ശ്രീദേവിയ്ക്ക് പിന്നാലെ സുജാതയും യാത്രയായി!! മരണത്തിലും ഈ ഓൺസ്ക്രീൻ സഹോദരിമാർ ഒന്നായി...
ശ്രീദേവിയും സുജാതയും തമ്മിലുളള രംഗങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.
നടി ശ്രീദേവിയുടെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു 2012 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് വിംഗ്ലീഷ്. വർഷങ്ങൾ എത്രകടന്നു പോയാലും ആ ചിത്രത്തേയും അതിലെ താരങ്ങളേയും പ്രേക്ഷകർ മറക്കില്ല. ഇപ്പോഴിതാ വീണ്ടും ഒരു ദുഃഖകരമായ വാർത്തയ്ക്ക് വേദിയാവുകയാണ് ബോളിവുഡും ഇംഗ്ലീഷ് വിംഗ്ലീഷ് ടീം. ശ്രീദേവിയുടെ വിയോഗം കഴിഞ്ഞ് മാസങ്ങൾ പൂർത്തിയാകുമ്പോൾ തന്നെ മറ്റൊരു നടിയും ബോളിവുഡിൽ നിന്ന് വിടപറഞ്ഞ് പോകുകയാണ്.
ബോളിവുഡ് താരം സുജാത കുമാറാണ് അന്തരിച്ചിരിക്കുന്നത്. അർബുദ്ധബാധിതയെ തുടർന്ന് ചികിത്സയിലായിരുന്നു താരം. ഞായറാഴ്ച രാത്രി 11.25 നാണ് ഇവർ മരണപ്പെട്ടത്. നടിയുടെ മരണവാർത്ത സഹോദരി സുചിത്ര കൃഷ്ണ മൂർത്തിയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരി സുജാത കുമാര്‍ ഞങ്ങളെ വിട്ടുപിരിഞ്ഞു. ഞങ്ങള്‍ക്കിത് നികത്താനാവാത്ത നഷ്ടമാണ്. സുചിത്ര കുറിച്ചു.

നടി ശ്രീദേവിയുമായി ഒരു ബന്ധം സുജാതയ്ക്ക് ഉണ്ട്. 2012 ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെയായിരുന്നു നടി ശ്രീദേവി വീണ്ടും ബോളിവുഡിലേയ്ക്ക് ശക്തമായി തിരിച്ചു വന്നത്. ചിത്രത്തിൽ താരത്തിന്റെ സഹോദരിയായി എത്തിയത് സുജാതയായിരുന്നു. ചിത്രത്തിൽ സുജാതയുടെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. ശ്രീദേവിയും സുജാതയും തമ്മിലുളള രംഗങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. രാഞ്ചന, ഗുസാരിഷ് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിച്ചുണ്ട്. അനില്‍ കപൂര്‍ കേന്ദ്ര കഥാപാത്രം കൈകാര്യം ചെയ്ത 24 എന്ന ടീ.വി ഷോയിലും സുജാത അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











