»   » ആ സ്‌നേഹം ജാന്‍വിക്കും ഖുഷിക്കും നല്‍കണം, അതവരുടെ വേദന കുറച്ചേക്കും, കപൂര്‍ കുടുംബം പറഞ്ഞത്, കാണൂ!

ആ സ്‌നേഹം ജാന്‍വിക്കും ഖുഷിക്കും നല്‍കണം, അതവരുടെ വേദന കുറച്ചേക്കും, കപൂര്‍ കുടുംബം പറഞ്ഞത്, കാണൂ!

Written By:
Subscribe to Filmibeat Malayalam

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമെന്നായിരുന്നു ഒരുകാലത്ത് ശ്രീദേവിയെ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ഓരോ സിനിമയ്ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വിവാഹവും കുടുംബ ജീവിതവുമൊക്കെയായി തിരക്കിലായപ്പോഴും താരത്തിന്റ തിരിച്ചുവരവിന് വേണ്ടിയായിരുന്നു സിനിമാലോകം കാത്തിരുന്നത്. ഇംഗ്ലീഷ് വിഗ്ലീഷിലൂടെയാണ് അത് സംഭവിച്ചത്. പുതിയ ചിത്രമായ മോമിന്റെ റിലീസിനായി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അതിനിടയിലാണ് അപ്രതീക്ഷിതമായി ആ ദു:ഖവാര്‍ത്തയെത്തിയത്.

ബോണി കപൂറിന്റെ സഹോദരിയുടെ മകനായ മോഹിത് മര്‍വെയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ശ്രീദേവി ദുബായിലേക്ക് പോയത്. അതിനിടയിലായിരുന്നു ഹൃദയാഘാതം താരത്തിന്റെ ജീവനെടുത്തത്. ആരാധകരെ ഞെട്ടിച്ചൊരു വിയോഗം. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പ്രിയതമയ്ക്ക് സര്‍പ്രൈസ് നല്‍കാനായി ഓടിയെത്തിയ ബോണി കപൂറിനെ കാത്തിരുന്നത് ഈ ദുരന്തവാര്‍ത്തയായിരുന്നു. ബോളിവുഡിലെ മാതൃകാ ദമ്പതികളായ ഇവരുടെ പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ബോണി കപൂറിനും ഖുഷിക്കും ജാന്‍വിക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് റിയ കപൂര്‍ പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബോണി കപൂറും ശ്രീദേവിയും

ബോളിവുഡിലെ മാതൃക താരദമ്പതികളായ ബോണി കപൂറിന്റെയും ശ്രീദേവിയുടെയും പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചുമൊക്കെ ആരാധകര്‍ക്ക് അറിയാവുന്നതാണ്. ശ്രീദേവിയെ കണ്ടുമുട്ടിയതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് അദ്ദേഹം തന്നെ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രഥമ പരിഗണന നല്‍കിയിരുന്നത്

ലോകമറിയപ്പെടുന്ന അഭിനേത്രിയും ആദ്യ ലേഡി സൂപ്പര്‍ സ്റ്റാറുമൊക്കെയായിരുന്നുവെങ്കിലും ബോണി കപൂറിന്റെയും മക്കളുടെയും കാര്യത്തിനായിരുന്നു എന്നും ശ്രീദേവി പ്രഥമ പരിഗണന നല്‍കിയിരുന്നത്. കുടുംബത്തെ ചുറ്റിപ്പറ്റിയായിരുന്നു അവര്‍ ജീവിച്ചിരുന്നത്.

മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം

ശ്രീദേവിയെ അവസാനമായി കാണാനെത്തിയ പലരും മക്കളുടെ മുന്നിലാണ് നിയന്ത്രണം വിട്ടത്. മാറി നിന്ന് വിങ്ങിപ്പൊട്ടുന്ന ജാന്‍വിയേയും ഖുഷിയേയും എങ്ങനെ സമാധാനിപ്പിക്കണമെന്നറിയില്ലെന്നായിരുന്നു പലരും പറഞ്ഞത്.

കൂടെ നിന്നവര്‍ക്ക് നന്ദി

കുടുംബത്തില്‍ അപ്രതീക്ഷിതമായുണ്ടായ വിയോഗത്തില്‍ തങ്ങള്‍ക്കൊപ്പം നിന്ന സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും നന്ദി പറഞ്ഞാണ് റിയ കുറിപ്പ് പോസ്റ്റ് ചെയ്തത്. ബോണി കപൂറിന്റെ സഹോദരന്റെ മകളാണ് റിയ കപൂര്‍.

അനിലും സോനവും റീപോസ്റ്റ് ചെയ്തു

റിയ കപൂറിന്റെ ട്വീറ്റ് അനില്‍ കപൂറും സോനം കപൂറും റീ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീദേവിയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ ജാന്‍വിക്കും ഖുഷിക്കും മുഴുവന്‍ പിന്തുണ നല്‍കി അനില്‍ കപൂറും കുടുംബവും ഒപ്പമുണ്ട്.

സ്‌നേഹമുള്ള ഓര്‍മ്മകള്‍

ജാന്‍വിയുടെയും ഖുഷിയുടെയും സകല കാര്യങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കി ശ്രീദേവി ഒപ്പമുണ്ടായിരുന്നു. അമ്മയെക്കുറിച്ചുള്ള സ്‌നേഹമുള്ള ഓര്‍മ്മകളാണ് അവരുടെ മനസ്സില്‍ ഉണ്ടാവേണ്ടത്. ആ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണം.

ശ്രീദേവിക്ക് നല്‍കിയ സ്‌നേഹം

ശ്രീദേവിക്ക് നല്‍കിയ സ്‌നേഹവും പിന്തുണയും ആരാധകര്‍ ജാന്‍വിക്കും ഖുഷിക്കും നല്‍കണം. തന്റെ ജീവനായാണ് ശ്രീ എന്നും കുട്ടികളെ കരുതിയിരുന്നത്. അവര്‍ക്ക് നല്‍കിയ സ്‌നേഹം ഇനി ഇവര്‍ക്കും നല്‍കാം. അത് അവരുടെ വേദനയെ കുറച്ചേക്കും.

ദുബായ് യാത്രയ്ക്ക് മുന്‍പേ ശ്രീദേവി അവശയായിരുന്നുവെന്ന് അടുത്ത സുഹൃത്തിന്റെ വെളിപ്പെടുത്തല്‍!

ശ്രീദേവിയേയും ബൈക്കിലിരുത്തി ജാന്‍വി നടത്തിയ അവസാനത്തെ യാത്ര, അന്നത്തെ വീഡിയോ വൈറല്‍, കാണൂ!

അമ്മ ഇനിയില്ലെന്ന സത്യത്തിന് മുന്നില്‍ പകച്ച് ഖുഷിയും ജാന്‍വിയും, വിങ്ങലടക്കാനാവാതെ ബോണി കപൂറും!

English summary
Sridevi's Family Shares Heartfelt Letter, Asks Fans to Help Khushi, Jhanvi Remember Their Mother Fondly.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam