»   » സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രായമൊരു തടസ്സമാണോ, എവര്‍ഗ്രീന്‍ താരറാണി ശ്രീദേവി പറയുന്നത് !!

സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രായമൊരു തടസ്സമാണോ, എവര്‍ഗ്രീന്‍ താരറാണി ശ്രീദേവി പറയുന്നത് !!

Posted By: Nihara
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര അഭിനേത്രിമാരിലൊരാളാണ് ശ്രീദേവി. ബോളിവുഡിലെ മിന്നും താരത്തെ പ്രേക്ഷകര്‍ക്ക് ഇന്നും ഏറെ ഇഷ്ടമാണ്. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ ശിവകാമിയുടെ വേഷം താരം നിരസിച്ചത് വന്‍വിവാദമായിരുന്നു. ശ്രീദേവിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് വൈറലാവുന്നത്. അത്രമേല്‍ സ്വീകാര്യതയാണ് താരത്തിന് ഇന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

പുതിയ സിനിമയായ മോംമിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍ ഇപ്പോള്‍. ഹിന്ദി സിനിമയായ മോമിന്റെ പ്രചാരണ ചടങ്ങിലെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഒരുകാലത്ത് ഇന്ത്യന്‍ സിനിമയുടെ തന്നെ ഹരമായിരുന്ന താരസുന്ദരിയുടെ ലുക്കിനെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.

പ്രായമൊരു തടസ്സമല്ല

സൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രായമൊരു തടസ്സമല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ശ്രീദേവിയെ കണ്ടാല്‍ അമ്പതു കഴിഞ്ഞതാണെന്ന് ആരെങ്കിലും പറയുമോയെന്നും ഇവര്‍ ചോദിക്കുന്നു. യുവതാരങ്ങളെപ്പോലും വെല്ലുന്ന സൗന്ദര്യമാണ് ശ്രീദേവിക്കെന്നും ആരാധകര്‍ പറയുന്നു.

സാരിയിലും ശ്രീദേവി ഹോട്ടാണ്

ഏത് തരം വസ്ത്രം ധരിച്ചാലും ശ്രീദേവിയെ വെല്ലാന്‍ ആരുമില്ലെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. സാരിയിലും താരം തിളങ്ങുമെന്ന് ഇവര്‍ പറയുന്നു. മോമിന്റെ പ്രചാരണ ചടങ്ങിന് സാരി ധരിച്ചായിരുന്നു താരം എത്തിയത്.

സിമ്പിള്‍ ആന്റ് എലഗന്റ്

ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന ശ്രീദേവി സൗന്ദര്യത്തിനു മുന്നില്‍ പ്രായമൊരു തടസ്സമേയല്ലെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ്. പൊതു ചടങ്ങുകളിലെല്ലാം സിമ്പിളായാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. സിമ്പിളാണ് എന്നാല്‍ എലഗന്റും ഇതാണ് താരം പിന്തുടരുന്നത്.

പുതിയ സിനിമയ്ക്കായി കാത്തിരിക്കുന്നു

ഒരുകാലത്ത് ശ്രീദേവിയുടെ സിനിമകള്‍ക്ക് വേണ്ടി ഇന്ത്യന്‍ സിനിമ തന്നെ കാത്തിരുന്നിരുന്നു. ഇപ്പോഴും അതേ മനസ്സോടെയാണ് ആരാധകര്‍ താരത്തിന്റെ ചിത്രത്തിനായി കാത്തിരിക്കുന്നത്. പുതിയ ചിത്രമായ മോമിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍.

ബാഹുബലിയിലെ ശിവകാമിയെ ഉപേക്ഷിച്ചത് വിവാദമായി

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെ ശിവകാമിയെ അവതരിപ്പിക്കാന്‍ ആദ്യം സംവിധായകന്‍ രാജമൗലി സമീപിച്ചിരുന്നത് ശ്രീദേവിയെയായിരുന്നു. എന്നാല്‍ താരത്തിന് ആ വേഷം സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചിരുന്നത്. ഒടുവില്‍ വിശദീകരണവുമായി ശ്രീദേവി തന്നെ രംഗത്തെത്തുകയായിരുന്നു.

മകളുടെ സിനിമാപ്രവേശനത്തിന് പിന്തുണ

മകള്‍ ജാന്‍വിയുടെ സിനിമാപ്രവേശനത്തിന് പൂര്‍ണ്ണ പിന്തുമുമായി ശ്രീദേവി കൂടെയുണ്ട്. താരപുത്രി എന്നതിമുപ്പുറത്ത് സാധാരണ പോലെയാണ് താരം മക്കളെ വളര്‍ത്തുന്നത്. ശ്രീദേവിക്കും ബോണി കപൂറിനും രണ്ട് പെണ്‍മക്കളാണ്. മൂത്തമകള്‍ ജാന്‍വിയാണ് സിനിമാപ്രവേശനത്തിനായി തയ്യാറെടുക്കുന്നത്.

English summary
Sridevi's latest pics getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam