For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ശ്രീദേവിയുടെ മരണം കൊലപാതകം? ഹോട്ടലിന്റെ ഉടമ ദാവൂദ് ഇബ്രാഹിം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്!!

  |
  ശ്രീദേവിയുടെ മരണത്തിനു പിന്നിൽ ബോംബെ അധോലോകം

  നടി ശ്രീദേവിയുടെ അപ്രത്യക്ഷിത മരണം ഇന്ത്യന്‍ ജനതയെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയ ശ്രീദേവി ഫെബ്രുവരി 24 ന് രാത്രി ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു. രണ്ട് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ദുബായില്‍ നിന്നും മൃതദേഹം നാട്ടിലെത്തി സംസ്‌കരിച്ചിരുന്നു.

  പെണ്‍കുട്ടികള്‍ ആദ്യമായി ഋതുമതിയാകുമ്പോള്‍ എങ്ങനെ നേരിടണം? കിടിലൻ ഷോട്ട് ഫിലിം വൈറലാവുന്നു!

  നടിയുടെ മരണം സംബന്ധിച്ച് പല തരത്തിലുള്ള വാര്‍ത്തകളും വന്നിരുന്നെങ്കിലും ഇപ്പോള്‍ അതിന് ശക്തി പ്രാപിച്ച് വരികയാണ്. ശ്രീദേവിയുടെ അപകട മരണമല്ലെന്നും കൊലപാതകമാണെന്ന ആരോപണവുമായി ഡല്‍ഹി പോലീസ് മുന്‍ എസിപി പി വേദ് ഭൂഷണ്‍ എത്തിയിരിക്കുകയാണ്. ളശ്രീദേവിയുടെ മരണത്തില്‍ അധോലോക നായകനും ബന്ധമുണ്ടെന്നാണ് പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

  പഴയകാര്യം ഓര്‍ത്ത് ആയിരം വട്ടം കരഞ്ഞു, സണ്ണി ലിയോണിന്റെ ഹൃദയം തകര്‍ത്തു കളഞ്ഞ കാര്യം ഇതായിരുന്നു!

  നിത്യഹരിത നായിക

  ഇന്ത്യന്‍ സിനിമയുടെ നിത്യഹരിത നായികയായിരുന്നു ശ്രീദേവി. നാലാം വയസില്‍ സിനിമയിലെത്തി മരണം വരെ നായികയായി ജീവിക്കാന്‍ കഴിഞ്ഞ ഭാഗ്യം ചെയ്ത നടിമാരില്‍ ഒരാളാണ് ശ്രീദേവി. 1963 ല്‍ ജനിച്ച ശ്രീദേവി നാലാം വയസിലായിരുന്നു ബാലനടിയായി സിനിമയിലേക്കെത്തിയത്. തൊണ്ണൂറുകളിലെ താരസുന്ദരിയായി മാറിയ ശ്രീദേവി അക്കാലത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടി കൂടിയായിരുന്നു. വള്ളാരം കണ്ണുള്ള സുന്ദരിയെന്ന വിശേഷണം സ്വന്തമാക്കിയ ശ്രീദേവി ബോളിവുഡിലെ നിത്യഹരിത നായികയായിരുന്നു.

  സിനിമയിലെ വിജയം

  അപൂര്‍വ്വം നടിമാര്‍ക്ക് മാത്രം ലഭിക്കുന്ന പല സൗഭാഗ്യങ്ങളും ശ്രീദേവിയെ തേടി എത്തിയിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നായികയായി ശ്രീദേവി അഭിനയിച്ചിരുന്നു. ഇന്ത്യയിലെ പ്രമുഖ താരങ്ങളുടെയെല്ലാം നായികയാവാനുള്ള ഭാഗ്യവും ശ്രീദേവിയ്ക്ക് കിട്ടിയിരുന്നു. ഗ്ലാമറസ് നടിയെന്ന് പുകഴ്ത്തിയാലും കുട്ടിത്തം നിറഞ്ഞ് നില്‍ക്കുന്ന മുഖമായിരുന്നു ശ്രീദേവിയുടെ പ്രത്യേകത.

  അപ്രത്യക്ഷിത മരണം

  ഫെബ്രുവരി 24 നായിരുന്നു നടി ശ്രീദേവി മരിക്കുന്നത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ശ്രീദേവി ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു. ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങി മരണമാണെന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് ശരിവെച്ചതോടെ ദുബായി പോലീസ് കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കാന്‍ ഉത്തരവാകുകയും ചെയ്തിരുന്നു.

  വിവാദങ്ങള്‍

  ശ്രീദേവിയുടെ മരണത്തിന് പിന്നാലെ പലതരത്തിലും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുമോ എന്നതായിരുന്നു പ്രധാനമായി ഉന്നയിച്ച സംശയം. ഒന്നെങ്കില്‍ ആത്മഹത്യ, അപകടം, കൊലപാതകം ഈ മൂന്ന് സാധ്യതകളായിരുന്നു നടിയുടെ മരണത്തില്‍ ഉണ്ടായിരുന്നത്. ശ്രീദേവിയുടെ മരണത്തിന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന് പറഞ്ഞ് ബിജെപി നേതാവ് വന്നിരുന്നു. ഇപ്പോള്‍ അതേ ആരോപണവുമായി ഡല്‍ഹി പോലീസ് മുന്‍ എസിപി പി ദേവ് ഭൂഷണ്‍ രംഗത്തെത്തിയിരിക്കുകയാണ്. ശ്രീദേവിയുടേത് അപകടമല്ലെന്നും കൊലപാതകമായിരുന്നെന്നും ഇദ്ദേഹം മുന്‍പും പറഞ്ഞിരുന്നു.

  ദാവൂദ് ഇബ്രാഹിമിനുള്ള പങ്ക്..?

  പോലീസില്‍ നിന്നും വിരമിച്ചതിന് ശേഷം സ്വകാര്യമായി കുറ്റാന്വേഷണ ഏജന്‍സി നടത്തി വരികയാണ് ദേവ് ഭൂഷണ്‍. കേസന്വേഷണത്തിന്റെ ഭാഗമായി ദുബായില്‍ പോയി വന്നതിന് ശേഷം വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീദേവിയുടെ മരണം പുന:സൃഷ്ടിച്ചായിരുന്നു ദേവ് ഭൂഷന്‍ അന്വേഷണം നടത്തിയത്. ദുബായി ദാവൂദ് ഇബ്രാഹിമിന്റെ ശക്തി കേന്ദ്രമാണ്. ദുബായിലെ രാജകുടുംബവുമായി ദാവൂദിന് അടുത്ത ബന്ധമുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

  ഹോട്ടലിന്റെ ഉടമസ്ഥന്‍

  ശ്രീദേവി തമാസിച്ചിരുന്ന ജുമേറ എമിരേറ്റ്‌സ് ടവര്‍ ദാവൂദിന്റെ ഉടമ്സ്ഥതയിലുള്ളതാണെന്നാണ് ദേവ് ഭൂഷണ്‍ പറയുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി ദുബായി പോലീസിനോട് ശ്രീദേവിയുടെ രക്ത സാമ്പിളുകളും മറ്റ് വിവരങ്ങളും ചോദിച്ചിട്ട് അത് നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്നും ദേവ് ഭൂഷന്‍ ആരോപിക്കുന്നു. ഇക്കാരണങ്ങളെല്ലാമാണ് ദാവൂദിന് മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കാന്‍ കാണം. മറ്റൊന്ന് ദുബായില്‍ ശ്രീദേവിയ്ക്ക് 240 കോടി രൂപയുടെ പോളിസി ഉണ്ടെന്നുള്ള വിവരവും സംശയങ്ങളുടെ കെട്ടഴിക്കുകയാണ്.

  അപ്പീല്‍ നല്‍കും..?

  ശ്രീദേവിയുടെ മരണത്തെ സംബന്ധിച്ച് വീണ്ടും ഊഹാപോഹങ്ങള്‍ വരാന്‍ തുടങ്ങിയതോടെ കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ദേവ് ഭൂഷണ്‍. ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി ദുബായില്‍ ഉണ്ടെന്നും ദുബായില്‍ നിന്ന് മരണപ്പെട്ടാല്‍ മാത്രമേ ഈ തുക ലഭിക്കുകയുള്ളു. അതിനാല്‍ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് ഹൈക്കോടതിയില്‍ ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി കളഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

  കുടുംബം

  1967 മുതല്‍ 2018 വരെ വിസ്മയിപ്പിച്ച് കടന്ന് പോയ ശ്രീദേവിയുടെ ആദ്യവിവാഹം ആയുസ് കുറഞ്ഞതായിരുന്നു. സിനിമയില്‍ തിളങ്ങി നിന്ന കാലത്തായിരുന്നു നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുമായി 1985 ല്‍ ശ്രീദേവി വിവാഹിതയാകുന്നത്. മൂന്ന് വര്‍ഷം കൊണ്ട് ബന്ധം അവസാനിപ്പിച്ച് 1988 ല്‍ ഇരുവരും വിവാഹമോചിതരായി. 1996 ല്‍ ബോണി കപൂറിനെ വിവാഹം കഴിച്ച് ശ്രീദേവിയ്ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. മൂത്തമകള്‍ ജാന്‍വി കപൂര്‍ നായികയായി അഭിനയിക്കുന്ന ആദ്യ സിനിമ റിലീസിനെത്തുന്നതിന് മുന്‍പായിരുന്നു ശ്രീദേവിയുടെ മരണം.

  അച്ഛനും അമ്മയും ബോണി തന്നെ...

  ശ്രീദേവിയുടെ മരണത്തിന് ശേഷം രണ്ട് പെണ്‍മക്കള്‍ക്ക് അച്ഛനും അമ്മയുമായി ബോണി കപൂറിന് ഉത്തരവാദിത്വം കൂടിയിരിക്കുകയാണ്. ആദ്യ ഭാര്യയിലുള്ള മക്കളും ഇപ്പോള്‍ പൂര്‍ണ പിന്തുണയുമായി കുടുംബത്തിനൊപ്പമുണ്ട്. പൊതു പരിപാടികളില്‍ നാല് മക്കളുമായി ബോണി കപൂര്‍ പങ്കെടുക്കുന്നത് ശ്രദ്ധേയമായിരുന്നു. സഹോദരിമാരെ കുറിച്ച് ആരെങ്കിലും മോശമായി പെരുമാറിയില്‍ പ്രതികരണവുമായി നടനും ബോണി കപൂറിന്റെ മകനുമായി അര്‍ജുന്‍ കപൂറും എത്താറുണ്ട്.

  ഇന്ത്യന്‍ സിനിമയുടെ നഷ്ടം

  ജീവിതം മുഴുവന്‍ തന്നെ സിനിമയ്ക്ക് സമര്‍പ്പിച്ച ശ്രീദേവി അന്തരിച്ചതിന് ശേഷമായിരുന്നു ദേശീയ പുരസ്‌കാരം വരെ കിട്ടിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോം എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ശ്രീദേവിയെ തേടി എത്തിയത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ശ്രീദേവിയെ ആദരിച്ചിരുന്നു. മാത്രമല്ല ശ്രീദേവിയുടെ കഥ സിനിമയാക്കുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്.

  English summary
  Sridevi's death planed? Dawood Ibrahim has involvement?

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more