For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  Sridevi: സെക്‌സ് സിംമ്പല്‍ പദവിയില്‍ ശ്രീദേവി അസ്വസ്ഥയായിരുന്നു, അന്ന് നടത്തിയ തുറന്നുപറച്ചില്‍,കാണൂ

  |

  പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരറാണികളിലൊരാളായ ശ്രീദേവിയുടെ വിയോഗത്തിന്റെ വേദനയില്‍ നിന്നും കുടുംബാംഗങ്ങളും ആരാധകരും മുക്തരായി വരുന്നതേയുള്ളൂ. ബോണി കപൂറിന്റെ അനന്തരവനായ മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു താരം ദുബായിലേക്ക് പോയത്. ഹൃദയാഘാതത്തിന്‍രെ രൂപത്തില്‍ അവിടെ വെച്ചാണ് മരണം താരത്തെ തട്ടിയെടുത്തത്.

  ഉസ്താദ് ഹോട്ടലില്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്ന് സിദ്ധാര്‍ത്ഥ്, എന്നിട്ടോ?

  ഒരുകാലത്ത് ബോളിവുഡ് സിനിമാലോകം ചലിച്ചിരുന്നത് ഈ താരസുന്ദരിക്കൊപ്പമായിരുന്നു. കാമുകിയായും ഭാര്യയായും ശരിക്കും താരം ജീവിക്കുകയായിരുന്നു. നായകന്‍മാരുമായി മികച്ച കെമിസ്ട്രി സൂക്ഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. എണ്‍പതുകളുടെ അവസാനത്തില്‍ സെക്‌സ് സിംമ്പല്‍ പദവിയും താരത്തിന് സ്വന്തമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ താരം അതൃപ്തയായിരുന്നു. 1987 ല്‍ ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ തുറന്നുപറഞ്ഞത്.

  ടാക്സ് വെട്ടിച്ചല്ല പൃഥ്വി ലംബോര്‍ഗിനി സ്വന്തമാക്കിയത്, മല്ലിക പറഞ്ഞത് അവരുടെ വിഷമമാണ്!

  സെക്‌സ് സിംമ്പല്‍ പദവിയില്‍ താല്‍പര്യമില്ല

  സെക്‌സ് സിംമ്പല്‍ പദവിയില്‍ താല്‍പര്യമില്ല

  തമിഴിലും ബോളിവുഡിലുമായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് താരത്തിനെ സെക്‌സ് സിംമ്പല്‍ എന്ന് വിശേഷിപ്പിച്ച് തുടങ്ങിയത്. എന്നാല്‍ ഇത്തരത്തിലൊരു സംബോധനയില്‍ താരം തൃപ്തയായിരുന്നില്ല. അത്തരത്തിലൊരു വിശേഷണത്തില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

  സിനിമ നന്നായെന്ന് പറയുമ്പോള്‍ ആശ്വാസം

  സിനിമ നന്നായെന്ന് പറയുമ്പോള്‍ ആശ്വാസം

  അഭിനയിച്ച സിനിമയും അവതരിപ്പിച്ച കഥാപാത്രവും നന്നായെന്ന് പറയുമ്പോഴാണ് ശ്രീദേവിക്ക് ആശ്വാസമാവുന്നത്. വേഷത്തെക്കുറിച്ചോ സെക്‌സ് അപ്പീലിനെക്കുറിച്ചോ പറയുമ്പോള്‍ താരത്തിന് മോശം അനുഭവമാണ്. ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാല്‍ പലരും താരത്തിനോട് ഇടപഴകുമ്പോള്‍ ഇത് ശ്രദ്ധിക്കാറുണ്ട്.

  സാധാരണ പോലെ തന്നെ

  സാധാരണ പോലെ തന്നെ

  സെക്‌സ് അപ്പീലിന് പ്രധാന്യം നല്‍കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അലസമായി സാരി ധരിക്കാറാണ് തന്റെ പതിവെന്ന് താരം പറഞ്ഞിരുന്നു. എന്നാല്‍ ആ അലസമായ വസ്ത്രധാരണത്തിനാണ് ആരാധകര്‍ മാര്‍ക്കിട്ടത്.

