ശ്രീദേവിക്ക് അതൊന്നും ഇഷ്ടമായിരുന്നില്ല; അവർ ഒരിക്കലും സ്വഭാവം മാറ്റിയതുമില്ല; മാധ്യമപ്രവർത്തകൻ

ഇന്ത്യൻ സിനിമയ്ക്ക് ശ്രീദേവി നേടിയെടുത്ത ഖ്യാതികൾ മറ്റൊരു നടിക്കും ഇതുവരെയും എത്തിപ്പിടിക്കാൻ സാധിച്ചിട്ടില്ല. സൂപ്പർസ്റ്റാറുകൾക്ക് ഒപ്പത്തിനൊപ്പം നിന്ന താരപ്രഭയും അഭിനയ മികവും, അമ്പരപ്പിക്കുന്ന ആരാധക വൃന്ദം, അഭിനയിച്ച ഭാഷകളിലെല്ലാം ഹിറ്റുകൾ, തുടരെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ, തുടങ്ങി നിരവധി പ്രത്യേകതകൾ ശ്രീദേവിയുടെ കരിയർ ​ഗ്രാഫിനുണ്ട്. തെന്നിന്ത്യയിൽ നിന്നെത്തി ഹിന്ദി സിനിമാ രം​ഗത്തെ താരറാണിയായി മാറിയപ്പോഴേക്കും ശ്രീദേവിയുടെ ജീവിതം അടിമുടി മാറി.

ബോളിവുഡിലെ നിറപ്പകിട്ടാർന്ന ലോകത്താണ് നടി തന്റെ കുടുംബ ജീവിതവും പടുത്തിയർത്തിയത്. നിർമാതാവ് ബോണി കപൂറുമായുള്ള പ്രണയവും വിവാഹവും ശ്രീദേവിയെ വാർത്തകളിൽ നിറച്ചിരുന്നു. ബോളിവുഡിന്റെ ​ഗ്ലാമറിനോട് ഒത്തിണങ്ങാൻ ശ്രീദേവി അധികം സമയമെടുത്തിട്ടില്ല. മുമ്പ് തമിഴ് സിനിമകളിൽ കണ്ട ശ്രീദേവിയെയല്ല ഹിന്ദി സിനിമകളിൽ പ്രേക്ഷകർ കണ്ടത്. രൂപത്തിലും ഭാവത്തിലും നടി ഏറെ മാറി. ശ്രീദേവി മൂക്കിന് ശാസ്ത്രക്രിയ ചെയ്ത വാർത്ത അക്കാലത്ത് വലിയ തോതിൽ പ്രചരിച്ചിരുന്നു.

നടിയെന്ന നിലയിൽ ശ്രീദേവിക്ക് ഒരുപാട് മാറ്റങ്ങൾ വന്നെങ്കിലും ഓഫ് സ്ക്രീനിലെ ശ്രീദേവിയുടെ പെരുമാറ്റം എന്നും ഒരുപോലെയായിരുന്നു. അധികം സംസാരിക്കാത്ത ഉൾവലിഞ്ഞ പ്രകൃതക്കാരിയായിരുന്നു ശ്രീദേവി. ശ്രീദേവിയെക്കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ ഫിലിം ജേർണലിസ്റ്റ് രാജീവ് മസന്ദ്. മാധ്യമങ്ങളോട് സംസാരിക്കാൻ തീരെ താൽപര്യം ഇല്ലാത്ത വ്യക്തിയായിരുന്നു ശ്രീദേവിയെന്ന് ഇദ്ദേഹം പറയുന്നു.

 Sridevi

ജുഡൈ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ശ്രീദേവിയെ കണ്ടപ്പോഴുള്ള അനുഭവവും രാജീവ് മസന്ദ് പങ്കുവെച്ചു. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ വെച്ചായിരുന്നു ഷൂട്ടിം​ഗ്. വലിയൊരു കൂട്ടം മാധ്യമപ്രവർത്തകർക്കൊപ്പമാണ് തന്നെ അവിടെ എത്തിച്ചത്. ഇത്രയധികം മാധ്യമപ്രവർത്തകരെ കണ്ട് ശ്രീദേവി അന്ന് ഞെട്ടിയെന്നും രാജീവ് മസന്ദ് ഓർത്തു.

മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ വലിയ മടിയായിരുന്നു ശ്രീദേവിക്ക്. മിക്കപ്പോഴും പുസ്തകം വായിക്കുകയാണെന്ന മട്ടിൽ ഇരിക്കും. അഹങ്കാരം കൊണ്ടോ അനാദരവ് കൊണ്ടോ ആയിരുന്നില്ല നടി അങ്ങനെ ചെയ്തത്. അവർ വളരെ ലജ്ജാശീലയായിരുന്നു. അഭിമുഖങ്ങളിൽ സംസാരിക്കുന്നതൊന്നും ശ്രീദേവിക്ക് ഇഷ്ടമായിരുന്നില്ല. ഇതിൽ നിന്നും ഒഴിഞ്ഞ് മാറാനുള്ള വഴിയായിരുന്നു പുസ്തകം വായന.

 Sridevi

അക്കാലഘട്ടത്തിൽ താരങ്ങൾ റിപ്പോർട്ടർമാരുമായി അടുത്തിടപഴകുമായിരുന്നു. എന്നാൽ ഇത്രയും വർഷത്തെ കരിയറിൽ ശ്രീദേവി ഒരിക്കലും തന്റെ സ്വഭാവത്തിൽ മാറ്റം വരുത്തിയില്ല. അവർ സോഷ്യലായ ആളായിരുന്നില്ല. വർഷങ്ങൾക്ക് ശേഷം അവരുടെ അഭിമുഖം ഞാനെടുത്തു. അതിൽ അവരേക്കാൾ കൂടുതൽ സംസാരിച്ചത് താനായിരുന്നെന്നും രാജീവ് മസന്ദ് ഓർത്തു.

ശ്രീദേവിയുടെ ഉൾവലിഞ്ഞ പ്രകൃതത്തെക്കുറിച്ച് നേരത്തെ ഭർത്താവ് ബോണി കപൂറും സംസാരിച്ചിട്ടുണ്ട്. അന്തർമുഖയായ ശ്രീദേവി ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച വെക്കുന്നത് ഏവരെയും അമ്പരപ്പിച്ചിരുന്നു. മിസ്റ്റർ ഇന്ത്യ, ലംഹേ തുടങ്ങിയ സിനിമകളിൽ ശ്രീദേവി ചെയ്ത വേഷങ്ങൾ ഇന്നും പ്രേക്ഷക മനസ്സിലുണ്ട്.

2018 ലാണ് ശ്രീദേവി മരിക്കുന്നത്. ‍സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു നടിയുടെ അപ്രതീക്ഷിത മരണം. ദുബായിൽ ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയതായിരുന്നു ശ്രീദേവി. താമസിച്ച ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിൽ വീണാണ് മരണം. താരത്തിന്റെ മകൾ ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ മുൻനിര താരമാണ്. ഇളയ മകൾ ഖുശി കപൂറും സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. റിലീസിന് ഒരുങ്ങുന്ന ആർക്കീസ് ആണ് ഖുശി കപൂറിന്റെ ആദ്യ സിനിമ.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X