Just In
- 1 hr ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 2 hrs ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 2 hrs ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 4 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
Don't Miss!
- Automobiles
കോംപാക്ട് എസ്യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും
- News
പാലായില്‍ കാപ്പന് പിന്മാറിയേക്കും? കുട്ടനാട്ടില്‍ മത്സരിക്കാന്‍ സാധ്യത; അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം
- Sports
ഗാംഗുലിക്കു വീണ്ടും നെഞ്ചുവേദന! ആശുപത്രിയില്‍ പ്രവേശിപ്പിച്ചു- പ്രാര്‍ഥനയോടെ ആരാധകര്‍
- Finance
ബൈറ്റ്ഡാൻസ് ഇന്ത്യയിൽ കൂട്ട പിരിച്ചുവിടൽ
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Lifestyle
വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല, താരം മദ്യപിക്കാറില്ലെന്ന് കുടുംബസുഹൃത്ത്!
ലേഡി സൂപ്പര്‍ സ്റ്റാറിന്റെ മരണവാര്ത്തയെച്ചൊല്ലിയുള്ള അവ്യക്തത തുടരുകയാണ്. കുടുംബ സുഹൃത്തായ രോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി ബോണി കപൂറിനും മകള്‍ ഖുഷിക്കുമൊപ്പമാണ് താരം ദുബായിലേക്ക് പോയത്. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞതിന് ശേഷം ഖുഷിയും ബോണി കപൂറും തിരിച്ച് മുംബൈയിലേക്ക് തിരിച്ചെത്തിയിരുന്നു. സഹോദരിക്കൊപ്പം നില്‍ക്കുന്നതിന് വേണ്ടിയാണ് താരം ദുബായില്‍ തുടര്‍ന്നത്.
ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കുന്നതിനായി ബോണി കപൂര്‍ വീണ്ടും ദുബായിലേക്ക് തിരിച്ചെത്തിയിരുന്നു. സര്‍പ്രൈസ് നല്‍കാനായി ഓടിയെത്തിയപ്പോള്‍ ഭാര്യയുടെ ചേതനയറ്റ ശരീരമായിരുന്നു അദ്ദേഹത്തെ വരവേറ്റത്. ശ്രീദേവിയുടെ അപ്രതീക്ഷിത മരണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ബാത്ത് ടബ്ബില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം, ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. പിന്നീട് രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകള്‍ ഇപ്പോഴും തുടരുകയാണ്.

ദുരൂഹത തുടരുന്നു
ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത ഇപ്പോഴും തുടരുകയാണ്. മരണകാരണത്തെക്കുറിച്ചും മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

രക്തത്തില്‍ മദ്യത്തിന്റെ അംശം
ബാത്ത്ടബ്ബില്‍ വീണ നിലയിലായിരുന്നു ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ഹോട്ടല്‍ ജീവനക്കാരന് മൊഴി നല്‍കിയിരുന്നു. രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് മരണത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് പുതിയ സംശയം ഉയര്‍ന്നുവന്നത്.

വിശ്വസിക്കാന്‍ കഴിയുന്നില്ല
ശ്രീദേവിയോടും കുടുംബത്തിനോടും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന തനിക്ക് ഇക്കാര്യത്തെക്കുറിച്ച് വിശ്വസിക്കാന്‍ കഴിയില്ല, അവര്‍ മദ്യപിക്കില്ലെന്നാണ് അമര്‍ സിംഗ് വ്യക്തമാക്കിയിട്ടുള്ളത്.

വൈന്‍ കഴിക്കാറുണ്ട്
ശ്രീദേവി മദ്യം കഴിക്കാറില്ല. പൊതുപരിപാടികളിലും മറ്റും പങ്കെടുക്കുമ്പോള്‍ അവര്‍ വൈന്‍ കഴിക്കാറുണ്ടെന്നും അമര്‍ സിംഗ് വ്യക്തമാക്കുന്നു. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്.

ബോണി കപൂര്‍ വിളിച്ചിരുന്നു
ശ്രീദേവി ഇനിയില്ലെന്ന കാര്യത്തെക്കുറിച്ച് അറിയിക്കാനായി ബോണി കപൂര്‍ വിളിച്ചിരുന്നു. അന്ന് രാത്രി അദ്ദേഹം ആദ്യം വിളിച്ചത് തന്നെയായിരിക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കുടുതലൊന്നും അദ്ദേഹത്തോട് സംസാരിച്ചിരുന്നില്ല.

വല്ലാത്തൊരവസ്ഥയിലാണ്
ഭയാനകമായ അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. ഇപ്പോള്‍ അനുഭവിക്കുന്ന അവസ്ഥയെക്കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ലെന്നും അമര്‍സിംഗ് പറയുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം
ഹൃദയാഘാതത്തെ തുടര്‍ന്ന് ബാത്ത്ടബ്ബില്‍ വീണാണ് ശ്രീദേവി മരിച്ചെതന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. താരത്തിന്റെ തലയ്ക്ക് പിന്നില്‍ മുറിവുണ്ടായിരുന്നുവെന്നും വ്യക്തതയ്ക്കായി വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
കൊച്ചുകുഞ്ഞിനെപ്പോലെ ബോണി കപൂര്‍ പൊട്ടിക്കരഞ്ഞു, അദ്നാന് സിദ്ദിഖി പറയുന്നു!
ഏറെ പ്രിയപ്പെട്ട നിറത്തിലുളള വസ്ത്രമണിഞ്ഞ് അവരെത്തും, ശ്രീദേവിയുടെ അന്ത്യാഭിലാഷം സഫലീകരിക്കുന്നു!
ശ്രീദേവിയുടെ മനം കവര്‍ന്ന താരം ആരാണെന്നറിയുമോ? കണ്ടതില്‍ വെച്ച് ഏറ്റവും സുന്ദരനായ വ്യക്തി ആരാണ്?