  തമിഴും ഹിന്ദിയും

  തമിഴും ഹിന്ദിയും

  തമിഴ്‌നാട്ടുകാരിയായ ശ്രീദേവി ബോളിവുഡിന്റെ സ്വന്തം താരറാണിയായി മാറിയത് വളരെ പെട്ടെന്നായിരുന്നു.തമിഴ് സിനിമയില്‍ നാടന്‍ പെണ്‍കുട്ടി ടൈപ്പ് വേഷങ്ങളാണ് തന്നെ തേടിയെത്തിയത്. എന്നാല്‍ ഹിന്ദിയിലെത്തിയപ്പോള്‍ ഗ്ലാമറസ് മസാല ടൈപ്പ് കഥാപാത്രങ്ങളെയായിരുന്നു ലഭിച്ചത്. ഹിന്ദിയിലെ തുടക്കം തന്നെ കൊമേഴ്‌സല്‍ ചിത്രത്തിലൂടെയായിരുന്നു.

  ഗ്ലാമര്‍ വേഷങ്ങള്‍ക്കായി സമീപിച്ച് തുടങ്ങി

  ഗ്ലാമര്‍ വേഷങ്ങള്‍ക്കായി സമീപിച്ച് തുടങ്ങി

  സദ്മ എന്ന ചിത്രത്തില്‍ ഗ്ലമാര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ പിന്നീട് നിരവധി സിനിമയില്‍ നിന്നും അത്തരത്തിലുളള അവസരം തേടിയെത്തിയിരുന്നു. എന്നാല്‍ ഏത് തരം കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള താരമാണ് താനെന്ന് ഒരു ദിവസം തെളിയിക്കുമെന്ന് അന്നേ മനസ്സില്‍ കുറിച്ചിരുന്നുവെന്നും താരം പറയുന്നു.

  താരപദവിയെക്കുറിച്ച്

  താരപദവിയെക്കുറിച്ച്

  അരങ്ങേറ്റ ചിത്രം മുതല്‍ക്ക് തന്നെ മികച്ച പിന്തുണയാണ് ശ്രീദേവിക്ക് ലഭിച്ചത്. വളരെ പെട്ടെന്നാണ് താരം ഒന്നാം നമ്പറിലേക്ക് എത്തിയത്. എന്നാല്‍ ഇതൊന്നും സ്ഥിരമല്ലെന്ന് താരം അന്നേ വ്യക്തമാക്കിയിരുന്നു. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ താന്‍ സിനിമയില്‍ നിന്ന തന്നെ അപ്രത്യക്ഷമായേക്കാം, അതുകൊണ്ട് തന്നെ സ്ഥാനമാനങ്ങളിലൊന്നും താല്‍പര്യമില്ലെന്നായിരുന്നു ശ്രീദേവി വ്യക്തമാക്കിയത്.

  സിംപിളാണ്

  സിംപിളാണ്

  വളരെ സിംപിളായ ,തികച്ചും സാധാരണക്കാരിയായ ഒരാളാണ് താനെന്ന് ശ്രീദേവി പറഞ്ഞിരുന്നു. സാധാരണക്കാരിയായാണ് താന്‍ വളര്‍ന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

  അധികം സംസാരിക്കില്ല

  അധികം സംസാരിക്കില്ല

  പെട്ടെന്ന് ഇടിച്ചുകയറി സംസാരിച്ച് എല്ലാവരുമായി സൗഹൃദത്തിലാകുന്ന തരത്തിലുള്ള സ്വഭാവമായിരുന്നില്ല ശ്രീദേവിയുടേത്. പുറത്ത് പോകുന്നതും ആളുകളോട് സംസാരിക്കുന്നതും തീരെ താല്‍പര്യമില്ലാത്ത കാര്യമായിരുന്നു. സിനിമാപ്രവര്‍ത്തകരും ഇക്കാര്യം ശരിവെച്ചിരുന്നു.

  English summary
  Sridevi On Being Called S*X Siren: I Feel Bad; If I Look Sexy Just Wearing A Sari, Can I Help It?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X