ഏറെ പ്രിയപ്പെട്ട നിറത്തിലുളള വസ്ത്രമണിഞ്ഞ് അവരെത്തും, ശ്രീദേവിയുടെ അന്ത്യാഭിലാഷം സഫലീകരിക്കുന്നു!
ശ്രീദേവിയുടെ മൃതദേഹം മുംബൈയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ നേരത്തെ തന്നെ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാനായി പോയ ബോണി കൂറിനെ കാത്തിരുന്നത് പ്രിയതമയുടെ ചേതനയറ്റ ശരീരമായിരുന്നു. ഷൂട്ടിങ്ങ് തിരക്കില്‍ നിന്നുമാണ് മൂത്ത മകള്‍ ജാന്‍വിയെത്തിയത്.
ആരാധകരെയും സിനിമാലോകത്തെയും കണ്ണീരിലാഴ്ത്തിയാണ് ശ്രീദേവി യാത്രയായത്. ജീവിച്ചിരിക്കുമ്പോള്‍ താരം ഏറ്റവും പ്രാധാന്യം നല്‍കിയ വെളുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വെളുത്തനിറത്തിലുള്ള വസ്ത്രം
വെളുത്ത നിറത്തിനോട് ശ്രീദേവിക്ക് പ്രതേക ഇഷ്ടമായിരുന്നു. താരത്തിന് അവസാന യാത്രയയപ്പ് നല്‍കാനെത്തുന്നവര്‍ വെളുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് എത്തുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രിയപ്പെട്ട നിറം
ശ്രീദേവിക്ക് ഏറെ പ്രിയപ്പെട്ട കളറാണ് വെളുപ്പ്. വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ താരം ഈ നിറത്തിന് പ്രാധാന്യം നല്‍കാറുണ്ടെന്ന് ഇവരോട് അടുപ്പമുള്ള വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

വെളുത്ത നിറത്തിലുള്ള പൂക്കള്‍
മൃതദേഹത്തില്‍ വിതറുന്നതിനായി വെളുത്ത നിറത്തിലുള്ള പൂക്കള്‍ മതിയെന്നാണ് താരകുടുംബം തീരുമാനിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നടപടികള്‍ പൂര്‍ത്തിയായിവരുന്നു
ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണ്. കുടുംബ സുഹൃത്തായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു താരം ദുബായിലേക്ക് എത്തിയത്.

നികത്താനാവാത്ത ശൂന്യത
സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ചൊരു വാര്‍ത്തയായിരുന്നു ഞായറാഴ്ച പുലര്‍ച്ചെ പുറത്തുവന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ അഭിനേത്രി ഇനിയില്ലെന്ന് യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാനാവുന്നില്ല.


Click it and Unblock the Notifications