ശ്രീദേവിയുടെ വേര്‍പാടിനെക്കുറിച്ച് ബിഗ്ബിക്ക് മുന്നറിയിപ്പ് കിട്ടിയോ? അസ്വസ്ഥനാവാന്‍ കാരണം?
സിനിമാലോകത്തെ ഒന്നടങ്കം വേദനിപ്പിക്കുന്നൊരു വാര്‍ത്തയായിരുന്നു ഞായറാഴ്ച പുലര്‍ച്ചെ പുറത്തുവന്നത്. ദുബായിലെ ഒരു വിവാഹ ചടങ്ങല്‍ പങ്കെടുക്കുന്നതിനിടയില്‍ ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തിയ വില്ലനാണ് ശ്രീദേവിയെ കവര്‍ന്നെടുത്തത്. ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ വിശേഷണത്തിന് അര്‍ഹയായ ശ്രീദേവി സിനിമയില്‍ അമ്പത് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയിരുന്നു. മകള്‍ ജാന്‍വി സിനിമാപ്രവേശനത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് ഈ അപ്രതീക്ഷിതവിയോഗം.
ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ബിഗ് ബിക്ക് നേരത്തെ സൂചന ലഭിച്ചിരുന്നോയെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ബോളിവുഡില്‍ നടക്കുന്നത്. അദ്ദേഹം കഴിഞ്ഞ ദിവസം ചെയ്ത ട്വീറ്റാണ് ഈ സംശയത്തിന് ആക്കം കൂട്ടുന്നത്. ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് ബിഗ് ബിക്ക് നേരത്തെ മുന്നറിയിപ്പ് കിട്ടിയിരുന്നയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അമിതാഭ് ബച്ചന്‍രെ ട്വീറ്റ്
ഫെബ്രുവരി 24ന് അമിതാഭ് ബച്ചന്‍ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ബിഗ് ബിക്ക് ട്വിറ്ററിലും നിരവധി ഫോളേവേഴ്‌സുണ്ട്.

വല്ലാത്തൊരു അസ്വസ്ഥത
എന്താണെന്ന് അറിയില്ല വല്ലാത്തൊരു അസ്വസ്ഥത എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. എന്താണ് അത്തരത്തിലൊരു ട്വീറ്റിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം
സിനിമാലോകത്തെയും ആരാധകരെയും ഒന്നടങ്കം വേദനിപ്പിക്കുന്ന വാര്‍ത്തയായിരുന്നു ഞായറാഴ്ച പുലര്‍ച്ചെ പുറത്തുവന്നത്. ഈ മരണത്തെയും ബച്ചന്റെ ട്വീറ്റിനെയും കൂട്ടിച്ചേര്‍ത്തുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.

സിക്ത് സെന്‍സാണോ?
ശ്രീദേവിയുടെ മരണത്തെക്കുറിച്ച് അമിതാഭ് ബച്ചന്‍ മുന്‍കൂട്ടി കണ്ടിരുന്നുവോ, ആറാം ഇന്ദ്രിയമാണോ ഇതെന്നാണ് ആരാധകരുടെ സംശയം.

മുന്‍പ് സംഭവിച്ചത്
കൂലി എന്ന സിനിമയ്ക്കിടയില്‍ ഇത്തരത്തിലൊരു സംഭവം നടന്നതിനെക്കുറിച്ചാണ് മറ്റൊരാള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സമാനമായ കാര്യമാണ് ഇപ്പോഴും സംഭവിച്ചത്.

ബച്ചന് പരിക്ക്
കൂലി എന്ന സിനിമയുടെ ഗാനരംഗത്തില്‍ ബച്ചന് പരിക്കേല്‍ക്കുന്നതിന് മുന്‍പ് സ്മിത പാട്ടീലിനും ഇത്തരത്തില്‍ അസ്വസ്ഥത അനുഭവപ്പട്ടിരുന്നു. ബച്ചനെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നു. പിറ്റേ ദിവസമാണ് അദ്ദേഹത്തിന് അപകടമുണ്ടായത്.


Click it and Unblock the Notifications