For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  യുവത്വം നിലനിർത്താൻ കുത്തിവെപ്പ് എടുക്കുന്നുണ്ടോ എന്ന് ചോദ്യം; ശ്രീദേവി പ്രതികരിച്ചതിങ്ങനെ

  |

  ഇന്ത്യൻ സിനിമയിലെ അനശ്വര നായികയാണ് വിട പറഞ്ഞ ശ്രീദേവി. 80 കളിലും 90കളിലും സിനിമകളിൽ നിറഞ്ഞു നിന്ന ശ്രീദേവി നേടിയെടുത്ത നേട്ടങ്ങൾ നിരവധിയായിരുന്നു. സൂപ്പർ സ്റ്റാറുകൾക്കൊപ്പം അതേ താരമൂല്യത്തിൽ പിടിച്ചു നിൽക്കാനായ ശ്രീദേവിക്ക് ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി ആദ്യമായി നേടിയെടുക്കാനായി.

  നാ​ഗിന, മിസ്റ്റർ ഇന്ത്യ, ലഡ്ല, ചാന്ദ്നി, ലംഹേ തുടങ്ങി ഹിറ്റുകളുടെ ഒരു വൻനിര ശ്രീദേവി സൃഷ്ടിച്ചു. തെന്നിന്ത്യൻ സിനിമകളിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന ശ്രീദേവി വളരെ പെട്ടെന്നാണ് ഇന്ത്യൻ സിനിമയിലൊട്ടാകെ അറിയപ്പെടാൻ തുടങ്ങിയത്.

  ഏത് തരത്തിലുള്ള കഥാപാത്രവും അവതരിപ്പിക്കാനുള്ള വൈഭവത്തിനൊപ്പം നൃത്തിലുള്ള നടിയുടെ മികവും വശ്യമായ സൗന്ദര്യവും ശ്രീവേദിയുടെ ആരാധക വൃന്ദത്തെ നാൾക്ക് നാൾ വർധിപ്പിച്ചു. ശ്രീദേവിയുടെ സൗന്ദര്യം അന്ന് സിനിമാ ലോകത്ത് വലിയ സംസാരവുമായിരുന്നു. ഇതിന്റെ പേരിൽ അപ്രതീക്ഷിതമായ ഒരു ചോദ്യവും ആദ്യ കാലത്ത് ശ്രീദേവിക്ക് നേരെ വന്നിരുന്നു. സിനിമകളിൽ തിളങ്ങി നിൽക്കുന്ന കാലത്ത് നൽകിയ അഭിമുഖത്തിലായിരുന്നു ഈ ചോദ്യം വന്നത്.

  Also Read: ഒരു തലോടല്‍, ഒറ്റയടി കൊടുത്തു, ഒച്ച കേട്ടെഴുന്നേറ്റ ചേട്ടനും അടിച്ചു; അമ്പലത്തിലും ബസിലും അടിയുണ്ടാക്കിയ മഞ്ജു

  യുവത്വം നിലനിർത്താൻ നിങ്ങൾ കുത്തിവെപ്പുകൾ എടുക്കുന്നുണ്ടോ എന്നായിരുന്നു ഒരു വനിതാ റിപ്പോർട്ടറുടെ ചോദ്യം. ചോദ്യം കേട്ട ശ്രീദേവി ഒന്ന് അമ്പരന്നു. പിന്നീട് ചിരിച്ചു കൊണ്ട് ഇല്ല എന്ന് പറഞ്ഞു. റിപ്പോർട്ടർ അടുത്ത ചോദ്യത്തിലേക്ക് കടന്നപ്പോഴും ശ്രീദേവിയുടെ അമ്പരപ്പ് മാറിയില്ല. ക്ഷമിക്കണം ഞാൻ കുത്തിവെപ്പിനെ പറ്റി പറഞ്ഞത് ആലോചിക്കുകയാണെന്ന് പറഞ്ഞ ശ്രീദേവി പിന്നീട് അഭിമുഖത്തിൽ സംസാരിക്കുന്നത് തുടർന്നു.

  Also Read: എന്റെ രണ്ട് കാലും കാണണമെന്നാണ് അവസാനം പറഞ്ഞത്; കാല് നഷ്ടപ്പെട്ട അപകടത്തെ കുറിച്ച് സുധ ചന്ദ്രന്‍ പറഞ്ഞതിങ്ങനെ

  സൗന്ദര്യം നിലനിർത്താൻ പ്ലാസ്റ്റിക് സർജറി ചെയ്തെന്ന ആരോപണം ശ്രീദേവിക്ക് നേരെ നിരന്തരം വന്നിരുന്നു. തെന്നിന്ത്യൻ സിനിമകളിൽ കണ്ടതിൽ നിന്നും പിൽക്കാലത്ത് ശ്രീദേവിയുടെ മുഖത്തിന് മാറ്റങ്ങൾ ഉണ്ടായിരുന്നു. നടിയുടെ മൂക്കിന് വന്ന രൂപമാറ്റമാണ് പലരും ചൂണ്ടിക്കാട്ടിയത്. ശ്രീദേവിയുടെ മരണത്തിന് ശേഷമുണ്ടായ വിവാദങ്ങളിലും ഇത് വലിയ തോതിൽ ചർച്ചയായിരുന്നു. നടിയുടെ കഠിനമായ ഡയറ്റിം​ഗും നിരവധി പ്ലാസ്റ്റിക് സർജറികളും ആരോ​ഗ്യത്തെ ബാധിച്ചിരുന്നെന്നായിരുന്നു ആരോപണങ്ങൾ.

  Also Read: 10 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും വഴക്കിട്ടിട്ടില്ല, കുഞ്ഞ് വന്നതോടെ സ്ഥിരം അടിയായി; ദാമ്പത്യത്തെക്കുറിച്ച് അമൃത

  2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിൽ ബന്ധുവിന്റെ കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ശ്രീദേവി. ദുബായിലെ ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിൽ നിന്നാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. അബോധാവസ്ഥയിൽ ബാത്ത് ടബ്ബിൽ വീണ് മുങ്ങി മരിച്ചതാണെന്നാണ് പുറത്തു വന്ന വിവരം. എന്നാൽ നടിയുടെ മരണം സംബന്ധിച്ച് ഇപ്പോഴും ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്.

  പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തതക്കുറവുണ്ടെന്നാണ് ആരോപണം. വർഷങ്ങൾക്കിപ്പുറവും ഈ മരണം ഒരു ചുരുളുഴിയാത്ത സംഭവമായി സിനിമാ ലോകത്ത് പറയപ്പെടുന്നു. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ യുവ നടിയാണ്. ഇളയമകൾ ഖുശി കപൂറും സിനിമാ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്.

  Read more about: sridevi
  English summary
  sridevi once asked if she takes injections to stay young; this is how she replied
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X