»   » ശ്രീദേവിയുടെ മോമിന് മികച്ച പ്രതികരണം, ആദ്യ ദിനത്തില്‍ രണ്ടരക്കോടി !!

ശ്രീദേവിയുടെ മോമിന് മികച്ച പ്രതികരണം, ആദ്യ ദിനത്തില്‍ രണ്ടരക്കോടി !!

By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ വളരെയേറെ പ്രതീക്ഷയോടെ കാത്തിരുന്ന ശ്രീദേവി ചിത്രം മോമിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം. വെള്ളിയാഴ്ചയായിരുന്നു ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ആദ്യ ദിനത്തില്‍ രണ്ടരക്കോടിയാണ് മോം നേടിയിട്ടുള്ളത്. 2012 ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് വിംഗ്ലിഷിന് ആദ്യ ദിനത്തില്‍ 2.25 കോടിയായിരുന്നു ലഭിച്ചത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിട്ടുള്ളത്. ഒരു കാലത്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഹരമായി മാറിയ ശ്രീദേവിക്ക് ഇപ്പോഴും മികച്ച ആരാധക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര അഭിനേത്രിമാരിലൊരാളാണ് ശ്രീദേവി. ബോളിവുഡിലെ മിന്നും താരത്തെ പ്രേക്ഷകര്‍ക്ക് ഇന്നും ഏറെ ഇഷ്ടമാണ്. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ ശിവകാമിയുടെ വേഷം താരം നിരസിച്ചത് വന്‍വിവാദമായിരുന്നു.

നവാസുദ്ദീന്‍ സിദ്ദിഖി, അക്ഷയ് കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി വേഷമിട്ടിട്ടുണ്ട്. ദേവിയുടേയും മകള്‍ ആര്യയുടേയും കഥയാണ് മോം. വെളിളിയാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷണല്‍ ചടങ്ങിനിടയിലുള്ള ശ്രീദേവിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായാണ് മോം പുറത്തിറങ്ങിയിട്ടുള്ളത്. ശ്രീദേവിയുടെ കരിയറിലെ മൂന്നൂറാമത്തെ ചിത്രം കൂടിയായിരുന്നു ഇത്.

Sridevi

ശ്രീദേവിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് വൈറലാവുന്നത്. അത്രമേല്‍ സ്വീകാര്യതയാണ് താരത്തിന് ഇന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. മോംമിന്‍റെ പ്രചാരണ ചടങ്ങിനിടെയുള്ള താരത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

English summary
Sridevi's s most awaited movie of the year 'Mom', hit theatres nationwide on Friday and collected an estimated Rs 2.50 crore at the box-office, according to reports on Boxofficeindia.com. Although the film's opening day collections didn't meet expectations, it has done fairly better than the first-day collection of Sridevi's 2012 film 'English Vinglish' which opened at Rs 2.25 crore.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam