»   » ഇത്തവണ സ്‌പൈഡര്‍മാന്റെ യുദ്ധം ആരുമായിട്ടാണെന്ന് അറിയാമോ ??

ഇത്തവണ സ്‌പൈഡര്‍മാന്റെ യുദ്ധം ആരുമായിട്ടാണെന്ന് അറിയാമോ ??

Posted By:
Subscribe to Filmibeat Malayalam

ഈ വര്‍ഷം സിനിമകളുടെ ചാകരയാണ്. പല സിനിമകളും ഒരു ദിവസം തന്നെ റിലീസ് ചെയ്ത് കുടുങ്ങിയിരിക്കുകയാണ്. അപ്പോളിതാ മറ്റൊരു ബോളിവുഡ് സിനിമ ഹോളിവുഡ് സിനിമക്കെപ്പം മത്സരിക്കാനിറങ്ങുന്നു.

നടി ശ്രീദേവിയുടെ സിനിമയായാ 'മോം' ആണ് ഹോളിവുഡ് സിനിമ സ്‌പൈഡര്‍മാന്‍ സീരിയസിലെ പുതിയ സിനിമയായ 'സ്‌പൈഡര്‍മാന്‍ ഹോം കമ്മിങ്ങു'മായി മത്സരിക്കാനെത്തുന്നത്.

 spiderman-homecoming-sridevi

ജൂലൈ 7 നാണ് ഇരു സിനിമകളും റിലീസിനായിട്ട് ഒരുങ്ങുന്നത്. ആദ്യം 'മോം' ജൂലൈ 14 ന് റിലീസ് ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്.എന്നാല്‍ റിലീസിങ്ങ് ജൂലൈ 7 ലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ജൂലൈയില്‍ തന്നെ മറ്റ് മൂന്നു സിനിമകളും ഒന്നിച്ച് ബോക്‌സ് ഓഫീല്‍ കൂട്ടിയിടിക്കാന്‍ പോവുകയാണ്.

രണ്‍ബീര്‍-കത്രീന കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന 'ജഗാ ജഗൂസ്', സെയ്ഫ് അലി ഖാന്‍ സിനിമ 'സാറ്ററര്‍ ഷൈഫ്', ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന 'ഹസീന' എന്നിങ്ങനെ മൂന്നു സിനിമകളാണ് ജൂലൈ 14 നാ് റിലീസിനെരുങ്ങുന്നത്.

English summary
Sridevi's upcoming film 'Mom' will clash with Hollywood big banner movie Spider-Man: Homecoming on July 7, 2017.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam