

മുംബൈ സ്വദേശിയായ ശിഖര്‍ പഹാരി

മുംബൈ ദിരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലും ബോംബെ സ്‌കോട്ടിഷ് സ്‌കൂളിലുമായാണ് ശിഖര്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ലണ്ടനില്‍ പോയി ബിരുദം നേടി. ഇപ്പോള്‍ മുംബൈയിലാണ് താമസം

ജാന്‍വി സിനിമയിലെത്തിയില്ലെങ്കിലും ആരാധകര്‍ ഒരുപാടാണ്

സിനിമയില്‍ എത്തിയില്ല എങ്കിലും ജാന്‍വിയ്ക്കും ആരാധകര്‍ ഏറെയാണ്. ജാന്‍വിയുടെ പഠനവും യാത്രകളുമെല്ലാം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്.

മുരുഗദോസിനോട് നോ പറഞ്ഞ ജാന്‍വി

ആര്‍ മുരുഗദോസ് തന്റെ പുതിയ ചിത്രത്തില്‍ മഹേഷ് ബാബുവിന്റെ നായികയായി ജാന്‍വി കപൂറിനെ വിളിച്ചിരുന്നുവത്രെ. എന്നാല്‍ തന്റെ അരങ്ങേറ്റത്തിന് സമയമായിട്ടില്ല എന്ന് പറഞ്ഞ് ജാന്‍വി ആ അവസരം നിരസിക്കുകയായിരുന്നുവത്രെ.

കരണ്‍ ജോഹറിന്റെ അടുത്ത ചിത്രത്തില്‍ ജാന്‍വി

സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കരണ്‍ ജോഹര്‍. ചിത്രത്തിലെ നായികയായി ജാന്‍വിയെയാണ് കണ്ടിരിയ്ക്കുന്നത്. ഇക്കാര്യം ശ്രീദേവിയോട് സംസാരിച്ചു എന്നും അറിയുന്നു.

അഭിനയം പഠിക്കുന്ന തിരക്കിലാണ് ജാന്‍വി

ലോസ് ആഞ്ചല്‍സിലെ ലീ സ്ട്രാസ്ബര്‍ഗ് തിയേറ്റര്‍ ആന്റ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഭിനയം പഠിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ശ്രീദേവിയുടെ സുന്ദരിയായ മകള്‍ ജാന്‍വി കപൂര്‍.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Sridevi's daughter has a huge fan following and is quite popular on the social networking sites. And her latest picture might surprise her fans! The diva was spotted kissing her boyfriend Shikhar Pahariya at a party. By seeing the picture, we can easily say that they are madly in love with each other!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam