twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീദേവിയെ കിട്ടിയില്ലെങ്കിൽ‌ 'മാത്രം' മറ്റൊരു നടി മതി, 80കളിൽ എട്ട് ലക്ഷം പ്രതിഫലം വാങ്ങിയ സ്റ്റാർ!

    |

    തെക്കെ ഇന്ത്യയില്‍ ജനിച്ച് മലയാളികളുടെ കണ്ണിലുണ്ണിയായി കുറെ അധികം ചിത്രങ്ങള്‍ ചെയ്ത് ഓരോരോ സംസ്ഥാനങ്ങള്‍ കീഴടക്കി വടക്കോട്ട്‌ ചേക്കേറി ബോളിവുഡ് എന്ന സാമ്രാജ്യം സ്വന്തം കാല്‍ക്കീഴില്‍ ആക്കിയ ‌നടിയാണ് ശ്രീദേവി. പകരം വയ്ക്കാന്‍ അന്നും ഇന്നും വേറെ ഒരു നടി ഉണ്ടായിട്ടില്ല. ഇത് ഒരു സാധാരണ പുകഴ്ത്തല്‍ അല്ല.

    യുവാക്കള്‍ ഇത്രയധികം ഇഷ്ടപ്പെട്ട മറ്റൊരു നടി ഉണ്ടായിട്ടില്ല. ശ്രീദേവിക്ക് മുമ്പ് ഒന്നാം നമ്പര്‍ നായികമാരായി ഏറ്റവും തിളങ്ങിയിട്ടുള്ളത് ഹേമമാലിനി, രേഖ, മൗഷമി, സീനത്ത് അമന്‍, രാഖി, പര്‍വീന്‍ ബാബി, അങ്ങനെ കുറെ നടിമാരാണ്.

    Also Read: 'ദാരിദ്ര്യമായിരുന്നു, ആരും നിയന്ത്രിക്കാനില്ലാത്ത കുട്ടിക്കാലം, അമ്മയുടെ വീട്ടിലാണ് വളർന്നത്'; ഷോബി തിലകൻAlso Read: 'ദാരിദ്ര്യമായിരുന്നു, ആരും നിയന്ത്രിക്കാനില്ലാത്ത കുട്ടിക്കാലം, അമ്മയുടെ വീട്ടിലാണ് വളർന്നത്'; ഷോബി തിലകൻ

    ഇവരില്‍ ഹേമമാലിനിക്ക് ഡ്രീം ഗേള്‍ എന്നൊരു വിളിപ്പേരും ഉണ്ടായിരുന്നു. പക്ഷെ ശ്രീദേവിയുടെ വരവോടെ ഈ നടിമാര്‍ എല്ലാം അപ്രസക്തരായി മാറുകയായിരുന്നു. അമിതാഭ് ബച്ചന്‍ സൂപ്പര്‍ താരമായി വിലസുന്ന സമയത്ത് അതേ താരപദവിയില്‍ എത്തിയ നടിയാണ് ശ്രീദേവി.

    അതായത് ബച്ചന്‍ എന്ന ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടനും സൂപ്പര്‍ താരവും ഏതൊരു പദവിയില്‍ ആയിരുന്നോ അതെ പദവി തന്നെ ശ്രീദേവി കൈയാളിയിരുന്നു.

    Also Read: 'അതൊരു പാവം കുഞ്ഞാണ്... ദ്രോഹിക്കരുത്, അവൾക്ക് വായിക്കാനൊക്കെ അറിയാം മോളെ'; പാപ്പുവിനെ കുറിച്ച് ​ഗ്രാന്റ്മ!Also Read: 'അതൊരു പാവം കുഞ്ഞാണ്... ദ്രോഹിക്കരുത്, അവൾക്ക് വായിക്കാനൊക്കെ അറിയാം മോളെ'; പാപ്പുവിനെ കുറിച്ച് ​ഗ്രാന്റ്മ!

    ശ്രീദേവിയെ കിട്ടിയില്ലെങ്കിൽ‌ 'മാത്രം' മറ്റൊരു നടിയെ കുറിച്ച് ചിന്തിച്ചാൽ മതി

    ഈ ഒരു നേട്ടം കൈവരിച്ച മറ്റൊരു നടിയും ബോളിവുഡില്‍ ഉണ്ടായിട്ടില്ല. ശ്രീദേവിയുടെ അഴകും നടന വൈഭവവും മറ്റൊരു നടിക്കും ഉണ്ടായിരുന്നില്ല. ശ്രീദേവിക്ക് പിന്നാലെ വന്ന മാധുരി ദീക്ഷിത് കഷ്ടിച്ച് രണ്ട് വര്‍ഷങ്ങള്‍ ഒന്നാം സ്ഥാനത്ത് നിന്നപ്പോള്‍ ശ്രീദേവി പത്തു വര്‍ഷത്തോളം ആ സ്ഥാനം നിലനിര്‍ത്തിയിരുന്നു.

    അമിതാഭ് ബച്ചന്‍ തന്റെ ചിത്രങ്ങളില്‍ ശ്രീദേവിയെ അഭിനയിപ്പിക്കാതെ കുറെ നാള്‍ അകറ്റി നിര്‍ത്തി എങ്കിലും അവസാനം ബച്ചനും ശ്രീദേവിയെ തന്റെ ജോഡിയാക്കി. ഒരു ബച്ചന്‍ സിനിമയ്ക്ക് കിട്ടുന്ന സ്വീകരണം ശ്രീദേവി ചിത്രങ്ങള്‍ക്ക് കിട്ടുമായിരുന്നു.

    80കളിൽ എട്ട് ലക്ഷം രൂപ പ്രതിഫലം വാങ്ങിയ സ്റ്റാർ

    മലയാളത്തില്‍ തുടങ്ങി തെക്കേ ഇന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെയും നായികയായി ശോഭിച്ച ശ്രീദേവി ഹിന്ദിയില്‍ നായികാ പ്രാധാന്യമുള്ള നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ന് നായികമാര്‍ നായകന്‍റെ വാലായി മാത്രം വരുമ്പോള്‍ ചില ശ്രീദേവി ചിത്രങ്ങളില്‍ നായകന്‍ നായികയുടെ വാലായിരുന്നു.

    ശ്രീദേവി പ്രധാന കഥാപാത്രം ചെയ്ത ഒരു സിനിമയില്‍ സണ്ണി ഡിയോളും സാക്ഷാല്‍ രജനികാന്തും ഉപനായകന്മാരായി അഭിനയിച്ചിട്ടുണ്ട്. സൗന്ദര്യവും അഭിനയവും ഒരേ അളവില്‍ ഒത്ത് ചേര്‍ന്നിരുന്ന ശ്രീദേവിയുടെ സ്ഥാനം മറ്റൊരു നടിക്ക് ലഭിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

    Also Read: 'ഞാൻ എപ്പോൾ ഫോൺ വാങ്ങിച്ചാലും അത് പോലീസുകാർ വന്ന് കൊണ്ടുപോകും'; വർഷങ്ങൾക്ക് ശേഷം പൊതുവേദിയിൽ ദിലീപ്!Also Read: 'ഞാൻ എപ്പോൾ ഫോൺ വാങ്ങിച്ചാലും അത് പോലീസുകാർ വന്ന് കൊണ്ടുപോകും'; വർഷങ്ങൾക്ക് ശേഷം പൊതുവേദിയിൽ ദിലീപ്!

    സൗന്ദര്യവും അഭിനയവും ഒരേ അളവില്‍

    തെക്കേ ഇന്ത്യയില്‍ നിന്നും മറ്റൊരു നടനോ നടിക്കോ സാധിച്ചിട്ടില്ലാത്ത അസൂയാവഹമായ സ്ഥാനമാണ് ശ്രീദേവി വടക്കേ ഇന്ത്യന്‍ മണ്ണില്‍ നേടിയത്.

    1996ല്‍ തിയേറ്ററുകളിലെത്തിയ ദേവരാഗമായിരുന്നു മലയാളത്തിലെ അവസാന ചിത്രം.1975ല്‍ ജൂലിയിലൂടെ ഹിന്ദിയിലെത്തിയ ശ്രീദേവി 1979ല്‍ സോള്‍വാ സാവന്‍ എന്ന ചിത്രത്തിലൂടെ നായികായി.

    ചിത്രത്തിന്റെ പരാജയം തെന്നിന്ത്യന്‍ സിനിമകളിലേക്ക് ശ്രദ്ധതിരിക്കാന്‍ ശ്രീദേവിയെ നിര്‍ബന്ധിതയാക്കി. എന്നാല്‍ 1983ല്‍ ഹിമ്മത് വാല എന്ന വന്‍ വിജയത്തിലൂടെ ശ്രീദേവി ഹിന്ദിയിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് ധാരാളം അവസരങ്ങള്‍ താരത്തിന് ലഭിച്ചു.

    ദേവരാഗമായിരുന്നു മലയാളത്തിലെ അവസാന ചിത്രം

    8 ലക്ഷമായിരുന്നു അക്കാലത്ത് ശ്രീദേവിയുടെ പ്രതിഫലം. 2017ൽ അഭിനയ ജീവിതത്തിന്റെ അമ്പതാം വര്‍ഷത്തില്‍ റിലീസായ മോം ശ്രീദേവി നായികയായ അവസാന ചിത്രമാണ്. ഹൃദയാഘാതമാണ് ശ്രീദേവിയുടെ മരണ കാരണം.

    സൗന്ദര്യ വര്‍ധക ചികിത്സകളും അതിനെത്തുടര്‍ന്നുള്ള അമിതമായ ഔഷധ ഉപയോഗവുമാണ് ശ്രീദേവിയുടെ മരണകാരണമായി പലരും അന്ന് പറഞ്ഞത്.

    Read more about: sridevi
    English summary
    Sridevi Is Highest Paid Actress In 1980, Actress Life Story Again Goes Viral-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X