ശ്രീദേവിയുടെ രണ്ടാം ചരമ വാർഷികം, അമ്മയുടെ ഓർമയിൽ ജാൻവി, ഹൃദയത്തിൽ നിന്ന് വന്ന വാക്കുകൾ...
ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഏറെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു നടി ശ്രീദേവിയുടെ വിയോഗം. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു താരം ഈ ലോകത്ത് നിന്ന് വിട പറഞ്ഞത്. ഇന്നും ശ്രീദേവിയുടെ വിയോഗം ദുഃഖത്തോടെയാണ് പ്രേക്ഷകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഓർക്കുന്നത്. ആരോടും ഒന്നും പറയാതെ ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് നടി യാത്രയായിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്.

രണ്ട് വർഷം പിന്നിട്ടിട്ടും ഇന്നും ശ്രീദേവിയുടെ മരണം ഏറെ വേദനയോടെയാണ് എല്ലാവരും ഓർമിക്കുന്നത്. ഇപ്പോഴിത അമ്മയുടെ ഓർമകളിലൂടെ മകൾ ജാൻവി കപൂർ. അമ്മയുമൊത്തുള്ള കുട്ടിക്കാലത്തെ ചിത്രമാണ് ജാൻവി പങ്കുവെച്ചിരിക്കുന്നത്. ശ്രീദേവിയോടൊപ്പമുള കുട്ടിക്കാലത്തെ ചിത്രമാണ് ജാൻവി പങ്കുവെച്ചിരിക്കുന്നത്. എല്ലാ ദിവസവും നിങ്ങളെ മിസ് ചെയ്യുന്നു എന്ന കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.
ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു മകളുടെ സിനിമ പ്രവേശനം. പല അഭിമുഖങ്ങളിലും താരം ഇതിനെ കുറിച്ച് വെളിപ്പെടുത്തിയിട്ടുമുണ്ട്.
എന്നാൽ ആ ആഗ്രഹം നടക്കാതെയായിരുന്നു ശ്രീദേവി യാത്രയായത്. ഇന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട താരം എന്നതിലുപരി ഒരു മികച്ച അമ്മ കൂടിയായിരുന്നു ശ്രീദേവി. താര പദവി നോക്കാതെ അത് പലപ്പോഴും താരം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇന്ത്യൻ അമ്മമാരുടെ റോൾമോഡൽ കൂടിയാണ് താരം.


Click it and Unblock the Notifications