»   » ചാനല്‍ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് ശ്രീദേവി,കാരണം അറിയാമോ ?? വീഡിയോ കാണൂ !!

ചാനല്‍ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് ശ്രീദേവി,കാരണം അറിയാമോ ?? വീഡിയോ കാണൂ !!

By: Nihara
Subscribe to Filmibeat Malayalam

സിനിമയ്ക്ക് അപ്പുറത്ത് താരങ്ങള്‍ പലപ്പോഴും പൊതുവേദിയില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. അഭിനയിക്കുന്ന സമയത്ത് കഥാപാത്രമായി മാറുന്ന താരങ്ങള്‍ ജീവിതത്തില്‍ സാധാരണക്കാരാണ്. പൊതുവേദിയില്‍ വെച്ച് പൊട്ടിക്കരഞ്ഞ ശ്രീദേവിയെക്കുറിച്ചാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

പുതിയ സിനിമയായ മോമിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് താരം പൊട്ടിക്കരഞ്ഞത്. മോം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രമുഖ ചാനല്‍ ഷോയ്ക്കിടെയാണ് ശ്രീദേവി പൊട്ടിക്കരഞ്ഞത്. പരിപാടിയുടെ വിഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു.

പരിസരം മറന്ന് ശ്രീദേവി പൊട്ടിക്കരഞ്ഞു

പുതിയ സിനിമയായ മോമിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷമെത്തിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. മോം സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് ശ്രീദേവി വികാരാധീനയായത്.

സങ്കടപ്പെടുത്തിയ കാര്യം ഇതായിരുന്നു

മോം സിനിമയെക്കുറിച്ച് എല്ലായിടത്തു നിന്നും നല്ല പ്രതികരണങ്ങള്‍ ലഭിക്കുമ്പോള്‍ ഇത് കാണാന്‍ തന്റെ കൂടെ വളര്‍ത്തുമകളായി അഭിനയിച്ച സജല്‍ അലിയും ഭര്‍ത്താവായി വേഷമിട്ട അദ്‌നന്‍ സിദ്ദിഖിയും ഒപ്പമില്ലല്ലോ എന്ന കാര്യമാണ് ശ്രീദേവിയെ കരയിച്ചത്.

താരങ്ങള്‍ക്ക് സംഭവിച്ചത്

മോം സിനിമയില്‍ ശ്രീദേവിയുടെ വളര്‍ത്തുമകളായി വേഷമിട്ട സജല്‍ അലിയും ഭര്‍ത്താവിനെ അവതരിപ്പിച്ച അദ്‌നന്‍ സിദ്ദിഖിയും പാകിസ്താന്‍ താരങ്ങളാണ്. ഉറി സംഭവത്തെത്തുടര്‍ന്ന് പാക് താരങ്ങള്‍ക്ക് ഇന്ത്യയില്‍ വരുന്നതിന് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്കാണ് താരങ്ങള്‍ക്ക് വിനയായി മാറിയത്.

താരങ്ങള്‍ ഇതൊന്നും അറിയുന്നില്ലല്ലോ

സിനിമയെക്കുറിച്ചുള്ള പ്രതികരണമൊന്നും അവര്‍ അറിയുന്നില്ല. പ്രമോഷണല്‍ പരിപാടികളിലൊന്നും അവര്‍ക്ക് പങ്കെടുക്കാനും കഴിഞ്ഞില്ല. ഇതാണ് ശ്രീദേവിയെ സങ്കടപ്പെടുത്തിയത്. പാക് താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിനു മുന്‍പാണ് സിനിമയുടെ ഷൂട്ടിങ്ങ് നടന്നത്.

നിങ്ങളുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു

അദ്‌നന്‍, സജല്‍, നിങ്ങളെക്കുറിച്ചോര്‍ത്താണ് എനിക്ക് സങ്കടം വരുന്നത്. നിങ്ങളില്ലായിരുന്നുവെങ്കില്‍ ഈ സിനിമ ഇത്ര വലിയ വിജയമാകുമായിരുന്നില്ല. ശരിക്കും നിങ്ങളെ ഞാന്‍ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞാണ് താരം കരയുന്നത്.

ആദ്യദിന കളക്ഷനില്‍ ശ്രീദേവിക്ക് നേട്ടം

പ്രേക്ഷകര്‍ വളരെയേറെ പ്രതീക്ഷയോടെ കാത്തിരുന്ന ശ്രീദേവി ചിത്രം മോമിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം. വെള്ളിയാഴ്ചയായിരുന്നു ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ആദ്യ ദിനത്തില്‍ രണ്ടരക്കോടിയാണ് മോം നേടിയിട്ടുള്ളത്. 2012 ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് വിംഗ്ലിഷിന് ആദ്യ ദിനത്തില്‍ 2.25 കോടിയായിരുന്നു ലഭിച്ചത്.

വിഡിയോ കാണൂ

മോം സിനിമയില്‍ കൂടെ അഭിനയിച്ച പാക് താരങ്ങളെക്കുറിച്ചോര്‍ത്ത് ശ്രീദേവി കരയുന്നത് കാണൂ.

English summary
Sridevi getting emotional when she thinks about Adnan Siddiqui, Sajal Ali, here is the reason, watch the video.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam