twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നക്ഷത്ര കണ്ണുള്ള അഴകിന്റെ ദേവത, അതാണ് ശ്രീദേവി! ഐറ്റം ഡാന്‍സ് പോലും ആരും മോശമായി കണ്ടിരുന്നില്ല!

    By Ambili
    |

    നാലാം വയസില്‍ സിനിമയിലെത്തി മരണം വരെ നായികയായി ജീവിക്കാന്‍ കഴിഞ്ഞ ഭാഗ്യവതി തന്നെയാണ് ശ്രീദേവി. മരണം കവര്‍ന്നെടുത്തെങ്കിലും നിത്യഹരിത നായിക എന്ന് മനസറിഞ്ഞ് വിളിക്കാം. നടിമാര്‍ക്ക് പ്രായം കൂടി വന്നാല്‍ അവസരം കുറയുമെന്ന് പറയുമെങ്കിലും 54-ാം വയസിലാണ് മരിക്കുമ്പോഴും ബോളിവുഡിലെ സൂപ്പര്‍ നടിമാരില്‍ ഒരാള്‍ ശ്രീദേവി തന്നെയായിരുന്നു.

    വെള്ളാരം കണ്ണുള്ള അഴകിന്റെ ദേവത എന്ന് വിശേഷിപ്പിക്കുന്ന ശ്രീദേവിയ്ക്ക് തൊണ്ണൂറുകളിലുണ്ടായിരുന്ന അതേ സൗന്ദര്യത്തിന് ഇന്നും മാറ്റം വന്നിട്ടില്ലായിരുന്നു. മമ്മൂട്ടിയെ പോലെ ഗ്ലാമറ് കൂടുന്ന അസുഖം ബോളിവുഡില്‍ ബാധിച്ചത് ശ്രീദേവിയ്ക്കായിരുന്നു എന്ന് പറയാം.

     തൊണ്ണൂറുകളിലെ നായിക

    തൊണ്ണൂറുകളിലെ നായിക

    1963 ല്‍ ജനിച്ച ശ്രീദേവി നാലാം വയസിലായിരുന്നു ബാലനടിയായി സിനിമയിലേക്കെത്തിയത്. ശേഷം തൊണ്ണൂറുകളിലെ താരസുന്ദരിയായി മാറിയ ശ്രീദേവി അക്കാലത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടി കൂടിയായിരുന്നു.

     നിത്യഹരിത നായിക

    നിത്യഹരിത നായിക

    ബോളിവുഡിലെ നിത്യഹരിത നായികയായിരുന്നു ശ്രീദേവി. വെള്ളാരം കണ്ണുള്ള സുന്ദരിയെന്ന് പലരും അവരെ വിശേഷിപ്പിച്ചു. 54-ാം വയസില്‍ മരിക്കുമ്പോഴും ശ്രീദേവിയുടെ സൗന്ദര്യത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ലായിരുന്നു.

    കുട്ടിത്തം നിറഞ്ഞ മുഖം

    കുട്ടിത്തം നിറഞ്ഞ മുഖം

    കുട്ടിത്തം നിറഞ്ഞ മുഖമായിരുന്നു ശ്രീദേവിയുടെ അഴകിന്റെ രഹസ്യം. എത്ര ഗ്ലാമറായി വന്നാലും മുഖത്ത് ആ കുട്ടിത്തം എപ്പോഴുമുണ്ടാവുമായിരുന്നു. അഴകും അഭിനയവും ചേര്‍ന്നൊഴുകുന്നതിനാല്‍ നടിയ്ക്ക് ഒരുപാട് ആരാധകരെയും കിട്ടിയിരുന്നു.

    ഐറ്റം ഡാന്‍സിലും കേമി

    ഐറ്റം ഡാന്‍സിലും കേമി

    മറ്റ് നായികമാരെ പോലെ ഐറ്റം ഡാന്‍സിലും ശ്രീദേവി തിളങ്ങിയിരുന്നു. എന്നാല്‍ നടി ഐറ്റം ഡാന്‍സുമായെത്തിയാല്‍ പോലും ആ കുട്ടിത്തം നിറഞ്ഞ മുഖത്തേക്ക് ഇഷ്ടത്തോടെ മാത്രമേ നോക്കാനാകൂ. അത്രയും സവിശേഷമായ ശരീരഘടന സ്വന്തമാക്കിയ ഭാഗ്യനടിയായിരുന്നു ശ്രീദേവി.

    അതിശയിപ്പിക്കുന്ന വളര്‍ച്ച

    അതിശയിപ്പിക്കുന്ന വളര്‍ച്ച

    ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷ സിനിമകളിലും ശ്രീദേവി അഭിനയിച്ചിരുന്നു. ഇന്ത്യയിലെ പ്രമുഖ താരങ്ങളുടെയെല്ലാം നായികയാവാനുള്ള ഭാഗ്യവും ശ്രീദേവിയ്ക്ക് കിട്ടിയിരുന്നു. 1971 ല്‍ തന്നെ നടിയ്ക്ക് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം കിട്ടിയിരുന്നു.

    സിംഹാസനം ശ്രീദേവിയ്ക്ക് തന്നെ

    സിംഹാസനം ശ്രീദേവിയ്ക്ക് തന്നെ

    1967 മുതല്‍ 2018 വരെ വിസ്മയിപ്പിച്ച് കടന്ന് പോയ ഒരുപാട് നടിമാരുണ്ടായിരുന്നു. എന്നാല്‍ അന്നും ഇന്നും തന്റെ താരസിംഹാസനം മറ്റൊരാള്‍ക്ക് വേണ്ടി മാറ്റി വെക്കേണ്ട അവസ്ഥ ശ്രീദേവിയ്ക്ക് വന്നിരുന്നില്ല.

    ആദ്യ വിവാഹം

    ആദ്യ വിവാഹം

    സിനിമയില്‍ തിളങ്ങി നിന്ന കാലത്തായിരുന്നു നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുമായി 1985 ല്‍ ശ്രീദേവി വിവാഹിതയാകുന്നത്. തീരെ ആയൂസ് കുറഞ്ഞ ആ ബന്ധം മൂന്ന് വര്‍ഷം കൊണ്ട് അവസാനിപ്പിച്ച് 1988 ല്‍ ഇരുവരും വിവാഹമോചിതരായിരുന്നു.

    അമ്മയുടെ സ്‌നേഹം

    അമ്മയുടെ സ്‌നേഹം

    ആദ്യവിവാഹം കഴിഞ്ഞ് പത്ത് വര്‍ഷത്തിന് മുകളില്‍ ഗ്യാപ്പ് ഇട്ടതിന് ശേഷമായിരുന്നു 1996 ല്‍ ബോണി കപൂറുമായുള്ള ശ്രീദേവിയുടെ വിവാഹം കഴിഞ്ഞത്. അക്കാലത്ത് ബോളിവുഡില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു നടി. എന്നാല്‍ മക്കള്‍ക്ക് വേണ്ടി കരിയര്‍ ഉപേക്ഷിച്ച നടി 15 വര്‍ഷത്തോളം സിനിമയില്‍ നിന്നും മാറി നിന്നിരുന്നു.

    മരണമേ നീ തട്ടിപ്പറിച്ചത് താരസുന്ദരിയെ മാത്രമല്ല, പ്രിയപ്പെട്ടൊരു അമ്മയെയാണ്! ശ്രീദേവിയെന്ന അമ്മയെ!മരണമേ നീ തട്ടിപ്പറിച്ചത് താരസുന്ദരിയെ മാത്രമല്ല, പ്രിയപ്പെട്ടൊരു അമ്മയെയാണ്! ശ്രീദേവിയെന്ന അമ്മയെ!

    വിടവാങ്ങിയത് ഇന്ത്യൻ സിനിമയുടെ നിത്യവസന്തം! ശ്രീദേവിയുടെ സൂപ്പ‍ർ ഹിറ്റ് ചിത്രങ്ങൾ കാണാം...വിടവാങ്ങിയത് ഇന്ത്യൻ സിനിമയുടെ നിത്യവസന്തം! ശ്രീദേവിയുടെ സൂപ്പ‍ർ ഹിറ്റ് ചിത്രങ്ങൾ കാണാം...

    സീരിയലുകാരുടെ ലണ്ടനും ദുബായിയും ഫെഌക്‌സില്‍! ദീപ്തി ഐപിഎസിനെ കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍!!!സീരിയലുകാരുടെ ലണ്ടനും ദുബായിയും ഫെഌക്‌സില്‍! ദീപ്തി ഐപിഎസിനെ കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍!!!

    English summary
    Sridevi is the starry-eyed actress in bollywood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X