»   » ശ്രീദേവിയുടെ ജീവനെടുത്തതിന് പിന്നില്‍ ബോണി കപൂര്‍, പുതിയ വെളിപ്പെടുത്തലുമായി ബന്ധു!

ശ്രീദേവിയുടെ ജീവനെടുത്തതിന് പിന്നില്‍ ബോണി കപൂര്‍, പുതിയ വെളിപ്പെടുത്തലുമായി ബന്ധു!

Written By:
Subscribe to Filmibeat Malayalam
Srideviയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ | filmibeat Malayalam

ബോളിവുഡിലെ എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളായ ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തില്‍ നിന്നും മുക്തി നേടുന്നതിനിടയിലാണ് മരണവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ബോണി കപൂറിന്റെ അനന്തരവനായ മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് താരം ദുബായിലേക്ക് പോയത്.

ബാത്ത്ടബ്ബിലാണ് ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് താരം അന്തരിച്ചത്. എന്നാല്‍ മരണവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മാവനായ വേണുഗോപാല്‍ റെഡ്ഡി പറഞ്ഞ കാര്യങ്ങള്‍ സിനിമാലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഡ്രീം ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടയിലാണഅ അദ്ദേഹം മരുമകളുടെ ജീവിതത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അമ്മയ്ക്ക് താല്‍പര്യമില്ലാത്ത ബന്ധം

ബോണി കപൂറുമായുള്ള ശ്രീദേവിയുടെ ബന്ധത്തിനോട് അമ്മ രാജേശ്വരിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

വിവാഹത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല

മകള്‍ ബോണി കപൂറിനെ ജീവിത പങ്കാളിയാക്കുന്നതിനോട് അമ്മ ആദ്യം തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മകളുടെ തീരുമാനം മാറ്റാനുള്ള നീക്കവും അവര്‍ നടത്തിയിരുന്നു. പക്ഷേ അതൊന്നും വിലപ്പോയില്ല.

ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു

ബോണി കപൂറും ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. അതിനിടയിലാണ് ഇരുവരും വിവാഹിതരായതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ബോണി കപൂറിന്റെ സാമ്പത്തിക പ്രതിസന്ധി

ബോണി കപൂറിന്റെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കുന്നതിന് വേണ്ടിയാണ് ശ്രീദേവിയുടെ സ്വത്ത് വിറ്റത്. ശ്രീദേവിയെ വല്ലാതെ വേദനിപ്പിച്ചൊരു സംഭവം കൂടിയായിരുന്നു ഇത്.

സമാധാനമുണ്ടായിരുന്നില്ല

നിര്‍മ്മാതാവ് കൂടിയായ ബോണി കപൂറിന്റെ സാമ്പത്തിക പ്രതിസന്ധി ശ്രീദേവിയേയും ബാധിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ചോര്‍ത്ത് താരവും അസ്വസ്ഥയായിരുന്നുവെന്നും വേണുഗോപാല്‍ റെഡ്ഡി വ്യക്തമാക്കിയിട്ടുണ്ട്.

സിനിമയിലേക്ക് തിരിച്ചെത്തിയത്

സ്വത്ത് വിറ്റാണ് ശ്രീദേവി ബോണി കപൂറിന്റെ കടം തീര്‍ത്തത്. അതിന് ശേഷമാണ് താരം സിനിമയിലേക്ക് തിരിച്ചെത്തിയത്. തിരിച്ചുവരവിന് പിന്നിലെ പ്രധാന കാരണവും ഇതായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മക്കളെക്കുറിച്ചും ടെന്‍ഷന്‍

ജാന്‍വിയുടെയും ഖുഷിയുടെയും ഭാവിയെക്കുറിച്ചോര്‍ത്ത് ശ്രീദേവിക്ക് ആശങ്കയുണ്ടായിരുന്നു. ബോണി കപൂറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും താരം ടെന്‍ഷനടിച്ചിരുന്നു. അടുത്ത ബന്ധുക്കളോട് താരം ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച്

ശ്രീദേവി നിരവധി തവണ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇടയ്ക്ക് അമേരിക്കയില്‍ പോയി താരം മൂക്കില്‍ സര്‍ജറി നടത്തിയിരുന്നുവെന്ന് വേണുഗോപാല്‍ റെഡ്ഡിയും പറയുന്നു. വിശേഷങ്ങള്‍ തിരക്കുന്നതിനിടയിലാണ് തങ്ങള്‍ ഇത്തരം കാര്യത്തെക്കുറിച്ച് അറിയാറുള്ളതെന്നും അദ്ദേഹം പറയുന്നു.

തുറന്നുവെച്ച കേക്കിന് മുന്നില്‍ നിസ്സംഗതയോടെ ജാന്‍വി, ശ്രീദേവിയില്ലാത്ത ആദ്യ പിറന്നാള്‍ ഇങ്ങനെ, കാണൂ

സംസ്ഥാന അവാര്‍ഡിനുള്ള മത്സരം മുറുകുന്നു, പ്രഖ്യാപനം വ്യാഴാഴ്ച, ഇത്തവണ ആരൊക്കെ നേടും?

English summary
Sridevi DIED In Pain Because Of Boney Kapoor, Reveals Her Uncle; Says Her Mom Treated Him Very BADLY

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam